കേരളത്തിലെ വി ഉപഭോക്താക്കള്‍ക്ക്  299  രൂപ  മുതല്‍ ആരംഭിക്കുന്ന ഏറ്റവും മികച്ച 5ജി പ്ലാനുകള്‍ തിരഞ്ഞെടുക്കാം

സംസ്ഥാനത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വി  കേരളത്തിലെ എല്ലാ ജില്ലകളിലേക്കും തങ്ങളുടെ 5ജി സേവനങ്ങള്‍ വിപുലീകരിച്ചു. വി 5ജി സേവനങ്ങള്‍ ഇപ്പോള്‍ സംസ്ഥാനത്തുടനീളം ലഭ്യമാണ്.  ഇതിലൂടെ നഗര മേഖലകളിലും വളരുന്ന പട്ടണങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് അടുത്ത തലമുറ കണക്റ്റിവിറ്റി ലഭ്യമാകും.

പ്രാരംഭ ഓഫറിന്‍റെ ഭാഗമായി കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 5ജി  പ്ലാന്‍ വി  അവതരിപ്പിച്ചു. 299 രൂപ മുതല്‍ ആരംഭിക്കുന്ന 5ജി പ്ലാനുകള്‍ ഇതിലൂടെ ലഭ്യമാകും.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ 5ജി നെറ്റ്വര്‍ക്ക് വിജയകരമായി അവതരിപ്പിച്ചതിനുശേഷം കേരളത്തിലെ സേവനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ മാസങ്ങളില്‍ വിയുടെ നെറ്റ്വര്‍ക്ക് മറ്റിടങ്ങളിലേക്കും വിപുലീകരിച്ചു. കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും അതിവേഗ കണക്റ്റിവിറ്റിയും തടസ്സമില്ലാത്ത ഇന്‍റര്‍നെറ്റും ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തുടനീളം 5ജി നെറ്റ്വര്‍ക്ക് കപ്പാസിറ്റിയും കമ്പനി ഗണ്യമായി വര്‍ദ്ധിപ്പിച്ചു. ഈ വിപുലീകരണത്തോടെ കേരളത്തിലെ എല്ലാ പ്രധാന പട്ടണങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ, ടൂറിസം മേഖലകള്‍, ജനസാന്ദ്രതയുള്ള താമസസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇപ്പോള്‍ വി  5ജി ലഭ്യമാണ്.

സംസ്ഥാനത്തുടനീളം 5ജി  സേവനം ലഭ്യമായതോടെ ആലപ്പുഴ, കണ്ണൂര്‍, കളമശ്ശേരി, കാസര്‍കോട്, കല്‍പ്പറ്റ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മഞ്ചേരി, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരൂര്‍, തൃശൂര്‍, തൊടുപുഴ, തിരുവനന്തപുരം, വയനാട് എന്നിങ്ങനെ  കേരളത്തിലെ 14 ജില്ലകളിലെയും പ്രധാന നഗരങ്ങളില്‍ ഇപ്പോള്‍ വി  5ജി  ലഭ്യമാണ്. സംസ്ഥാനത്തെ മറ്റു മേഖലകളിലേക്കും 5ജി നെറ്റ്വര്‍ക്ക് ഉടന്‍ വിപുലീകരിക്കുന്നതാണ്

നെറ്റ്വര്‍ക്ക് ഘടന തന്ത്രപരമായി വിപുലീകരിക്കുകയും കവറേജ് വ്യാപിപ്പിക്കുകയും ചെയ്തുകൊണ്ട് പുതുതായി ഉള്‍പ്പെടുത്തിയ പട്ടണങ്ങളെയും നഗരങ്ങളെയും അടുത്ത തലമുറ കണക്റ്റിവിറ്റിയിലൂടെ വി ശക്തിപ്പെടുത്തുകയാണ്.  ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് 5ജിയുടെ പൂര്‍ണ്ണ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.  അതിവേഗ ഡൗണ്‍ലോഡിംഗ്, തടസ്സമില്ലാത്ത 4കെ വീഡിയോ സ്ട്രീമിംഗ്, ലാഗ് ഇല്ലാത്ത ഗെയിമിംഗിനും തത്സമയ ആശയവിനിമയത്തിനും ആവശ്യമായ കുറഞ്ഞ ലേറ്റന്‍സി എന്നിവ ഉറപ്പാക്കാന്‍ വിയുടെ മെച്ചപ്പെടുത്തിയ നെറ്റ്വര്‍ക്ക് കപ്പാസിറ്റി സഹായിക്കുന്നു. ഇത് ഇന്‍റര്‍നെറ്റ് അനുഭവങ്ങളെ തടസ്സമില്ലാത്തതും ഉയര്‍ന്ന നിലവാരമുള്ളതുമാക്കി മാറ്റും.

