മംദാനി മുന്നാഭായ് എംബിബിഎസ് 16 തവണ കണ്ടു, സീരീസിൽ നായകനായി വിളിച്ചെങ്കിലും വന്നില്ല: മീരാ നായർ

ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥിയായി രംഗത്തെത്തിയത് മുതൽ സൊഹ്‌റാൻ മംദാനി എന്ന ഡെമോക്രാറ്റിക് സോഷ്യലിസ്റ്റിലാണ് ലോകശ്രദ്ധ. മേയറായി തെരഞ്ഞെടുക്കപ്പെട്ടതോടെ കരുത്തുറ്റ രാഷ്ട്രീയ ശബ്ദമായി ഈ ഇന്ത്യൻ വംശജൻ മാറി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് രാഷ്ട്രീയപരമായി നേർക്കുനേർ നിൽക്കുന്ന മംദാനി സംവിധായിക മീരാ നായരുടെ ഏകമകനാണ്. ഇപ്പോഴിതാ മകനെപ്പറ്റി സംസാരിക്കുകയാണ് മീരാ നായർ.

മീരയുടെ ‘മൺസൂൺ വെഡ്ഡിങ്’ എന്ന ചിത്രത്തിന്റെ 25ാം വർഷികത്തോട് അനുബന്ധിച്ച് ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് സംവിധായിക മകനെപ്പറ്റി വാചാലയായത്. ‘മൺസൂൺ വെഡ്ഡിങ്ങി’ന്റെ 25ാം വർഷികത്തെപ്പറ്റിയാണ്, സൊഹ്റാനെപ്പറ്റിയല്ല എന്ന് പറഞ്ഞതുകൊണ്ടാണ് താൻ സംസാരിക്കാൻ തയ്യാറായത് എന്ന് പറഞ്ഞു കൊണ്ടാണ് മീര സംഭാഷണത്തിന് തുടക്കമിടുന്നത്. എന്നാൽ ഒടുവിൽ അഭിമുഖം സൊഹ്റാനിലേക്ക് തന്നെ എത്തി.

കമ്പാല, ഡൽഹി, ന്യൂയോർക്ക് എന്നിങ്ങനെ മൂന്ന് നഗരങ്ങളിലായാണ് മീരയും കുടുംബവും ജീവിക്കുന്നത്. “എന്റെ വീട്ടിൽ എപ്പോഴും ഹിന്ദുസ്ഥാനിയിലാണ് സംസാരിച്ചിരുന്നത്. ഫായിസ് അഹ്മദ് ഫായിസിന്റെ കവിതകളും ഗസലുകളും കേട്ടാണ് ഞാൻ വളർന്നത്. മഹ്മൂദും (പങ്കാളി) അങ്ങനെ തന്നെ. ഞങ്ങളുടെ വീടുകളിൽ സംഗീതം നിറഞ്ഞിരുന്നു. എന്നെ സിനിമയെടുക്കാൻ പ്രേരിപ്പിക്കുന്നതും മഹ്മൂദിനെ തന്റെ പുസ്തകങ്ങൾ എഴുതാൻ പ്രേരിപ്പിക്കുന്നതും ഇതാണ്…,” മീര പറയുന്നു. സംസ്കാരം, സംഗീതം, കവിത, നൃത്തം, ഊഷ്മളമായ കുടുംബജീവിതം എന്നിവ നിറഞ്ഞ ഇത്തരം ഒരു സാഹചര്യത്തിലാണ് മംദാനി വളർന്നത്. ചെറുപ്പത്തിൽ കസിൻസിനെ കാണുന്നതും കണ്ടെത്തുന്നതും സൊഹ്റാന് ഇഷ്ടമായിരുന്നു എന്ന് മീര ഓർക്കുന്നു.

