പതിനഞ്ചാം കേരള നിയമസഭ ബജറ്റ് സമ്മേളനം ജനുവരി 20 മുതല്‍

പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ ആരംഭിക്കും. ജനുവരി 29നാണ് ബജറ്റ് അവതരണം. രണ്ടാം പിണറായി സർക്കാരിൻെറ അവസാന ബജറ്റാണിത്. നിയമസഭാ സമ്മേളനം വിളിക്കാൻ മന്ത്രിസഭാ യോഗം ഗവർണറോട് ശിപാർശ ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷമായിരിക്കും നിയമസഭാ സമ്മേളനം ആരംഭിക്കുക.ശബരിമല സ്വർണക്കൊള്ള അടക്കമുള്ള കാര്യങ്ങൾ സഭാസമ്മേളനത്തിൽ ചർച്ചയാകും. ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള നിയമസഭാ സമ്മേളനത്തിനാണ് ഇനി കളമൊരുങ്ങുന്നത്.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍തസ്തികകൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍ററില്‍ 91 സ്ഥിരം തസ്തികകളും 68 കരാര്‍ തസ്തികളും ഉള്‍പ്പെടെ 159 തസ്തികകള്‍ സൃഷ്ടിക്കും.ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ 12 സയന്റിഫിക് ഓഫീസർ തസ്തികകൾ സൃഷ്ടിക്കും. ബയോളജി വിഭാഗത്തിൽ – 3 കെമിസ്ട്രി വിഭാഗത്തിൽ – 4, ഡോക്യുമെൻ്റ്സ് വിഭാഗത്തിൽ – 5 എന്നിങ്ങനെയാണ് തസ്തികകള്‍.തലശ്ശേരിയില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അധിക ബെഞ്ച്; 22 തസ്തികകള്‍തലശ്ശേരി കോടതി സമുച്ചയത്തിൻ്റെ കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന പഴയ അഡീഷണൽ ജില്ലാ കോടതി സമുച്ചയ കെട്ടിടത്തിൻ്റെ താഴത്തെ നില കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ അധിക ബെഞ്ച് പ്രവർത്തനത്തിന് വിനിയോഗിക്കാന്‍ അനുമതി നൽകി. ഇതിനായി 22 തസ്തികകളിൽ 16 തസ്തികകൾ പുതിയതായി സൃഷ്ടിക്കാനും 6 തസ്തികകൾ പുനർ വിന്യസിക്കാനും തീരുമാനിച്ചു. കെട്ടിടത്തിൻ്റെ സിവിൽ/ഇലക്ട്രിക് ജോലികൾക്കായി 87,30,000 രൂപയും ഓഫീസ് സംവിധാനത്തിനായി ഒരു കോടി എട്ട് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം രൂപയും ചെലവഴിക്കും.

വിരമിക്കല്‍ പ്രായം ഏകീകരിച്ചുരണ്ട് തരത്തിലുള്ള വിരമിക്കല്‍ പ്രായം നിലനില്‍ക്കുന്ന കേരളേ അഗ്രോ മിഷനറി കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ (KAMCO) ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സായി ഏകീകരിച്ചു.മൃഗസംരക്ഷണ വകുപ്പിൻ്റെ കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെൻ്റ് ബോർഡ് ലിമിറ്റഡിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസ്സാക്കി ഉയർത്തി.പാർട്ട് ടൈം കണ്ടിൻജൻ്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തുംസംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും സാംസ്കാരിക നിലയങ്ങളിലും പഞ്ചായത്ത് ലൈബ്രറികളിലും ശിശു മന്ദിരങ്ങളിലും നഴ്സറി സ്കൂളുകളിലും ഓണറേറിയം/ ദിവസ വേതന അടിസ്ഥാനത്തിൽ പ്രവര്‍ത്തിച്ചു വരുന്ന നടപടിക്രമങ്ങള്‍ പാലിച്ച് നിയമനം ലഭിച്ചവരെ സ്ഥിരപ്പെടുത്തും. പതിനൊന്നിന പരിപാടിയുടെ ഭാഗമായോ അല്ലാതെയോ നിയമനം ലഭിച്ചവരും നിലവിൽ പത്തോ അതിലധികമോ വർഷമായി തുടർച്ചയായി പ്രവർത്തിച്ചു വരുന്നരെയാണ് സ്ഥിരപ്പെടുത്തുക. ലൈബ്രേറിയന്‍, നഴ്സറി ടീച്ചര്‍, ആയ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരെ പാർട്ട് ടൈം കണ്ടിൻജൻ്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പാർട്ട് ടൈം ആയി നിയോഗിച്ച് ഓണറേറിയം/ദിവസ വേതന രീതിയിലേക്ക് മാറ്റിയവർ ഉൾപ്പെടെയുള്ളവര്‍ക്കും ആനുകൂല്യം ലഭിക്കും.പ്രത്യേക നഷ്ടപരിഹാര പാക്കേജ്ഉഡുപ്പി-കരിന്തളം (കാസർഗോഡ്) 400 കെ.വി. അന്തർ സംസ്ഥാന ട്രാൻസ്മിഷൻ ലൈൻ പദ്ധതിയുടെ നിർമ്മാണത്തിനായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് അംഗീകരിച്ചു. പാക്കേജ് നടപ്പിലാക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത പൂർണ്ണമായും സ്റ്റെർലൈറ്റ് പവർ ട്രാൻസ്മിഷൻ ലിമിറ്റഡ് പ്രസ്തുത പ്രോജക്ടിനായി രൂപീകരിച്ച സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയ ഉഡുപ്പി കാസർഗോഡ് ട്രാൻസ്മിഷൻ ലിമിറ്റഡ് (UKTL) വഹിക്കേണ്ടതാണ് എന്ന വ്യവസ്ഥയിലാണിത്.നിയമനംകേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി മനോജ് കുമാർ സി പി യെ നിയമിക്കും.ശമ്പളകുടിശ്ശിക അനുവദിക്കുംകാസറഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതമേഖലയിൽ താൽക്കാലിക അടിസ്ഥാനത്തിൽ സേവനമനുഷ്ഠിച്ചു വന്നിരുന്ന 16 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ശമ്പളകുടിശ്ശിക അനുവദിക്കും. 2024 ഏപ്രിൽ, മെയ് മാസത്തെ ശമ്പളകുടിശ്ശികയായ 5,70,560 രൂപ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായി 2025-26 സാമ്പത്തികവർഷത്തിൽ കാസറഗോഡ് വികസന പാക്കേജിൽ നിന്നുമാണ് അനുവദിക്കുക.തുക അനുവദിക്കുംകുട്ടനാടൻ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പമ്പ് സെറ്റിൻ്റെ വാടക, ഇന്ധനം എന്നിവയുടെ ചെലവ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് അനുവദിക്കുന്നതിന് ആലപ്പുഴ ജില്ലാ കളക്ടർക്ക് അനുമതി നല്‍കി.ടെണ്ടർ അംഗീകരിച്ചുകൊല്ലം ജില്ലയിലെ GENERAL-FDR 2024 – 25 – Providing BC overlay Odanavattom valakom Road ch 0/000 to 4/100 KM എന്ന പ്രവൃത്തിക്ക് 1,65,10,221 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