കേരളത്തിലെ എല്ലാ ജില്ലകളിലും ഇപ്പോള്‍ വി  5ജി ലഭ്യമാണ്. 2025ന്‍റെ രണ്ടാം പകുതിയില്‍ ഊര്‍ജ്ജക്ഷമതയുള്ള അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും, നെറ്റ്വര്‍ക്ക് പ്രകടനം തനിയെ മെച്ചപ്പെടുത്താന്‍ കപ്പാസിറ്റിയുള്ള എഐ അധിഷ്ഠിത സെല്‍ഫ് ഓര്‍ഗനൈസിംഗ് നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ചും സംസ്ഥാനത്തുടനീളം  5ജി വിപുലീകരണം വേഗത്തിലാക്കി. മെച്ചപ്പെടുത്തിയ ഈ നെറ്റ്വര്‍ക്കിലൂടെ അതിവേഗവും വിശ്വസനീയവുമായ കണക്റ്റിവിറ്റി ഉറപ്പാക്കാന്‍ തങ്ങള്‍ക്ക് സാധിക്കും. ഉയര്‍ന്ന നിലവാരമുള്ളതും ഭാവിയിലേക്ക് സജ്ജവുമായ അനുഭവമാണ് വി  5ജി നല്‍കുന്നതെന്ന് ആത്മവിശ്വാസത്തോടെ പറയാനാകുമെന്ന് വോഡഫോണ്‍ ഐഡിയയുടെ കേരള ക്ലസ്റ്റര്‍ ബിസിനസ് ഹെഡ് ജോര്‍ജ് മാത്യു വി. പറഞ്ഞു.

5ജി  വിപുലീകരണത്തിനൊപ്പം  കൂടുതല്‍ വിപുലമായ കവറേജും വേഗമേറിയ ഡാറ്റാ സ്പീഡും മികച്ച കസ്റ്റമര്‍ എക്സ്പീരിയന്‍സും നല്‍കുന്നതിനായി കേരളത്തിലെ തങ്ങളുടെ 4ജി ശൃംഖലയും വി ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്.  കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 900 മെഗാഹെര്‍ട്സ്, 1800 മെഗാഹെര്‍ട്സ്, 2100 മെഗാഹെര്‍ട്സ് സ്പെക്ട്രം ബാന്‍ഡുകളിലായി 3500 ലധികം പുതിയ 4ജി സൈറ്റുകള്‍ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ സംസ്ഥാനത്തുടനീളം കെട്ടിടങ്ങള്‍ക്കുള്ളിലും പുറത്തും മികച്ച നെറ്റ്വര്‍ക്ക് സേവനങ്ങള്‍ ഉറപ്പാക്കുന്നു. ഈ നീക്കത്തിന്‍റെ തുടര്‍ച്ചയായി നെറ്റ്വര്‍ക്ക് കപ്പാസിറ്റിയും ബാന്‍ഡ്വിഡ്ത്തും കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനായി വരും മാസങ്ങളില്‍ കൂടുതല്‍ സൈറ്റുകള്‍ സ്ഥാപിക്കാന്‍ വി പദ്ധതിയിടുന്നു. ഇതിലൂടെ നഗര, ഗ്രാമ മേഖലകളിലുടനീളം വിശ്വസനീയവും ഉയര്‍ന്ന നിലവാരമുള്ളതുമായ കണക്റ്റിവിറ്റി നല്‍കുന്നതിനുള്ള  പ്രതിബദ്ധത വി കൂടുതല്‍ ശക്തിപ്പെടുത്തുന്നു.

ഉപഭോക്താക്കളുടെയും ബിസിനസുകളുടെയും മാറി വരുന്ന ഡിജിറ്റല്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഒരു ഫ്യൂച്ചര്‍ റെഡി നെറ്റ്വര്‍ക്ക് നിര്‍മ്മിക്കുന്നതില്‍ വി യുടെ  പ്രതിബദ്ധത തുടരുന്നു. ലഭ്യത, നിരക്കുകള്‍, സപ്പോര്‍ട്ട് ചെയ്യുന്ന ഉപകരണങ്ങള്‍  എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി  https://www.myvi.in/5g-network സന്ദര്‍ശിക്കുക.

