ഇടതു മുന്നണി വിടാനില്ല; കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ‌ തുടരും

കേരളാ കോൺഗ്രസ് എം എൽഡിഎഫ് വിടില്ല. എൽഡിഎഫ് ഉറച്ചുനിൽക്കാനാണ് തീരുമാനം. ജോസ് കെ മാണി ഇന്ന് നിലപാട് വ്യക്തമാക്കും. യുഡിഎഎഫു-മായുള്ള ചർച്ചകൾ അവസാനിപ്പിക്കും. കോട്ടയത്തെ കേരളാ കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ പതിനൊന്നരയോടെ ജോസ് കെ മാണി നിലപാട് വ്യക്തമാക്കും.

അതേസമയം മുന്നണിമാറ്റത്തിൽ എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കലും ജോബ് മൈക്കിളും നിലപാട് വ്യക്തമാക്കി. പാർട്ടി ചെയർമാൻ ജോസ് കെ മാണിയെടുക്കുന്ന തീരുമാനത്തിനൊപ്പമെന്നാണ് ഇരുവരുടെയും നിലപാട്. ഇടതുപക്ഷത്തിനൊപ്പമെന്ന് ആവർത്തിക്കുകയാണ് റാന്നി എംഎൽഎ പ്രമോദ് നാരായണൻ ട്വന്റിഫോറിനോട് പ്രതികരിച്ചു. പാർട്ടിയിൽ ഭിന്നസ്വരം ഉയർന്നതിന് പിന്നാലെയാണ് കേരളാ കോൺഗ്രസ് എമ്മിന്റെ അടിയന്തര സ്റ്റിയറിങ് കമ്മിറ്റി യോഗം വിളിച്ചത്. ഈ മാസം എട്ടിനാണ് യോഗം അറിയിച്ചുള്ള കത്ത് നൽകിയത്.

യുഡിഎഫ് പ്രവേശനത്തെ ചൊല്ലി കേരള കോൺഗ്രസ് എമ്മിനകത്ത് രൂക്ഷമായ ഭിന്നത നിലനിൽക്കുന്നുണ്ടായിരുന്നു. യുഡിഎഫിലേക്കുളള മടങ്ങിപോക്കിനോട് മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ എംഎൽഎയ്ക്കും യോജിപ്പുണ്ടായിരുന്നില്ല. ഇടത് മുന്നണിയിൽ തുടരും എന്ന് ഫേസ്ബുക്കിൽ ഇരുവരും പോസ്റ്റ് ഇട്ടിരുന്നു.

Hot this week

റൂബന്‍ അമോറിമിന്റെ പിന്‍ഗാമിയായി മൈക്കല്‍ കാരിക്ക്; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പുതിയ പരിശീലകന്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലടക്കമുണ്ടായ തുടര്‍ച്ചയായ തിരിച്ചടികളെ തുടര്‍ന്ന് പുറത്തായ, ഹെഡ് കോച്ച്...

ജയറാം-കാളിദാസ് ജയറാം ചിത്രം ‘ആശകൾ ആയിര’ത്തിന്റെ ഗ്ലിമ്സ് വീഡിയോ പുറത്ത്: ഫെബ്രുവരി 6ന് തിയറ്ററുകളിലേക്ക്

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ നിർമ്മിക്കുന്ന...

കലാപൂരത്തിന് തിരിതെളിഞ്ഞു; സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

പൂരനഗരിയായ തൃശൂരില്‍ കലാപൂരത്തിന് തിരിതെളിഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി...

WPL 2026 | വനിതാ പ്രീമിയർ ലീഗിൽ പുതുചരിത്രമെഴുതി ഹർമൻപ്രീത് കൗർ

 വനിതാ പ്രീമിയർ ലീഗ് ചരിത്രത്തിൽ നാറ്റ് സ്കൈവർ-ബ്രണ്ടിന് ശേഷം 1000 റൺസ്...

രാജ്‌കോട്ടില്‍ രാജകീയ ജയത്തോടെ പരമ്പര പിടിക്കാന്‍ ടീം ഇന്ത്യ; ഇന്ത്യ – ന്യൂസീലന്‍ഡ് രണ്ടാം ഏകദിനം ഇന്ന്

ഇന്ത്യ – ന്യൂസീലന്‍ഡ് രണ്ടാം ഏകദിനം ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒന്നര...

Topics

റൂബന്‍ അമോറിമിന്റെ പിന്‍ഗാമിയായി മൈക്കല്‍ കാരിക്ക്; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പുതിയ പരിശീലകന്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലടക്കമുണ്ടായ തുടര്‍ച്ചയായ തിരിച്ചടികളെ തുടര്‍ന്ന് പുറത്തായ, ഹെഡ് കോച്ച്...

ജയറാം-കാളിദാസ് ജയറാം ചിത്രം ‘ആശകൾ ആയിര’ത്തിന്റെ ഗ്ലിമ്സ് വീഡിയോ പുറത്ത്: ഫെബ്രുവരി 6ന് തിയറ്ററുകളിലേക്ക്

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ നിർമ്മിക്കുന്ന...

കലാപൂരത്തിന് തിരിതെളിഞ്ഞു; സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

പൂരനഗരിയായ തൃശൂരില്‍ കലാപൂരത്തിന് തിരിതെളിഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി...

WPL 2026 | വനിതാ പ്രീമിയർ ലീഗിൽ പുതുചരിത്രമെഴുതി ഹർമൻപ്രീത് കൗർ

 വനിതാ പ്രീമിയർ ലീഗ് ചരിത്രത്തിൽ നാറ്റ് സ്കൈവർ-ബ്രണ്ടിന് ശേഷം 1000 റൺസ്...

ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിർബന്ധമാക്കി; ഉത്തരവ് പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ്

വിവാദമായ കെ-ടെറ്റ് ഉത്തരവ് പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ്. ഉന്നത വിദ്യാഭ്യാസ യോഗ്യത...

“ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചെന്ന് കരുതേണ്ട”; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യയുടെ കരസേനാ മേധാവി ഉപേന്ദ്ര...
spot_img

Related Articles

Popular Categories

spot_img