കാർത്തികേയൻ മാണിക്കം ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ചെയർമാൻ 

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ചെയർമാനായി കാർത്തികേയൻ മാണിക്കം നിയമിതനായി. രണ്ടു ഘട്ടങ്ങളിലായി ചെയർമാനായിരുന്ന പി ആർ രവി മോഹന്റെ കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് നിയമനം.

ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന കാർത്തികേയന് ബാങ്കിങ് ഓപ്പറേഷൻ, റിസ്ക് മാനേജ്മെന്റ്, റെഗുലേറ്ററി കംപ്ലയിൻസ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ക്രെഡിറ്റ് മോണിറ്ററിംഗ്, റിക്കവറി, സാമ്പത്തിക ഉൾപ്പെടുത്തൽ എന്നീ മേഖലകളിലായി 36 വർഷത്തെ പ്രവൃത്തി പരിചയമുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയുടെ വളർച്ചയ്ക്ക് നിർണായക പങ്കുവഹിച്ചിട്ടുള്ള കാർത്തികേയൻ റീട്ടെയിൽ, അഗ്രികൾച്ചർ, എംഎസ്എംഇ ഫിനാൻസിംഗ്, സിഎസ്ആർ, മാർക്കറ്റിംഗ് വിഭാഗങ്ങളിൽ മികവ് തെളിയിച്ചിട്ടുണ്ട്.

ഇന്ത്യൻ ബാങ്കിൽ വിവിധ സീനിയർ ലീഡർഷിപ്പ് പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം തമിഴ്‌നാട് ഗ്രാമ ബാങ്ക്, ബിഒഐ സ്റ്റാർ ഇൻവെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബോർഡ് അംഗമായും സ്റ്റാർ യൂണിയൻ ഡൈച്ചി ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബാങ്കിങ് മേഖലയിലുള്ള കാർത്തികേയന്റെ പരിജ്ഞാനം സുസ്ഥിര വളർച്ച ഉറപ്പാക്കുന്നതിനും ഉപഭോക്തൃ സേവനത്തിന്റെ മികവ് ശക്തിപ്പെടുത്തുന്നതിനും സഹായകമാകുമെന്ന് ഇസാഫ് ബാങ്ക് അറിയിച്ചു.

Hot this week

അധ്യാപക നിയമനം; കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു

സംസ്ഥാനത്തെ സർക്കാർ/എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ്...

സൊഹ്‌റാൻ മംദാനിയുടെ അമ്മയായ ഇന്ത്യൻ സംവിധായിക ആരാണ്? ‘കോൻ ബനേഗ ക്രോർപതി’യിലും ന്യൂയോർക്ക് മേയറാണ് വിഷയം

ജനുവരി ഒന്നിനാണ് ന്യൂയോർക്ക് സിറ്റിയുടെ 112ാമത് മേയർ ആയി ഇന്ത്യൻ വംശജനായ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… സീസൺ ടിക്കറ്റ് ഇനി മുതൽ യുടിഎസ് ആപ്പിൽ ലഭ്യമാകില്ല; ഇനി ‘റെയിൽ വൺ’

സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്... സീസൺ ടിക്കറ്റ് എടുത്ത് യാത്ര...

മസ്‌കിന്റെ ഗ്രോക്ക് എഐയില്‍ പിടിമുറുക്കി കേന്ദ്രം?അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എക്‌സിന് നോട്ടീസ്

ഇലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന് നോട്ടീസ് അയച്ച് കേന്ദ്രം....

ഇതാണ് ക്യാമറ പ്രേമികൾ കാത്തിരുന്ന ഫോൺ; അത്യുഗ്രൻ ഫീച്ചറുകളുമായി എത്തുന്നു റിയൽമി 16 പ്രോ

കാത്തിരിപ്പിനൊടുവിൽ പ്രീമിയം മിഡ് റേഞ്ച് ഫോൺ റിയൽമി 16 പ്രോ സീരീസ്...

Topics

അധ്യാപക നിയമനം; കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു

സംസ്ഥാനത്തെ സർക്കാർ/എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ്...

സൊഹ്‌റാൻ മംദാനിയുടെ അമ്മയായ ഇന്ത്യൻ സംവിധായിക ആരാണ്? ‘കോൻ ബനേഗ ക്രോർപതി’യിലും ന്യൂയോർക്ക് മേയറാണ് വിഷയം

ജനുവരി ഒന്നിനാണ് ന്യൂയോർക്ക് സിറ്റിയുടെ 112ാമത് മേയർ ആയി ഇന്ത്യൻ വംശജനായ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… സീസൺ ടിക്കറ്റ് ഇനി മുതൽ യുടിഎസ് ആപ്പിൽ ലഭ്യമാകില്ല; ഇനി ‘റെയിൽ വൺ’

സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്... സീസൺ ടിക്കറ്റ് എടുത്ത് യാത്ര...

ഇതാണ് ക്യാമറ പ്രേമികൾ കാത്തിരുന്ന ഫോൺ; അത്യുഗ്രൻ ഫീച്ചറുകളുമായി എത്തുന്നു റിയൽമി 16 പ്രോ

കാത്തിരിപ്പിനൊടുവിൽ പ്രീമിയം മിഡ് റേഞ്ച് ഫോൺ റിയൽമി 16 പ്രോ സീരീസ്...

ആരും കൊതിക്കും ഇവിടെയെത്താൻ! മഞ്ഞ് പുതച്ച് തുർക്കി; രാജ്യത്തേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം

മഞ്ഞിൽ പുതച്ച് നിൽക്കുകയാണ് യൂറോപ്പിന്റെയും ഏഷ്യയുടെയും സംഗമസ്ഥാനമായ തുർക്കി. ഇരു ഭൂഖണ്ഡങ്ങൾക്കും...

‘ഐ നോബഡി’, ഇതുവരെ മലയാള സിനിമ കാണാത്ത സ്റ്റൈലിലുള്ള ചിത്രം: പാർവതി തിരുവോത്ത്

പൃഥ്വിരാജ് സുകുമാരൻ- പാർവതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മമ്മൂട്ടി ചിത്രം...
spot_img

Related Articles

Popular Categories

spot_img