ബില്യണ്‍ ഡോളര്‍ കളക്ഷന്‍ നേടി ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്’; പുതിയ റെക്കോര്‍ഡുമായി ജെയിംസ് കാമറൂണ്‍

മുന്‍ ചിത്രങ്ങളെ പോലെ ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ഇടം നേടി ജെയിംസ് കാമറൂണ്‍ ചിത്രം ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്’. അവതാര്‍ ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമായ ഫയര്‍ ആന്‍ഡ് ആഷസ് ആഗോള ബോക്‌സ് ഓഫീസില്‍ ഇതുവരെ നേടിയത് 1.03 ബില്യണ്‍ ഡോളര്‍ (ഏകദേശം 8,500 കോടി രൂപ) ആണ്. ഇതോടെ ഫ്രാഞ്ചൈസിയിലെ മൂന്ന് ചിത്രങ്ങളും കൂടി ആകെ 6.35 ബില്യണ്‍ ഡോളറാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നത്.

ചൈനീസ് ചിത്രമായ ‘നെ ഷാ 2’, ഡിസ്‌നിയുടെ തന്നെ ‘സൂട്ടോപ്പിയ 2’ എന്നിവയ്ക്ക് ശേഷം 2025-ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ചിത്രമായി ‘ഫയര്‍ ആന്‍ഡ് ആഷ്’ മാറി.

അവതാര്‍ മൂന്നാം ഭാഗത്തിന്റെ വിജയത്തോടെ, നാല് സിനിമകള്‍ ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ എത്തിക്കുന്ന ആദ്യത്തെ സംവിധായകന്‍ എന്ന റെക്കോര്‍ഡും ജെയിംസ് കാമറൂണിന്റെ പേരിലായി. 1997 ല്‍ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം ‘ടൈറ്റാനിക്’ ആണ് ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ഇടംപിടിച്ച ആദ്യ കാമറൂണ്‍ ചിത്രം.

ലോക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ഫ്രാഞ്ചൈസിയിലെ ആദ്യ ഭാഗമായി 2009 ല്‍ പുറത്തിറങ്ങിയ അവതര്‍. 2.92 ബില്യണ്‍ ഡോളറാണ് ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നേടിയത്.

2022 ല്‍ പുറത്തിറങ്ങിയ രണ്ടാം ഭാഗം ‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’ 2.3 ബില്യണ്‍ ഡോളര്‍ കളക്ഷന്‍ നേടി.

രണ്ടാം ഭാഗമായ ‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’ അവസാനിച്ചയിടത്തു നിന്നാണ് ഫയര്‍ ആന്‍ഡ് ആഷസ് തുടങ്ങുന്നത്. മകന്റെ മരണത്തില്‍ ഉലഞ്ഞ ജേക്ക് സുള്ളിയും നെയ്തിരിയും നേരിടുന്ന പുതിയ വെല്ലുവിളികളാണ് മൂന്നാം ഭാഗത്തില്‍ കാമറൂണ്‍ പറയുന്നത്.

ഫ്രാഞ്ചൈസിയിലെ നാലാം ചിത്രം 2029 ഡിസംബര്‍ 21 ന് തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ മൂന്നിലൊന്ന് ചിത്രീകരണം ഇതിനകം പൂര്‍ത്തിയായി. കുട്ടികളായ അഭിനേതാക്കളുടെ പ്രായം കൂടുന്നതിനാല്‍ രണ്ടാം ഭാഗത്തോടൊപ്പം തന്നെ നാലാം ഭാഗത്തിന്റെ ചില രംഗങ്ങളും ജെയിംസ് കാമറൂണ്‍ ചിത്രീകരിക്കുകയായിരുന്നു. ബാക്കി ഭാഗങ്ങളുടെ ചിത്രീകരണം 2026-ല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img