സിസിഎംഎ ആൽബർട്ട ചാപ്റ്ററിന്റെ തുടക്കം  ഫെബ്രുവരിയിൽ

സെന്റർ ഫോർ കനേഡിയൻ മലയാളീസ് (സിസിഎംഎ) ആൽബർട്ട ചാപ്റ്ററിന് തുടക്കമാകുന്നു. ഫെബ്രുവരി ഒന്ന് ഞായറാഴ്ച വൈകിട്ട് നാലിന് എഡ്മിന്റൻ സെന്റ് അൽഫോൻസ സിറോ മലബാർ ചർച്ച് മീറ്റിങ് ഹാളിലാണ് പരിപാടി. മലയാളി സമൂഹത്തിലെ നേതൃനിരയിൽ സജീവമായവർക്കും പ്രഫഷനൽ, ബിസിനസ് രംഗങ്ങളിലുമുള്ളവർക്കും നവകുടിയേറ്റക്കാർക്കും വിദ്യാർഥികൾക്കുമെല്ലാം  പങ്കെടുക്കാം.

കാനഡയിലെ മലയാളികളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ശാക്തീകരണമാണ് സിസിഎംഎയുടെ ലക്ഷ്യം. വിവിധ മേഖലകളിൽ പ്രാവീണ്യമുള്ളവരുടെ നേതൃത്വത്തിലാണ് സിസിഎംഎയ്ക്ക് രൂപംനൽകിയത്. ഒപ്പം ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് അംഗത്വമെടുക്കാനും അവസരമുണ്ടെന്ന് സിസിഎംഎ പ്രസിഡന്റും നാഷനൽ കൗൺസിൽ ചെയറുമായ പ്രവീൺ വർക്കി അറിയിച്ചു.

കഴിഞ്ഞ നവംബറിൽ കേരളപ്പിറവിയോടനുബന്ധിച്ച് ഒന്റാരിയോയിലെ മോണോയിൽ ലീഡർഷിപ്പ്, ബിസിനസ് സമ്മിറ്റും പിന്നീട് ഹാമിൽട്ടണിൽ ബിസിനസ് മീറ്റും നടത്തിയിരുന്നു. കാനഡയിലെ എല്ലാ പ്രോവിൻസുകളിലും സിസിഎംഎ ചാപ്റ്ററുകൾ തുടങ്ങാനുള്ള പ്രവർത്തനം നടത്തുന്നു .

ബിസിനസുകാരെയും സംരംഭകരെയും കൂട്ടിയിണക്കുന്നതിനായി ബിസിനസ് ഡവലപ്മെന്റ് കൗൺസിലും പുതിയ തലമുറയിൽനിന്ന് നേതൃനിരയെ കണ്ടെത്തുന്നതിനായി യങ് ലീഡേഴ്സ് നെറ്റ് വർക്കും സിസിഎംഎയുടെ ഭാഗമായുണ്ട്.

ഇൻവെസ്റ്റേഴ്സ് മീറ്റ്, എൻആർഐ ആസ്തി സംരക്ഷണ സേവനങ്ങൾ, സ്റ്റാർട്ട് അപ്, നവസംരംഭങ്ങൾ പ്രോൽസാഹിപ്പിക്കുക, ഫ്രാഞ്ചൈസി മാതൃകകൾ തുടങ്ങിയവയാണ് ബിസിനസ് ഡവലപ്മെന്റ് കൗൺസിലിന്റെ ചുമതലകൾ. ഇതിന്റെ ഭാഗമായി കനേഡിയൻ മലയാളി ചേംബർ ഓഫ് കൊമേഴ്സും രൂപീകരിച്ചിരുന്നു.

ആൽബർട്ട ചാപ്റ്റർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവീൺ വർക്കി  (519-870-5783), അനൂപ് ജോർജ്  (780-218-8249) എന്നിവരിൽനിന്ന് ലഭ്യമാകും. വെബ്സൈറ്റ് മുഖേന റജിസ്റ്ററും ചെയ്യാം.

Hot this week

ഡബ്ല്യു.എം.സി സണ്ണി വെയ്‌ൽ പ്രൊവിൻസ് ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ ജനുവരി 10-ന്

വേൾഡ് മലയാളി കൗൺസിൽ (WMC) സണ്ണി വെയ്‌ൽ പ്രൊവിൻസിന്റെ നേതൃത്വത്തിൽ 2026-ലെ...

മസാച്യുസെറ്റ്‌സിൽ ഇൻഫ്ലുവൻസ ബാധിച്ച് നാല് കുട്ടികൾ മരിച്ചു; ജാഗ്രതാ നിർദ്ദേശം

അമേരിക്കയിലെ മസാച്യുസെറ്റ്‌സിൽ പനി (Flu) ബാധിച്ച് ഈ സീസണിൽ ഇതുവരെ നാല്...

പുതുവത്സരത്തിലെ സൗഹൃദവും സാംസ്കാരികവും മെച്ചപ്പെടുത്തുന്ന WMC അമേരിക്ക റീജിയൻ & ഫ്ലോറിഡ പ്രൈം പ്രൊവിൻസ് ടാമ്പ വിരുന്നിന് ഒരുക്കം

ടാമ്പ, ഫ്ലോറിഡ — ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യബോധവും മനുഷ്യസൗഹൃദവും ഉയർത്തിപ്പിടിക്കുന്ന World...

എസ്.എം.സി.സി.യുടെ കാരുണ്യഹസ്തം നൂറ്റിയമ്പതിലധികം കുടുംബങ്ങളിലേക്ക്

ചിക്കാഗോ സീറോ മലബാര്‍ കാത്ത്‌ലിക് കോണ്‍ഗ്രസ്സ് മയാമി ചാപ്റ്ററിന്റെ (ഔവര്‍ ലേഡി...

പെട്രോൾ എഞ്ചിനിൽ റോയൽ ‘സഫാരി’ എക്സ്പീരിയൻസ്; ടാറ്റ സഫാരി പെട്രോൾ പുറത്ത്

വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടാറ്റ മോട്ടോഴ്‌സിൻ്റെ സഫാരി പെട്രോൾ പുറത്തെത്തി....

Topics

മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലം...

‘ICSET (ഇക്സെറ്റ്) 2026’: അന്താരാഷ്ട്ര കോൺക്ലേവ്  ജനുവരി 13ന്

 കേരള സര്‍ക്കാര്‍ ‍ പിന്തുണയോടെ  പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ...

ഗ്ലോബൽ പീസ് പാർലമെന്റ് കോട്ടയത്ത്, നാളെ തുടക്കം

 വേൾഡ്  പീസ് മിഷന്റെ നേതൃത്വത്തിൽ ലോകത്തിലാദ്യമായി പീസ് പാർലമെന്റിന് തുടക്കമാകുന്നു.  2026...
spot_img

Related Articles

Popular Categories

spot_img