അരുൺ ഗോപി നിർമാണ രംഗത്തേക്ക്; നായകനായി അർജുൻ അശോകൻ

പ്രശസ്ത സംവിധായകൻ അരുൺ ഗോപി, നിർമാണ രംഗത്തേക്ക് പ്രവേശിക്കുന്ന ആദ്യ ചിത്രത്തിന് തുടക്കം കുറിച്ചു. അരുൺ ഗോപി എക്‌സൈറ്റ്‌മെൻറിന്റെ ബാനറിൽ അദ്ദേഹം നിർമിക്കുന്ന ആദ്യ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ നിഖിൽ മോഹൻ ആണ്. അർജുൻ അശോകൻ ആണ് ചിത്രത്തിലെ നായകൻ. ജനുവരി 19 തിങ്കളാഴ്ച്ച കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെയാണ് ഈ സംരംഭത്തിന് ആരംഭം കുറിച്ചത്.

അണിയറ പ്രവർത്തകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും, ബന്ധുമിത്രാദികളുടേയും സാന്നിധ്യത്തിൽ, പ്രശസ്ത നടൻ ഹരിശ്രീ അശോകൻ സ്വിച്ചോൺ കർമവും, ഹൈബി ഈഡൻ എംപി ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. മോഹനകൃഷ്ണൻ, അനിതാ മോഹൻ, ജസ്റ്റിൻ മാത്യു, ആൻഡ്രൂസ് തോമസ്, പി.എസ്. സുരാജ് ,റംസി എന്നിവർ ഭദ്രദീപം തെളിയിച്ചു. ഛായാഗ്രാഹകൻ ഷാജികുമാർ, ഡാർവിൻ കുര്യാക്കോസ്, ഡോൾവിൻ കുര്യാക്കോസ്, ഷീലു എബ്രഹാം, എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി.

സംവിധായകൻ ഡിജോ ജോസിനോടൊപ്പം പ്രവർത്തിച്ച നിഖിൽ മോഹൻ, ദിലീപ് നായകനായ ‘പ്രിൻസ് & ഫാമിലി’ എന്ന ചിത്രത്തിന്റെ കോ-റൈറ്റർ കൂടിയായിരുന്നു. നാലു ചെറുപ്പക്കാരുടെ സൗഹൃദത്തിൻ്റെ കഥ ഫുൾ ഫൺ ജോണറിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. അർജുൻ അശോകൻ കൂടാതെ, ബാലു വർഗീസ്, അൽത്താഫ് സലിം, ശരത് സഭ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുബായ്, പോണ്ടിച്ചേരി, കൊച്ചി കോയമ്പത്തൂർ എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകുക. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ നിർണയം പൂർത്തിയായി വരുന്നു.

വൻ വിജയം നേടിയ സുമേഷ് രമേഷ്, വലിയ പ്രതീക്ഷ നൽകുന്നതും, അടുത്തു തന്നെ പ്രദർശനത്തിനെത്തുന്നതുമായ ചത്താ പച്ച എന്നീ ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കിയ സനൂപ് തൈക്കൂടമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി, സംഗീതം – ഇലക്ട്രോണിക്ക് കിളി, എഡിറ്റിംഗ് – സാഗർ ദാസ്, കലാസംവിധാനം – അജി കുറ്റ്യാനി, മേക്കപ്പ്- സ്വേതിൻ വി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പാർത്ഥൻ, പ്രൊഡക്ഷൻ മാനേജർ – വിവേക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ – ഷിഹാബ് വെണ്ണല, സ്റ്റിൽസ് – രാംദാസ് മാത്തൂർ, പിആർഒ – ശബരി.

Hot this week

കരാർ ഉറപ്പിച്ച സിനിമ പൂർത്തിയാക്കിയില്ല; ഗൗതം ​മേനോൻ 4.25 കോടി രൂപയും 12 ശതമാനം പലിശയും നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

സിനിമാ നിർമാണത്തിനുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട സിംഗിൽ ബെഞ്ച് ഉത്തരവിന് എതിരെ...

രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു. മൂന്ന്...

‘ഇത്തിരിപ്പോന്നൊരു പിച്ചകപ്പൂവുപോൽ’; ‘ഭീഷ്മരി’ലെ ആദ്യ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക്

ഈസ്റ്റ്‌ കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'ഭീഷ്മർ'...

“ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ചിത്രം”; ‘ധുരന്ധർ 2’വിനെ പ്രശംസിച്ച് രജനികാന്ത്

രൺവീർ സിംഗ് നായകനായ 'ധുരന്ധർ: ദ റിവഞ്ച്' എന്ന സിനിമയെ പ്രശംസിച്ച്...

Topics

ഖമനേയിയെ വധിക്കാന്‍ ട്രംപ് തീരുമാനിച്ചത് ആ ഫോണ്‍ കോളിനു പിന്നാലെ; മണിക്കൂറുകള്‍ക്ക് മുമ്പ് നെതന്യാഹുവമായി ചര്‍ച്ച

 ഇറാനെതിരെ സംയുക്ത ആക്രമണത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയത്...

“ഇത് ആദ്യം കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു”; ചാറ്റ്ജിപിടിയെ കുറിച്ച് സുന്ദര്‍ പിച്ചൈ

2022 ല്‍ ചാറ്റ്ജിപിടി രംഗത്തെത്തിയപ്പോള്‍ ഞെട്ടിയത് സാധാരണക്കാര്‍ മാത്രമല്ല, ടെക് ഭീമന്മാര്‍ക്ക്...

ഇനി കളി വേറെ ലെവല്‍; ഫ്രാന്‍സ് ഫുട്‌ബോള്‍ ടീം പരിശീലകനായി സിദാന്‍ വരുന്നു

ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ പരിശീലകനായി തിരിച്ചുവരുന്നു. ഫ്രാന്‍സ് ദേശീയ ടീമിന്റെ...
spot_img

Related Articles

Popular Categories

spot_img