മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക ജൂബിലി ലോഗോ പ്രകാശനം ചെയ്തു. 1976-ൽ സ്ഥാപിതമായ ഈ ഇടവക, മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന് കീഴിലുള്ള ഏറ്റവും വലിയ ഇടവകകളിൽ ഒന്നായി വളർന്നിരിക്കുകയാണ്. നിലവിൽ ഏകദേശം 500 കുടുംബങ്ങൾ ഈ ഇടവകയുടെ ഭാഗമാണ്.

അമ്പത് വർഷത്തെ ആത്മീയ പൈതൃകവും വിശ്വാസയാത്രയും പ്രതീകാത്മകമായി അവതരിപ്പിക്കുന്ന രീതിയിലാണ് സുവർണ്ണ ജൂബിലി ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്രിസ്തീയ വിശ്വാസ മൂല്യങ്ങൾ, സഭയുടെ ദൗത്യം,ജീവിതം, സമൂഹത്തോടുള്ള ഉത്തരവാദിത്വം എന്നിവ ലോഗോയിലെ വിവിധ ഘടകങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്നു. ‘Sojourners with Christ’ (Faith, Hope, Mission )എന്നതാണ് സുവർണ്ണ ജൂബിലിയുടെ ഔദ്യോഗിക  തീംമായി തിരഞ്ഞെടുത്തിരിക്കുന്നത്. 

ക്രിസ്തുവിനൊപ്പം യാത്ര ചെയ്യുന്ന വിശ്വാസ സമൂഹം എന്ന ഇടവകയുടെ ദർശനവും ആത്മീയ യാത്രയുമാണ് ഈ തീം മുന്നോട്ടുവയ്ക്കുന്നത്.സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ ആത്മീയ, സാമൂഹിക, സാംസ്കാരിക പരിപാടികൾ ഇടവക ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രത്യേക ആരാധനകൾ, ആത്മീയ സമ്മേളനങ്ങൾ, കുടുംബ സംഗമങ്ങൾ, ഇടവക സംഘടനകളുടെ പരിപാടികൾ, സാമൂഹിക സേവന പദ്ധതികൾ എന്നിവ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും.

സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയുടെ അമ്പത് വർഷത്തെ ചരിത്രവും ആത്മീയ വളർച്ചയും സാമൂഹിക സേവന രംഗത്തെ സംഭാവനകളും സമഗ്രമായി രേഖപ്പെടുത്തുന്ന ഒരു സ്മരണിക (സുവനീർ) കൂടി പുറത്തിറക്കുമെന്ന് ജൂബിലി കമ്മിറ്റി അറിയിച്ചു. ഇടവകയുടെ രൂപീകരണം മുതൽ ഇന്നുവരെ നടന്ന പ്രധാന സംഭവങ്ങൾ, അപൂർവ ചിത്രങ്ങൾ, സന്ദേശങ്ങൾ, ലേഖനങ്ങൾ എന്നിവ ഈ സ്മരണികയിൽ ഉൾക്കൊള്ളിച്ചിരിക്കും. ജൂബിലി വർഷത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും ഈ പ്രസിദ്ധീകരണം.

ഇടവകയിൽ റവ. എബ്രഹാം വി. സാംസൺ വികാരിയായും, റവ. ജെസ്വിൻ ജോൺ സഹ വികാരിയായും ശുശ്രൂഷ അനുഷ്ഠിച്ചു വരുന്നു. എബി തോമസിന്റെയും, ക്രിസ്റ്റോ മേക്കാട്ടുകുളത്തിന്റെയും നേതൃത്വത്തിലുള്ള സമർപ്പിത ജൂബിലി കമ്മിറ്റി വിവിധ ജൂബിലി സംരംഭങ്ങളും പരിപാടികളും ഏകോപിപ്പിച്ച് വിജയകരമായി നടപ്പിലാക്കുന്നതിനായി സജീവമായി പ്രവർത്തിച്ചുവരുന്നതായി അറിയിച്ചു.

നോർത്ത് അമേരിക്കയിലെ മാർത്തോമ്മാ സഭയുടെ ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഇടവകയായ ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ ചർച്ച്, ആത്മീയതയോടൊപ്പം സാമൂഹിക സേവന രംഗത്തും ശക്തമായ സാന്നിധ്യം പുലർത്തുന്ന ഇടവകയായി അറിയപ്പെടുന്നു. സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഇടവകാംഗങ്ങൾക്കിടയിലെ ഐക്യവും സഹവർത്തിത്വവും കൂടുതൽ ശക്തിപ്പെടുത്തുവാൻ ഇടവക നേതൃത്വം  ശ്രമിക്കുമെന്നും ഇടവക സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ പബ്ലിസിറ്റി കമ്മിറ്റിക്കു വേണ്ടി ജോബി ജോൺ അറിയിച്ചു.

Hot this week

കരാർ ഉറപ്പിച്ച സിനിമ പൂർത്തിയാക്കിയില്ല; ഗൗതം ​മേനോൻ 4.25 കോടി രൂപയും 12 ശതമാനം പലിശയും നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

സിനിമാ നിർമാണത്തിനുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട സിംഗിൽ ബെഞ്ച് ഉത്തരവിന് എതിരെ...

രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു. മൂന്ന്...

‘ഇത്തിരിപ്പോന്നൊരു പിച്ചകപ്പൂവുപോൽ’; ‘ഭീഷ്മരി’ലെ ആദ്യ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക്

ഈസ്റ്റ്‌ കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'ഭീഷ്മർ'...

“ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ചിത്രം”; ‘ധുരന്ധർ 2’വിനെ പ്രശംസിച്ച് രജനികാന്ത്

രൺവീർ സിംഗ് നായകനായ 'ധുരന്ധർ: ദ റിവഞ്ച്' എന്ന സിനിമയെ പ്രശംസിച്ച്...

Topics

ഖമനേയിയെ വധിക്കാന്‍ ട്രംപ് തീരുമാനിച്ചത് ആ ഫോണ്‍ കോളിനു പിന്നാലെ; മണിക്കൂറുകള്‍ക്ക് മുമ്പ് നെതന്യാഹുവമായി ചര്‍ച്ച

 ഇറാനെതിരെ സംയുക്ത ആക്രമണത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയത്...

“ഇത് ആദ്യം കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു”; ചാറ്റ്ജിപിടിയെ കുറിച്ച് സുന്ദര്‍ പിച്ചൈ

2022 ല്‍ ചാറ്റ്ജിപിടി രംഗത്തെത്തിയപ്പോള്‍ ഞെട്ടിയത് സാധാരണക്കാര്‍ മാത്രമല്ല, ടെക് ഭീമന്മാര്‍ക്ക്...

ഇനി കളി വേറെ ലെവല്‍; ഫ്രാന്‍സ് ഫുട്‌ബോള്‍ ടീം പരിശീലകനായി സിദാന്‍ വരുന്നു

ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ പരിശീലകനായി തിരിച്ചുവരുന്നു. ഫ്രാന്‍സ് ദേശീയ ടീമിന്റെ...
spot_img

Related Articles

Popular Categories

spot_img