ഇന്ത്യൻ മൈലോമ കോൺഗ്രസ് ഇന്ന് മുതൽ അമൃതയിൽ

ലോകപ്രശസ്ത മൈലോമ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് കൊച്ചിയിൽ നടക്കുന്ന ഇന്ത്യൻ മൈലോമ കോൺഗ്രസ്സിന് അമൃത ആശുപത്രി വേദിയാകും. മൈലോമ ചികിത്സയിലും ഗവേഷണത്തിലും ആഗോള തലത്തിൽ നടക്കുന്ന മാറ്റങ്ങളെ ഒന്നിച്ചുകൂട്ടുന്ന ഹെമറ്റോളജി സമ്മേളനങ്ങളിൽ ഒന്നായ ഇന്ത്യൻ മൈലോമ കോൺഗ്രസ് 2026 ജനുവരി 9 മുതൽ 11 വരെ ആണ് നടക്കാനിരിക്കുന്നത്.

വിശ്വപ്രശസ്തരായ 15 അന്താരാഷ്ട്ര ഫാക്കൽറ്റികളും രാജ്യത്തെ പ്രമുഖ മൈലോമ വിദഗ്ധരുമായിരിക്കും കോൺഗ്രസിൽ പങ്കെടുക്കുക. ഡോക്ടർമാർ, ഗവേഷകർ, ഫെല്ലോകൾ, നഴ്സുമാർ, ഹെമറ്റോളജി ടീമുകൾ എന്നിവർക്കായി അറിവ് പങ്കിടുന്ന വേദിയാകും ഇത്. ഡയഗ്നോസിസ്, റിസ്ക് സ്ട്രാറ്റിഫിക്കേഷൻ, നവീന ചികിത്സാമാർഗങ്ങൾ, ഇമ്യൂണോ തെറാപ്പി, ട്രാൻസ്പ്ലാന്റേഷൻ, എം.ആർ.ഡി. മോണിറ്ററിംഗ്, സപ്പോർട്ടീവ് കെയർ, സർവൈവർഷിപ്പ് തുടങ്ങി മൈലോമ ചികിത്സാരംഗത്ത് വേഗത്തിൽ വിപുലമാകുന്ന മേഖലകളിലെ പുതിയ അറിവുകളും പഠനങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടും.

ഡെലിഗേറ്റുകൾക്ക് അന്താരാഷ്ട്ര വിദഗ്ധരുടെ ലക്ചറുകൾ, പാനൽ ചർച്ചകൾ, കേസുകൾ ആസ്പദമാക്കിയ ക്ലിനിക്കൽ ഡെലിബറേഷനുകൾ, നെറ്റ്വർക്കിംഗ് അവസരങ്ങൾ എന്നിവ ലഭ്യമായിരിക്കും. രാജ്യത്തെ മൈലോമ പരിചരണത്തിന്റെ നിലവാരം ഉയർത്തുന്നതിലും ഭാവിയിലുള്ള ചികിത്സാ രീതികളെ രൂപപ്പെടുത്തുന്നതിലും ഈ അക്കാദമിക് സമ്മേളനം നിർണായക പങ്കുവഹിക്കും.

ആരോഗ്യരംഗത്തെ എല്ലാ പ്രൊഫഷണലുകളും ഈ ശാസ്ത്രീയ മഹാസമ്മേളനത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ നിർദേശിക്കുന്നു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img