‘KERALA’ അല്ല ‘KERALAM; പേര് മാറ്റം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ്‌ ചന്ദ്രശേഖർ

കേരളത്തിൻ്റെ ഔദ്യോഗിക പേര് കേരള എന്നതിൽ നിന്നും കേരളം എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി. പേര് മാറ്റുന്നതിന് ബിജെപിയുടെ പിന്തുണ അറിയിച്ച് കൊണ്ടാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചത്.

പേര് മാറ്റുന്നതിന് ബിജെപിയുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചതും രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങളായുള്ള പാരമ്പര്യവും പൈതൃകവും സംസ്കാരവും പ്രതിനിധീകരിക്കുന്ന കേരളം എന്ന പേരിലാണ് ഈ മഹത്തായ സംസ്ഥാനത്തെ എപ്പോഴും കണ്ടിട്ടുള്ളതെന്നും രാജീവ് ചന്ദ്രശേഖർ കുറിച്ചു.

2024 ജൂണിൽ “KERALA” എന്ന സംസ്ഥാനനാമം ഔദ്യോഗിക രേഖകളിൽ “കേരളം (Keralam)” ആയി മാറ്റുന്നതിനുള്ള പ്രമേയം കേരള നിയമസഭ പാസാക്കിയിട്ടുണ്ട് എന്നും ബിജെപി അധ്യക്ഷൻ ഓർമപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് കേരളം” എന്ന പേരിൽ നമ്മുടെ സംസ്ഥാനത്തെ ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതിന് ആവശ്യമായ ഇടപെടൽ നടത്തണമെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img