ഹോളിഡേ ഇന്നില്‍ കൈറ റെസ്‌റ്റോറന്റ്  തുറന്നു

കൊച്ചി- ഗ്രീക്ക്, പേര്‍ഷ്യന്‍ രുചികളുമായി  കൈറ ഹൈ എനര്‍ജി പ്രീമിയം റെസ്‌റ്റോറന്റ് കൊച്ചി ഹോളിഡേ ഇന്നില്‍  പ്രവർത്തനമാരംഭിച്ചു.  കൈറയുടെ വരവോടെ വൈവിധ്യമാര്‍ന്ന ഭക്ഷണ പാനീയങ്ങളോടെ  കൊച്ചിയുടെ രാപകലുകള്‍  കൂടുതല്‍ വര്‍ണ്ണാഭമാകും.  

ഉദ്ഘാടനച്ചടങ്ങില്‍ പ്രശസ്ത തമിഴ് നടൻ ആര്യ, നടിമാരായ അദിതി രവി, നയൻതാര ചക്രവർത്തി, ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും ചെയര്‍മാനുമായ ഗോകുലം ഗോപാലന്‍, മാനേജിംഗ് ഡയറക്ടര്‍ ബൈജു ഗോപാലന്‍, വൈസ് ചെയര്‍മാന്‍ പ്രവീണ്‍ എന്നിവരും സമൂഹത്തിന്റെ വിവിധ തുറകളിലെ വിശിഷ്ടാതിഥികളും പങ്കെടുത്തു. പേര്‍ഷ്യന്‍, മിഡിലീസ്റ്റ് രുചികളില്‍ പ്രാവീണ്യമുള്ള ഷെഫ് സുബിമോനാണ് പ്രധാന  ഷെഫ്.  

എണ്ണായിരം ചതുരശ്ര അടിയില്‍ സജ്ജമാക്കിയിരിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഇന്റര്‍ നാഷണല്‍ സ്‌പെഷ്യാലിറ്റി റസ്റ്റോറന്റായ കൈറയിൽ വിസ്തൃതമായ ഓപ്പണ്‍ ഏരിയ, വിശാലമായ ഇരിപ്പിട സൗകര്യം, നവീനമായ സ്വകാര്യ ഡൈനിംഗ് ഏരിയ തുടങ്ങി നിരവധി  പ്രത്യേകതകളുണ്ട്. പേര്‍ഷ്യന്‍, മെഡിറ്ററേനിയന്‍ സംസ്‌കാരങ്ങളുടെ സംഗമ കേന്ദ്രമായ കൊച്ചിയുടെ സാംസ്‌കാരിക പൈതൃകമാണ്  കൈറയുടെ പ്രചോദനമെന്ന് ഹോളിഡേ ഇന്‍ ജനറല്‍ മാനേജര്‍ ഫിനോ ബാബു പറഞ്ഞു.  എന്നും പുതിയ അഭിരുചികള്‍ സ്വാഗതം ചെയ്തിട്ടുള്ള കൊച്ചിയിലെ ഏറ്റവും പ്രധാനപ്പെട്ട ഡൈനിംഗ് ഡെസ്റ്റിനേഷനായിരിക്കും കൈറയെന്നും അദ്ദേഹം പറഞ്ഞു.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img