Hot this week

ശബരിമല സ്വർണക്കൊള്ള കേസ്; SIT നാളെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും

ശബരിമല സ്വർണക്കൊള്ള കേസിൽ നാളെ നിർണായക ദിനം. പ്രത്യേക അന്വേഷണ സംഘം...

ഷോപ്പറില്‍ നിറയെ വെള്ളക്കുപ്പികളുമായി വിരാട് കോലി; ഇന്‍ഡോറിലെ ജലമലിനീകരണം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നാം ഏകദിനം അല്‍പ്പ സമയത്തിനകം ഇന്‍ഡോറില്‍ നടക്കാനിരിക്കുകയാണ്....

‘ജനാധിപത്യം സംരക്ഷിക്കണം; കേന്ദ്ര അന്വേഷണ ഏജൻസികൾ മനഃപ്പൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു’; മമതാ ബാനർജി

ജനാധിപത്യം സംരക്ഷിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ച് മമതാ ബാനർജി. കേന്ദ്ര...

‘കലോത്സവം സമ്മാനിക്കുന്നത് കൂട്ടായ്മയുടെ സാമൂഹ്യപാഠം; മത്സരിക്കുന്നതാണ് പ്രധാനം, ജയപരാജയങ്ങള്‍ അപ്രസക്തം’; മോഹന്‍ലാല്‍

കലോത്സവം കുട്ടികൾക്ക് സമ്മാനിക്കുന്നത് അവസരങ്ങൾ മാത്രമല്ല കൂട്ടായ്മയുടെ സാമൂഹ്യപാഠമാണെന്ന് മോഹൻലാൽ. യുവപ്രതിഭകൾ...

കലാമാമങ്കത്തിന് കൊടിയിറങ്ങി; കലാകിരീടം കണ്ണൂരിന്, 13-ാം തവണയും ചാമ്പ്യന്മാരായി ആലത്തൂർ BSS ഗുരുകുലം

അഞ്ച് ദിവസങ്ങൾ നീണ്ട കലാമാമങ്കത്തിന് പരിസമാപ്തി. കലാകിരീടം കണ്ണൂരിന് സ്വന്തം. ഇഞ്ചോടിഞ്ച്...

Topics

മനുഷ്യന്‍ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും; ആര്‍ട്ടെമിസ്-ടു ദൗത്യം അടുത്ത മാസം ആറിന്

അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ്-ടു ദൗത്യം...

ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി, മൃഗസംരക്ഷണ വകുപ്പിലാകും ജോലി; പ്രഖ്യാപനവുമായി എം കെ സ്റ്റാലിൻ

ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ...

സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ നൽകും; ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തുവിട്ട് അണ്ണാ ഡിഎംകെ

തമിഴ്നാട്ടിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തുവിട്ട് അണ്ണാ ഡിഎംകെ. സ്ത്രീകൾക്ക്...
spot_img

Related Articles

Popular Categories

spot_img