‘സോറു’ എന്നാണ് മീരാ നായര്‍ മകനെ വാത്സല്യത്തോടെ വിളിക്കുന്നത്. ബോളിവുഡ് ചിത്രങ്ങൾ കണ്ടാണ് സൊഹ്റാൻ വളർന്നത്. അതാണ് പ്രചരണ വീഡിയോകളിൽ കണ്ടത്. അതെല്ലാം മംദാനിയുടെ സ്വന്തം നിർമിതികളാണെന്നും തനിക്കതിൽ പങ്കില്ലെന്നും മീര പറയുന്നു. ഹംനെ ദസ്-ഹസാർ ദർവാസെ ഖത്-ഖതായെ ഹെയ്ൻ (ഞാൻ 10,000 വാതിലുകളിൽ മുട്ടിയിട്ടുണ്ട്) എന്നിങ്ങനെ കട്ടിയുള്ള ചില വാചകങ്ങളുടെ ഉച്ചാരണം ശരിയാക്കാൻ മാത്രമാണ് താൻ സഹായിച്ചിട്ടുള്ളത്. ‘മുന്നാ ഭായ് എംബിബിഎസ്’ ആണ് സൊഹ്റാൻ മംദാനിയുടെ ഇഷ്ട ചിത്രമെന്നും മീര പറയുന്നു. 16 തവണയാണ് രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത ചിത്രം സൊഹ്റാൻ കണ്ടത്. സോയ അക്തർ സംവിധാനം ചെയ്ത ‘ലക്ക് ബൈ ചാൻസ്’ ആണ് ന്യൂയോർക്ക് മേയർക്ക് ഇഷ്ടപ്പെട്ട മറ്റൊരു ചിത്രം. ആ സിനിമയിലെ സംഭാഷണങ്ങൾ തിരിച്ചും മറിച്ചും പറയാൻ സൊഹ്റാന് സാധിക്കുമെന്നും മീര പറഞ്ഞു.

‘ഹാരി പോട്ടർ’ ഫ്രാഞ്ചൈസിയിലെ ചിത്രം ഒഴിവാക്കാൻ കാരണം സൊഹ്റാൻ മംദാനിയാണെന്നും മീര പറഞ്ഞു. ‘ദ നെയിംസേക്ക്’ എന്ന ചിത്രവും ‘ഹാരി പോട്ടറും’ സംവിധാനം ചെയ്യാനുള്ള അവസരം ഒരുമിച്ചാണ് മീരയെ തേടി വരുന്നത്. ഏത് തെരഞ്ഞെടുക്കണമെന്ന് അവർ സൊഹ്റാനോട് അഭിപ്രായം തേടി. “അമ്മേ, ഹാരി പോട്ടര്‍ സംവിധാനം ചെയ്യാന്‍ ഒരുപാട് പേര്‍ വേറെയുണ്ട്. പക്ഷേ ദി നെയിംസേക്ക് നിങ്ങള്‍ക്ക് മാത്രമേ ചെയ്യാന്‍ സാധിക്കൂ” എന്നാണ് ആ 14കാരൻ പറഞ്ഞത്.

‘ദ സ്യൂട്ടബിൾ ബോയ്’ എന്ന സീരീസിൽ പ്രധാന വേഷത്തിൽ മീര കണ്ടിരുന്നതും സൊഹ്റാനെയാണ്. “ആ വേഷം അവന്‍ ചെയ്യണമെന്ന് ശരിക്കും ഞാന്‍ ആഗ്രഹിച്ചിരുന്നു. ‘ഇത്തരം ഓഫറുകള്‍ കിട്ടാനായി മരിക്കാന്‍ വരെ തയ്യാറാകുന്ന ആളുകളുണ്ട്. പക്ഷേ ഞാന്‍ ആ കൂട്ടത്തിൽപെട്ടയാളല്ല’ എന്നായിരുന്നു അവന്റെ മറുപടി. അഭിനയിക്കാന്‍ വിമുഖതയുള്ള നടനായിരുന്നു അവന്‍,” മീരാ നായര്‍ പറഞ്ഞു.

