റൂബന്‍ അമോറിമിന്റെ പിന്‍ഗാമിയായി മൈക്കല്‍ കാരിക്ക്; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പുതിയ പരിശീലകന്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലടക്കമുണ്ടായ തുടര്‍ച്ചയായ തിരിച്ചടികളെ തുടര്‍ന്ന് പുറത്തായ, ഹെഡ് കോച്ച് ആയിരുന്ന റൂബര്‍ അമോറിമിന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഈ സീസണ്‍ അവസാനിക്കുന്നത് വരെ ക്ലബ്ബിന്റെ ഇടക്കാല മാനേജരായി ക്ലബ്ബിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ മൈക്കല്‍ കാരിക്കിനെ നിയമിച്ചു. റൂബന്‍ അമോറിമിന്റെ പുറത്താകലിന് പിന്നാലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളുടെ ചുമതല മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അണ്ടര്‍ 18 ടീമിന്റെ കോച്ച് ആയ ഡാരന്‍ ഫ്‌ളെച്ചര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ സീസണിലെ ബാക്കിയുള്ള മത്സരങ്ങള്‍ക്കായി ടീമിനെ സജ്ജമാക്കുന്നത് ഇനിമുതല്‍ കാരിക്ക് ആയിരിക്കുമെന്നാണ് ക്ലബ്ബിന്റെ ഔദ്യോഗിക അറിയിപ്പ്. 2018-ല്‍ വിരമിച്ച കാരിക്ക് റെഡ് ഡെവിള്‍സിന്റെ മുന്‍പരിശീലകരായ ജോസ് മൌറീഞ്ഞോ, ഒലെ ഗണ്ണാര്‍ സോള്‍സ്‌ജെയര്‍ എന്നിവരുടെ കീഴില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സോള്‍സ്‌ജെയറിന് ശേഷം ക്ലബ്ബിന്റെ കെയര്‍ ടേക്കര്‍ മാനേജരായിരുന്നു കാരിക്ക്. കാരിക്കിന്റെ നിയമനത്തോടെ ഡാരന്‍ ഫ്‌ളെച്ചര്‍ വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അണ്ടര്‍ 18 ടീമിന്റെ പ്രധാന പരിശീലകനായി തിരിച്ചെത്തും.

2022 ഒക്ടോബര്‍ മുതല്‍ രണ്ടര വര്‍ഷം മിഡില്‍സ്‌ബ്രോ എഫ്‌സിയുടെ ഹെഡ് കോച്ചായിരുന്നു മൈക്കല്‍ കാരിക്ക്. ആക്രമണാത്മക ഫുട്‌ബോള്‍ എന്നതാണ് കാരിക്കിന്റെ നയം. ഇംഗ്ലീഷ് താരം വെയ്ന്‍ റൂണിക്കൊപ്പം യുണൈറ്റഡിന്റെ കളിക്കാരനായിരുന്ന കാലത്ത് മറക്കാനാവാത്ത നേട്ടങ്ങളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കാരിക്ക് കൊണ്ടുവന്നത്. അഞ്ച് പ്രീമിയര്‍ ലീഗ് കിരീടങ്ങളും 2008-ലെ ചാമ്പ്യന്‍സ് ലീഗ് കിരീടവും ഇവയിലുള്‍പ്പെടും. വെയ്ന്‍ റൂണിക്ക് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്യാപ്റ്റനായിരിക്കെയാണ് വിരമിച്ചത്. അന്ന് മുതല്‍ സ്വന്തം ക്ലബ്ബിനൊപ്പം കാരിക്ക് നിലയുറപ്പിക്കുകയായിരുന്നു.

‘മാഞ്ചസ്റ്റര്‍ ഡെര്‍ബി’യില്‍ സിറ്റിയെ പരാജയപ്പെടുത്തുക എന്നതാണ് കാരിക്കിന് വന്നു ചേര്‍ന്നിട്ടുള്ള ആദ്യ ചുമതല. 17ന് ഇന്ത്യന്‍ സമയം ആറുമണിക്കാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും സിറ്റിയും തമ്മിലുള്ള മത്സരം. യുണൈറ്റഡിന്റെ കെയര്‍ടേക്കര്‍ മാനേജര്‍ ആയിരിക്കെ വില്ലാറിയല്‍, ആഴ്‌സണല്‍ ടീമുകള്‍ക്കെതിരെ വിജയിക്കുകയും ചെല്‍സിക്കെതിരെ സമനിലയും നേടിയിരുന്നു. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 21 മത്സരങ്ങളില്‍ നിന്ന് 32 പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മെച്ചപ്പെട്ട നിലയിലേക്ക് ഉയര്‍ത്താനുള്ള ഹെര്‍ക്കുലിയന്‍ ടാസ്‌ക് ആണ് കാരിക്ക് ഏറ്റെടുത്തിരിക്കുന്നത്.

Hot this week

ശബരിമല സ്വര്‍ണകൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി തള്ളി

ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി...

ഇറാനിലെ പ്രക്ഷോഭങ്ങളിൽ പന്ത്രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ഇറാനിലെ പ്രക്ഷോഭങ്ങളിൽ പന്ത്രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്. ലണ്ടൻ ആസ്ഥാനമായി...

ജയറാം-കാളിദാസ് ജയറാം ചിത്രം ‘ആശകൾ ആയിര’ത്തിന്റെ ഗ്ലിമ്സ് വീഡിയോ പുറത്ത്: ഫെബ്രുവരി 6ന് തിയറ്ററുകളിലേക്ക്

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ നിർമ്മിക്കുന്ന...

കലാപൂരത്തിന് തിരിതെളിഞ്ഞു; സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

പൂരനഗരിയായ തൃശൂരില്‍ കലാപൂരത്തിന് തിരിതെളിഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി...

WPL 2026 | വനിതാ പ്രീമിയർ ലീഗിൽ പുതുചരിത്രമെഴുതി ഹർമൻപ്രീത് കൗർ

 വനിതാ പ്രീമിയർ ലീഗ് ചരിത്രത്തിൽ നാറ്റ് സ്കൈവർ-ബ്രണ്ടിന് ശേഷം 1000 റൺസ്...

Topics

ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിർബന്ധമാക്കി; ഉത്തരവ് പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ്

വിവാദമായ കെ-ടെറ്റ് ഉത്തരവ് പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ്. ഉന്നത വിദ്യാഭ്യാസ യോഗ്യത...

ഇടതു മുന്നണി വിടാനില്ല; കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ‌ തുടരും

കേരളാ കോൺഗ്രസ് എം എൽഡിഎഫ് വിടില്ല. എൽഡിഎഫ് ഉറച്ചുനിൽക്കാനാണ് തീരുമാനം. ജോസ്...
spot_img

Related Articles

Popular Categories

spot_img