‘പാവപ്പെട്ടവരെ നിന്ദിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യം; കുടിയേറ്റക്കാരെ ചേർത്തു നിർത്തണം’; മാർപ്പാപ്പ

സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും പ്രതീക്ഷയുടെയും ആഘോഷമായ ക്രിസ്മസിനെ വരവേറ്റ് ലോകം.വത്തിക്കാനിൽ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്ത് ലിയോ മാർപ്പാപ്പ. ദരിദ്രരെ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയാണ് ക്രിസ്മസ് നൽകുന്ന പാഠമെന്ന് വത്തിക്കാനിൽ തടിച്ചുകൂടിയ വിശ്വാസികളോട് മാർപ്പാപ്പ പറഞ്ഞു.

പാവപ്പെട്ടവരെ നിന്ദിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യമാണെന്നാണ് വത്തിക്കാനിൽ വിശ്വാസി സമൂഹത്തിനോട് ലിയോ മാർപ്പാപ്പ പറഞ്ഞത്. യേശുക്രിസ്തു എന്തുകൊണ്ടാണ് ഒരു കാലിത്തൊഴുത്തിൽ ജനിച്ചത് എന്ന് ഓർത്താൽ ദൈവം എല്ലായിടത്തും ഉണ്ടെന്ന് മനസിലാകുമെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു. കുടിയേറ്റക്കാരെയും പാവപ്പെട്ടവരെയും ചേർത്തു നിർത്തണമെന്നും സെയിന്റ് പീറ്റേഴ്സ് ബെസലിക്കയ്ക്കു മുന്നിലെത്തിയ വിശ്വാസികളോടായി മാർപ്പാപ്പ പറഞ്ഞു.മനുഷ്യരെ പരിഗണിക്കാത്തവർ ദൈവത്തെയും പരിഗണിക്കുന്നില്ല എന്ന് മാർപ്പാപ്പ പറയുമ്പോൾ ശക്തമായ മഴയെ അവഗണിച്ച് അയ്യായിരത്തോളം വിശ്വാസികളാണ് സെയ്ന്റ് പീറ്റേഴ്സ് ബെർഗിൽ ചെവിയോർത്ത് നിന്നത്. ലിയോ പതിനാലാമൻ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ ക്രിസ്മസാണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്. ഇന്ന് പകൽ നടക്കുന്ന ശുശ്രൂഷയിലും മാർപ്പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്യും.

Hot this week

പുതിയ സർജൻ ജനറലായി ഡോ. നിക്കോൾ സാഫിയറെ ട്രംപ് നാമനിർദ്ദേശം ചെയ്തു

ഡൊണാൾഡ് ട്രംപ് തന്റെ പുതിയ സർജൻ ജനറലായി ഡോ. നിക്കോൾ സാഫിയറെനാമനിർദ്ദേശം...

H-1B വിസ തട്ടിപ്പ് ഗൂഢാലോചന: രണ്ടുപേർ കുറ്റം സമ്മതിച്ചു

സാക്രമെന്റോ, കാലിഫോർണിയ:അമേരിക്കൻ പൗരത്വവും കുടിയേറ്റ സേവനവും (USCIS) നടത്തിയ തട്ടിപ്പ് കണ്ടെത്തൽ...

നോർത്ത് അമേരിക്കൻ മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം പ്രവർത്തനോദ്ഘാടന സമ്മേളനം മെയ് 4-ന്

നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ...

ഐസിഇസിഎച്ച്  റവ. ജീവൻ ജോണിന് യാത്രയയപ്പ്  നൽകി

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ 3...

Topics

ഫെഡറൽ ബാങ്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആയി മണികണ്ഠൻ എം നിയമിതനായി

ഫെഡറൽ ബാങ്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സി എഫ് ഒ) ആയി...

ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് അതിവേഗം കടക്കും; ആരാകും മുഖ്യമന്ത്രി എന്നതില്‍ ആകാംഷ

ബംഗാളില്‍ ചരിത്രത്തില്‍ ആദ്യമായി അധികാരം പിടിച്ച ബിജെപി, സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് അതിവേഗം...

യുഡിഎഫ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക്; അന്തിമ തീരുമാനത്തിനായി ഹൈക്കമാന്‍ഡ് നിരീക്ഷകരെ ഇന്ന് തീരുമാനിക്കും

സംസ്ഥാനത്ത് വന്‍ വിജയം നേടിയ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക്. കെ...
spot_img

Related Articles

Popular Categories

spot_img