കലോത്സവം തേക്കിൻകാട് മൈതാനിയിൽ പൊടിപൊടിക്കുകയാണ്. അതേസമയം കുറച്ചാളുകൾ അവിടെ മറ്റൊരു പരിപാടിയിലാണ്. അവിടിനി എന്തുതന്നെ നടന്നാലും ഇവർക്ക് കുലുക്കമുണ്ടാകില്ല. എന്തിനേറെ പറയുന്നു…തൃശൂർ പൂരം നടന്നപ്പോഴും അവർ അവരുടെ വിനോദവുമായി ഇവിടെതന്നെ ഉണ്ടായിരുന്നു. എന്താണ് എന്നല്ലേ?



