ചിലങ്ക മുതല്‍ പാലറ്റ് വരെ; കലോത്സവ നഗരിയിലെ പ്രധാന ആകര്‍ഷണമായി കൊടിമരം

കുടമാറ്റത്തിന്റെ വൈവിധ്യങ്ങളില്‍ ആര്‍പ്പുവിളി ഉയരുന്ന തേക്കിന്‍കാട് മൈതാനം. അവിടെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടി ഉയരുമ്പോള്‍ കൊടിമരത്തിലുമുണ്ട് നിരവധി പ്രത്യേകതകള്‍. തൃശൂര്‍ സ്വദേശി യദു കൃഷ്ണനാണ് ഈ കലാസൃഷ്ടിക്ക് പിന്നില്‍. എണ്ണമില്ലാത്തത്രയും പൂരങ്ങള്‍ കൊടിയേറിയ മണ്ണിലാണ് 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടി ഉയരുന്നത്.

തെക്കേ ഗോപുര നട തുറന്നെഴുന്നള്ളുന്ന പ്രൗഢിയില്‍, കുടമാറ്റത്തിന്റെ വൈവിധ്യങ്ങളോടെ, പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ചുയര്‍ത്തുന്നതു പോലുള്ള സര്‍പ്രൈസുകളുമായാണ് ഈ കലോത്സവത്തിന്റെ കൊടിമരവും ഒരുങ്ങിയത്.

കലയുടെ സകല പ്രതീകങ്ങളുമുണ്ട് ഈ കൊടിമരത്തില്‍. വടക്കുംനാഥന്റെ മണ്ണിലായതിനാല്‍ നെറ്റിപ്പട്ടത്തിന്റെ പകിട്ടുള്ളൊരു കൊമ്പനില്ലാതെ തരമില്ല. പെയിന്റിംഗ് ബ്രഷ്, പാലറ്റ്, ചിലങ്ക മണികള്‍ തുടങ്ങി കലയുടെ രൂപങ്ങള്‍ പലത് ചേര്‍ന്നാണ് ഈ പെരിയ കൊടിമരം. എല്ലാം ചേര്‍ന്നാല്‍ അത് 64 എന്നും വായിച്ചെടുക്കാം.

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അധ്യാപകന്‍ കൂടിയായ ഇരിങ്ങാലക്കുട സ്വദേശി യദു കൃഷ്ണനാണ് കൊടിമരം നിര്‍മിച്ചത്. കലോത്സവം തുടങ്ങും മുന്‍പേ ആരാധകരെ സമ്പാദിച്ചു കഴിഞ്ഞു ഈ കൊടിമരം. നിരവധിപ്പേരാണ് ഇവിടെ ഫോട്ടോകള്‍ പകര്‍ത്താന്‍ എത്തുന്നത്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img