Hot this week

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികൾ മുംബൈ സിറ്റി

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ ഹോം മത്സരം. രാത്രി കലൂർ...

സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ദേവ്ജി കീഴടങ്ങിയതായി റിപ്പോർട്ട്

മാവോയിസ്റ്റുകൾക്ക് കനത്ത തിരിച്ചടി. സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ദേവ്ജി എന്ന...

ലോകശക്തികള്‍ ഇറാനെ തല കുനിപ്പിക്കാന്‍ ഭീരുക്കളെപ്പോലെ അണിനിരക്കുന്നു, തലകുനിക്കില്ല: ഇറാന്‍

ആണവകരാറില്‍ ധാരണയിലെത്താന്‍ ഇറാനുമേല്‍ അമേരിക്ക ചെലുത്തുന്ന സമ്മര്‍ദ്ദത്തിന് വഴിപ്പെടില്ലെന്ന് ഇറാന്‍ പ്രസിഡന്റ്...

രാജ്യത്ത് ഏറ്റവും വേഗതയേറിയ മെട്രോ പാത; ഡൽഹി-മീററ്റ് നമോ ഭാരത് മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ഡൽഹി – മീററ്റ് നമോ ഭാരത് മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി...

‘വൃത്തികെട്ട രാഷ്ട്രീയത്തിനായി ആഗോള വേദി ഉപയോഗിച്ചു’ ; എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ വിമര്‍ശിച്ച് നരേന്ദ്രമോദി

എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ...

Topics

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികൾ മുംബൈ സിറ്റി

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ ഹോം മത്സരം. രാത്രി കലൂർ...

സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ദേവ്ജി കീഴടങ്ങിയതായി റിപ്പോർട്ട്

മാവോയിസ്റ്റുകൾക്ക് കനത്ത തിരിച്ചടി. സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ദേവ്ജി എന്ന...

ലോകശക്തികള്‍ ഇറാനെ തല കുനിപ്പിക്കാന്‍ ഭീരുക്കളെപ്പോലെ അണിനിരക്കുന്നു, തലകുനിക്കില്ല: ഇറാന്‍

ആണവകരാറില്‍ ധാരണയിലെത്താന്‍ ഇറാനുമേല്‍ അമേരിക്ക ചെലുത്തുന്ന സമ്മര്‍ദ്ദത്തിന് വഴിപ്പെടില്ലെന്ന് ഇറാന്‍ പ്രസിഡന്റ്...

‘വൃത്തികെട്ട രാഷ്ട്രീയത്തിനായി ആഗോള വേദി ഉപയോഗിച്ചു’ ; എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ വിമര്‍ശിച്ച് നരേന്ദ്രമോദി

എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ...

ആര് ഹീറോ? ഉലകനായകൻ – സൂപ്പർസ്റ്റാർ റീയൂണിയൻ; രജനി-കമൽ ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ രജനികാന്തും കമൽ ഹാസനും വർഷങ്ങൾക്ക് ശേഷം...

അറ്റ്ലാന്റിക് സമുദ്രത്തിലെ താപനില വർധനവ്; കടലാമകളുടെ പ്രത്യുൽപാദനത്തെ ബാധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്

അറ്റ്ലാൻ്റിക് സമുദ്രത്തിലെ താപനില വർധനവ് കടലാമകളുടെ പ്രത്യുൽപാദനത്തെ ബാധിക്കുന്നതായി പഠനങ്ങൾ. കേപ്...

ശബരിമല സ്വർണക്കൊള്ള; അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം, സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി സുപ്രീംകോടതിയില്‍

ശബരിമല സ്വർണക്കൊള്ളക്കേസിൽ സുപ്രീം കോടതിയെ സമീപിച്ച് സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ്...
spot_img

Related Articles

Popular Categories

spot_img