റിപ്പബ്ലിക് ദിന പരേഡ്; കേരളത്തിൻ്റെ നിശ്ചലദൃശ്യത്തിന് എൻട്രി, വാട്ടർ മെട്രോയും ഡിജിറ്റൽ സാക്ഷരതയും അവതരിപ്പിക്കും

ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൻ്റെ നിശ്ചലദൃശ്യം തിരഞ്ഞെടുക്കപ്പെട്ടു. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കി കേരളം അവതരിപ്പിച്ച ടാബ്ലോ ഡിസൈനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം തിരഞ്ഞെടുത്തത്.

‘സ്വതന്ത്രത കാ മന്ത്ര- വന്ദേ മാതരം, സമൃദ്ധി കാ മന്ത്ര- ആത്മ നിർഭർ ഭാരത്’ എന്നിവയിൽ ഏതെങ്കിലുമൊന്ന് ആശയമാക്കി ഡിസൈൻ അവതരിപ്പിക്കണമെന്നതായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻ്റെ നിർദേശം. സമൃദ്ധി കാ മന്ത്ര- ആത്മ നിർഭർ ഭാരത്’ എന്ന തീമിൽ സംസ്ഥാനം അവതരിപ്പിക്കുന്നത് ‘വാട്ടർ മെട്രോയും 100% ഡിജിറ്റൽ സാക്ഷരതയും,ആത്മനിർഭർ കേരള ഫോർ ആത്മ നിർഭർ ഭാരത്’എന്ന വിഷയമാണ് .

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നൽകിയ ആശയമനുസരിച്ച് കേരള ടാബ്ലോയുടെ ഫാബ്രിക്കേഷൻ ജോലികൾ നിർവഹിക്കുന്നത് ജെ എസ് ചൗഹാൻ ആൻഡ് അസോസിയേറ്റ്സിനായി റോയ് ജോസഫാണ്. 17 സംസ്ഥാനങ്ങളാണ് ഈ വർഷം കർത്തവ്യപഥിൽ ടാബ്ലോ അവതരിപ്പിക്കുന്നതിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്.

കേരളത്തിന് പുറമേ അസം, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്,മധ്യപ്രദേശ്,മഹാരാഷ്ട്ര, മണിപ്പൂർ, നാഗാലാൻഡ്, ഒഡിഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളായ പുതുച്ചേരിയും ജമ്മു- കാശ്മീരും വിവിധ മന്ത്രാലയങ്ങളുമാണ് ഫ്ലോട്ടുകളുമായി കർത്തവ്യപഥിൽ അണിനിരക്കുന്നത്. അഞ്ചു ഘട്ടങ്ങളിലായി നടന്ന സ്ക്രീനിംഗിലൂടെയാണ് കേരളം ടാബ്ലോ അവതരണത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.

Hot this week

അധ്യാപക നിയമനം; കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു

സംസ്ഥാനത്തെ സർക്കാർ/എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ്...

സൊഹ്‌റാൻ മംദാനിയുടെ അമ്മയായ ഇന്ത്യൻ സംവിധായിക ആരാണ്? ‘കോൻ ബനേഗ ക്രോർപതി’യിലും ന്യൂയോർക്ക് മേയറാണ് വിഷയം

ജനുവരി ഒന്നിനാണ് ന്യൂയോർക്ക് സിറ്റിയുടെ 112ാമത് മേയർ ആയി ഇന്ത്യൻ വംശജനായ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… സീസൺ ടിക്കറ്റ് ഇനി മുതൽ യുടിഎസ് ആപ്പിൽ ലഭ്യമാകില്ല; ഇനി ‘റെയിൽ വൺ’

സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്... സീസൺ ടിക്കറ്റ് എടുത്ത് യാത്ര...

മസ്‌കിന്റെ ഗ്രോക്ക് എഐയില്‍ പിടിമുറുക്കി കേന്ദ്രം?അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എക്‌സിന് നോട്ടീസ്

ഇലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന് നോട്ടീസ് അയച്ച് കേന്ദ്രം....

ഇതാണ് ക്യാമറ പ്രേമികൾ കാത്തിരുന്ന ഫോൺ; അത്യുഗ്രൻ ഫീച്ചറുകളുമായി എത്തുന്നു റിയൽമി 16 പ്രോ

കാത്തിരിപ്പിനൊടുവിൽ പ്രീമിയം മിഡ് റേഞ്ച് ഫോൺ റിയൽമി 16 പ്രോ സീരീസ്...

Topics

അധ്യാപക നിയമനം; കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു

സംസ്ഥാനത്തെ സർക്കാർ/എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ്...

സൊഹ്‌റാൻ മംദാനിയുടെ അമ്മയായ ഇന്ത്യൻ സംവിധായിക ആരാണ്? ‘കോൻ ബനേഗ ക്രോർപതി’യിലും ന്യൂയോർക്ക് മേയറാണ് വിഷയം

ജനുവരി ഒന്നിനാണ് ന്യൂയോർക്ക് സിറ്റിയുടെ 112ാമത് മേയർ ആയി ഇന്ത്യൻ വംശജനായ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… സീസൺ ടിക്കറ്റ് ഇനി മുതൽ യുടിഎസ് ആപ്പിൽ ലഭ്യമാകില്ല; ഇനി ‘റെയിൽ വൺ’

സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്... സീസൺ ടിക്കറ്റ് എടുത്ത് യാത്ര...

ഇതാണ് ക്യാമറ പ്രേമികൾ കാത്തിരുന്ന ഫോൺ; അത്യുഗ്രൻ ഫീച്ചറുകളുമായി എത്തുന്നു റിയൽമി 16 പ്രോ

കാത്തിരിപ്പിനൊടുവിൽ പ്രീമിയം മിഡ് റേഞ്ച് ഫോൺ റിയൽമി 16 പ്രോ സീരീസ്...

ആരും കൊതിക്കും ഇവിടെയെത്താൻ! മഞ്ഞ് പുതച്ച് തുർക്കി; രാജ്യത്തേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം

മഞ്ഞിൽ പുതച്ച് നിൽക്കുകയാണ് യൂറോപ്പിന്റെയും ഏഷ്യയുടെയും സംഗമസ്ഥാനമായ തുർക്കി. ഇരു ഭൂഖണ്ഡങ്ങൾക്കും...

‘ഐ നോബഡി’, ഇതുവരെ മലയാള സിനിമ കാണാത്ത സ്റ്റൈലിലുള്ള ചിത്രം: പാർവതി തിരുവോത്ത്

പൃഥ്വിരാജ് സുകുമാരൻ- പാർവതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മമ്മൂട്ടി ചിത്രം...
spot_img

Related Articles

Popular Categories

spot_img