ലാലി ജെയിംസിനെതിരെ പാര്‍ട്ടി സ്വീകരിച്ചത് ഉചിതമായ നടപടിയെന്ന് തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍. തനിക്കെതിരായ ആരോപണത്തില്‍ മറുപടി പറയാനില്ലെന്നും നിജി തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നത് തന്റെ പാര്‍ട്ടി നേതൃത്വമാണെന്നും അവര്‍ ഉചിതമായ തീരുമാനങ്ങള്‍ എന്നും എടുത്തിട്ടുണ്ടെന്നും നിജി കൂട്ടിച്ചേര്‍ത്തു.
താന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പൂച്ചെണ്ടുകളും ഷാളും ഉപഹാരങ്ങളും ഒഴിവാക്കണമെന്നും നിജി മാധ്യമങ്ങളോട് പറഞ്ഞു. മേയര്‍ എന്ന നിലയില്‍ താന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ലളിതമാക്കണമെന്നും നിജി കൂട്ടിച്ചേര്‍ത്തു. മേയര്‍ എന്ന നിലയില്‍ തന്നെ പരിപാടികള്‍ക്ക് ക്ഷണിക്കുമ്പോള്‍ സംഘാടകര്‍ ദയവായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ഡോ. നിജി അഭ്യര്‍ത്ഥിച്ചു.



