കലാപൂരത്തിന് തിരിതെളിഞ്ഞു; സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

പൂരനഗരിയായ തൃശൂരില്‍ കലാപൂരത്തിന് തിരിതെളിഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അഞ്ച് നാള്‍ നീണ്ടുനില്‍ക്കുന്ന കൗമാര കലാ സംഗമത്തില്‍ 25 വേദികളിലായി പതിനയ്യായിരത്തോളം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും.

കലയാണ് മതംമെന്നും കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വലിയ കലാകാരന്മാര്‍ക്ക് പോലും പലപ്പോഴും ജാതിയും മതവും വെല്ലുവിളി തീര്‍ത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി കലാമണ്ഡലം ഹൈദരാലിക്കുണ്ടായ അനുഭവം ഓര്‍മിപ്പിച്ചു. ദൈവത്തിന്റെ പാട്ടുകളാണ് കഥകളി പദങ്ങളായി അദ്ദേഹം പാടിയിരുന്നത്. നല്ല ഭക്തനുമായിരുന്നു. തന്റേതല്ലാത്ത കാരണത്താല്‍ മറ്റൊരു മതത്തില്‍ പിറന്നതിനാല്‍ അപമാനിതനാകുന്നത്. അത് ജനാധിപത്യത്തില്‍ ചേര്‍ന്നതല്ല – അദ്ദേഹം പറഞ്ഞു.

കലയാണ് മതമെന്നും കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കലയെ മതത്തിന്റെ കണ്ണില്‍ ഒതുക്കാന്‍ ശ്രമിക്കുന്നവര്‍ ഇക്കാലത്തുമുണ്ട്. മുസ്ലീങ്ങള്‍ ഭരതനാട്യം പഠിക്കരുതെന്നും, ഹിന്ദുക്കള്‍ ഒപ്പനയില്‍ പങ്കെടുക്കരുതെന്നും പറഞ്ഞ് കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നത് നാം കണ്ടതാണ്. ചിലയിടങ്ങളില്‍ ക്രിസ്മസ് കാരളിന് നേരെ വരെ ആക്രമണം ഉണ്ടായി. മറ്റു ചിലയിടങ്ങളില്‍ ക്രിസ്മസ് അവധികള്‍ തന്നെ എടുത്തുകളഞ്ഞു. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് രാമനെന്നും സീത എന്നും പേരിടാന്‍ പോലും കഴിയാത്ത സ്ഥിതിയുണ്ടാകുന്നു. മനുഷ്യനെ തമ്മില്‍ അടിപ്പിക്കുന്ന, എല്ലാ ചിദ്ര ആശയങ്ങളെയും തള്ളിക്കളയാനും എല്ലാവരെയും ഒന്നിപ്പിക്കുന്ന കല ഉയര്‍ത്തിപ്പിടിക്കാനും സാധിക്കണം – അദ്ദേഹം പറഞ്ഞു.

കലാമേളകളില്‍ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്നും ഒരു മത്സരവും ആരുടെയും ആത്യന്തികമായ ഉരക്കലെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സരബുദ്ധി കലോത്സവത്തിന്റെ ഭംഗി കെടുത്താതെ നോക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Hot this week

ജയറാം-കാളിദാസ് ജയറാം ചിത്രം ‘ആശകൾ ആയിര’ത്തിന്റെ ഗ്ലിമ്സ് വീഡിയോ പുറത്ത്: ഫെബ്രുവരി 6ന് തിയറ്ററുകളിലേക്ക്

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ നിർമ്മിക്കുന്ന...

WPL 2026 | വനിതാ പ്രീമിയർ ലീഗിൽ പുതുചരിത്രമെഴുതി ഹർമൻപ്രീത് കൗർ

 വനിതാ പ്രീമിയർ ലീഗ് ചരിത്രത്തിൽ നാറ്റ് സ്കൈവർ-ബ്രണ്ടിന് ശേഷം 1000 റൺസ്...

രാജ്‌കോട്ടില്‍ രാജകീയ ജയത്തോടെ പരമ്പര പിടിക്കാന്‍ ടീം ഇന്ത്യ; ഇന്ത്യ – ന്യൂസീലന്‍ഡ് രണ്ടാം ഏകദിനം ഇന്ന്

ഇന്ത്യ – ന്യൂസീലന്‍ഡ് രണ്ടാം ഏകദിനം ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒന്നര...

ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിർബന്ധമാക്കി; ഉത്തരവ് പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ്

വിവാദമായ കെ-ടെറ്റ് ഉത്തരവ് പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ്. ഉന്നത വിദ്യാഭ്യാസ യോഗ്യത...

ഇടതു മുന്നണി വിടാനില്ല; കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ‌ തുടരും

കേരളാ കോൺഗ്രസ് എം എൽഡിഎഫ് വിടില്ല. എൽഡിഎഫ് ഉറച്ചുനിൽക്കാനാണ് തീരുമാനം. ജോസ്...

Topics

ജയറാം-കാളിദാസ് ജയറാം ചിത്രം ‘ആശകൾ ആയിര’ത്തിന്റെ ഗ്ലിമ്സ് വീഡിയോ പുറത്ത്: ഫെബ്രുവരി 6ന് തിയറ്ററുകളിലേക്ക്

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ നിർമ്മിക്കുന്ന...

WPL 2026 | വനിതാ പ്രീമിയർ ലീഗിൽ പുതുചരിത്രമെഴുതി ഹർമൻപ്രീത് കൗർ

 വനിതാ പ്രീമിയർ ലീഗ് ചരിത്രത്തിൽ നാറ്റ് സ്കൈവർ-ബ്രണ്ടിന് ശേഷം 1000 റൺസ്...

ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിർബന്ധമാക്കി; ഉത്തരവ് പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ്

വിവാദമായ കെ-ടെറ്റ് ഉത്തരവ് പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ്. ഉന്നത വിദ്യാഭ്യാസ യോഗ്യത...

ഇടതു മുന്നണി വിടാനില്ല; കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ‌ തുടരും

കേരളാ കോൺഗ്രസ് എം എൽഡിഎഫ് വിടില്ല. എൽഡിഎഫ് ഉറച്ചുനിൽക്കാനാണ് തീരുമാനം. ജോസ്...

“ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചെന്ന് കരുതേണ്ട”; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യയുടെ കരസേനാ മേധാവി ഉപേന്ദ്ര...

കെ. വെങ്കടേഷ് – കാട നടരാജ് ചിത്രം ‘കരിക്കാടൻ’; ‘രത്തുണി’ ഗാനം പുറത്ത്

കാട നടരാജിനെ നായകനാക്കി കെ. വെങ്കടേഷ് ഒരുക്കിയ 'കരിക്കാടൻ' എന്ന കന്നഡ...
spot_img

Related Articles

Popular Categories

spot_img