Hot this week

പശ്ചിമ ബംഗാളിലെ ഫാൽട്ടയിൽ വീണ്ടും തിരഞ്ഞെടുപ്പ്

പശ്ചിമ ബംഗാളിലെ ഫൾട്ട നിയമസഭാ മണ്ഡലത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ്...

‘ഇറാനെതിരെ ആക്രമണം പുനരാരംഭിച്ചേക്കും; സമാധാന പദ്ധതി നിർദ്ദേശങ്ങൾ ഉടൻ പരിശോധിക്കും’; ട്രംപ്

യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ സമർപ്പിച്ച പുതിയ നിർദ്ദേശങ്ങൾ പരിശോധിച്ചുവരികയാണെന്ന് അമേരിക്കൻ പ്രസിഡന്റ്...

ഡൽഹി വിവേക് വിഹാറിലുണ്ടായ തീപിടുത്തം: മരണം 9

ഡൽഹി വിവേക് വിഹാറിലുണ്ടായ തീപിടുത്തത്തിൽ 9 മരണം. 12ലധികം പേർക്ക് പരിക്ക്....

പാചകവാതക വില വര്‍ധന; ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു; വിലകുറയ്ക്കാതെ നിവര്‍ത്തിയില്ലെന്ന നിലപാടില്‍ ഉടമകള്‍

പാചകവാതകത്തിന് വില കൂട്ടിയതോടെ സംസ്ഥാനത്ത് ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു. വിലകുറക്കാതെ മുന്നോട്ടുപോകാന്‍...

Topics

പശ്ചിമ ബംഗാളിലെ ഫാൽട്ടയിൽ വീണ്ടും തിരഞ്ഞെടുപ്പ്

പശ്ചിമ ബംഗാളിലെ ഫൾട്ട നിയമസഭാ മണ്ഡലത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ്...

‘ഇറാനെതിരെ ആക്രമണം പുനരാരംഭിച്ചേക്കും; സമാധാന പദ്ധതി നിർദ്ദേശങ്ങൾ ഉടൻ പരിശോധിക്കും’; ട്രംപ്

യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ സമർപ്പിച്ച പുതിയ നിർദ്ദേശങ്ങൾ പരിശോധിച്ചുവരികയാണെന്ന് അമേരിക്കൻ പ്രസിഡന്റ്...

ഡൽഹി വിവേക് വിഹാറിലുണ്ടായ തീപിടുത്തം: മരണം 9

ഡൽഹി വിവേക് വിഹാറിലുണ്ടായ തീപിടുത്തത്തിൽ 9 മരണം. 12ലധികം പേർക്ക് പരിക്ക്....

പാചകവാതക വില വര്‍ധന; ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു; വിലകുറയ്ക്കാതെ നിവര്‍ത്തിയില്ലെന്ന നിലപാടില്‍ ഉടമകള്‍

പാചകവാതകത്തിന് വില കൂട്ടിയതോടെ സംസ്ഥാനത്ത് ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു. വിലകുറക്കാതെ മുന്നോട്ടുപോകാന്‍...

രാജ്യത്ത് അടിയന്തര മുന്നറിയിപ്പ് സംവിധാനം പരീക്ഷിച്ചു; പരിഭ്രാന്തരാകേണ്ടതില്ലെന്ന് അറിയിപ്പ്

രാജ്യത്ത് അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ സന്ദേശം എങ്ങനെ എല്ലാവരിലേക്ക് കൈമാറാമെന്നത് സംബന്ധിച്ചുള്ള...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും കുറഞ്ഞു; ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 17 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞതായി റിപ്പോർട്ട്. പല ജില്ലകളിലും വേനൽ...

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട! രക്തസമ്മര്‍ദം പോലെ അമിത വണ്ണത്തെ പരിഗണിക്കാത്തത് എന്തുകൊണ്ട്?

പ്രായ വ്യത്യാസമില്ലാതെ തന്നെ രക്തസമ്മര്‍ദം നമ്മളെ വലയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ അമിത...
spot_img

Related Articles

Popular Categories

spot_img