ജൂതവിരുദ്ധ പരാമർശം: സോഹ്‌റാൻ മാംദാനിയുടെ ഉദ്യോഗസ്ഥ നിയമനം കഴിഞ്ഞ് ഒരു ദിവസത്തിനുള്ളിൽ രാജിവെച്ചു

നിയുക്ത ന്യൂയോർക്ക് മേയർ സോഹ്‌റാൻ മാംദാനിയുടെ അപ്പോയിന്റ്‌മെന്റ് ഡയറക്ടറായി ചുമതലയേറ്റ കാതറിൻ അൽമോണ്ടെ ഡാ കോസ്റ്റ (Catherine Almonte Da Costa) സ്ഥാനമേറ്റ് ഒരു ദിവസത്തിനുള്ളിൽ രാജിവെച്ചു. വർഷങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ നടത്തിയ ജൂതവിരുദ്ധ പരാമർശങ്ങൾ വിവാദമായതിനെത്തുടർന്നാണ് നടപടി.

പത്ത് വർഷങ്ങൾക്ക് മുമ്പ് ഡാ കോസ്റ്റ തന്റെ എക്സ് (X) അക്കൗണ്ടിൽ “പണക്കൊതിയന്മാരായ ജൂതന്മാർ” (Money hungry Jews) എന്നും മറ്റും നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ‘ജഡ്ജ് സ്ട്രീറ്റ് ജേർണൽ’ ആണ് ഈ പഴയ പോസ്റ്റുകൾ പുറത്തുവിട്ടത്.

 ജൂതമതസ്ഥരായ കുട്ടികളുടെ അമ്മ കൂടിയായ താൻ ആ വാക്കുകൾ വരുത്തിയ മുറിവിൽ ഖേദിക്കുന്നുവെന്നും, പുതിയ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾക്ക് ഇതൊരു തടസ്സമാകാൻ ആഗ്രഹിക്കാത്തതിനാലാണ് രാജി സമർപ്പിക്കുന്നതെന്നും ഡാ കോസ്റ്റ പ്രസ്താവനയിൽ പറഞ്ഞു. തന്റെ 19-20 വയസ്സ് പ്രായത്തിൽ നടത്തിയ പരാമർശങ്ങളായിരുന്നു അവയെന്നും അവർ വിശദീകരിച്ചു.

 ഡാ കോസ്റ്റയുടെ ഖേദപ്രകടനവും രാജിയും അംഗീകരിച്ചതായി മേയർ സോഹ്‌റാൻ മാംദാനി അറിയിച്ചു.

 ഇസ്രായേൽ വിരുദ്ധ നിലപാടുകളുടെ പേരിൽ ജൂതസമൂഹത്തിൽ നിന്ന് നേരത്തെ തന്നെ എതിർപ്പ് നേരിടുന്ന മാംദാനിക്ക്, തന്റെ ഉന്നത ഉദ്യോഗസ്ഥയുടെ ഈ പഴയ പരാമർശങ്ങൾ വലിയ തിരിച്ചടിയായി. ആൻറി-ഡിഫമേഷൻ ലീഗ് (ADL) അടക്കമുള്ള സംഘടനകൾ ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

നിയമനത്തിന് മുൻപ് ഉദ്യോഗസ്ഥരുടെ പശ്ചാത്തലം പരിശോധിക്കുന്നതിലുണ്ടായ വീഴ്ചയെക്കുറിച്ച് മാംദാനി ഭരണകൂടത്തിനെതിരെ വിമർശനം ഉയരുന്നുണ്ട്.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img