ഗാസയുടെ മണ്ണിൽ നിന്നും പലായനം;  ഒമാൻ മണ്ണില്‍ സ്ട്രോബറി വസന്തം തീർത്ത് അഭയാർഥി കുടുംബം

യുദ്ധം തകർത്ത ഗാസയുടെ മണ്ണിൽ നിന്നും ഓടിയെത്തി ഒമാനിലെ മണ്ണില്‍ സ്ട്രോബറി വസന്തം തീര്‍ക്കുകയാണ് അഭയാര്‍ഥി കുടുംബം. യുദ്ധത്തിൽ എല്ലാം നഷ്ടമായപ്പോഴും ഒമാൻ്റെ മണ്ണിൽ നടത്തിയ പരീക്ഷണം പൂര്‍ണ വിജയം നേടിയ സന്തോഷത്തിലാണിവര്‍. കാലാവസ്ഥാ വെല്ലുവിളികളെ അതിജീവിച്ച് ഫരീസ് അൽ ഗുലും കുടുംബവും വിളയിച്ചെടുത്ത സ്ട്രോബറി പാടത്തേക്ക് നിരവധി സന്ദര്‍ശകരാണ് എത്തുന്നത്.

ഗാസയിലെ വടക്കുകിഴക്കന്‍ പ്രവിശ്യയിലെ ഒരു സുന്ദരമായ സ്ട്രോബറി കാലത്തിന്‍റെ ഓര്‍മകളില്‍ നിന്നാണ് ഒമാനിലെ ബര്‍ക്കയില്‍ അവര്‍ ഒരിക്കല്‍ കൂടി കൃഷിയിറക്കിയത്. യുദ്ധം അഭയാര്‍ഥികളാക്കി മാറ്റിയ പതിനായിരങ്ങളില്‍ പെട്ടവർ. പുതിയ ജീവിതം കെട്ടിപ്പെടുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഫരീസ് അൽ ഗുലും കുടുംബവും ബർക്കയിൽ സ്ട്രോബറി കൃഷിക്ക് മണ്ണൊരുക്കിയത്. യുദ്ധത്തിൽ ഭൂമി നഷ്ടപ്പെട്ട കൃഷി വിദഗ്ദരും ഇവര്‍ക്കൊപ്പം കൂടി.

ഈജിപ്തിൽ നിന്ന് എത്തിച്ച 80,000 തൈകളാണ് രണ്ട് ഏക്കറിലായി കൃഷി ഇറക്കിയത്. ഒമാനിലെ ഉയർന്ന ചൂടും ഈർപ്പവും വെല്ലുവിളിയായിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും മികച്ച വിളവ് ലഭിച്ചു. 75 ശതമാനം ഗ്രീൻ ഷേഡ് നെറ്റുകളും, കടൽപായലും, അമിനോ ആസിഡുകളും ഉപയോഗിച്ചാണ് ഇവർ ചെടികളെ സംരക്ഷിച്ചത്. ഗാസയുടെ വടക്കുകിഴക്കൻ പ്രദേശമായ ബെയ്‌ത് ലാഹിയയിലായിരുന്നു ഫരീസിൻ്റെ കുടുംബത്തിൻ്റെ സ്ട്രോബെറി പാടം.

യുദ്ധത്തിന് മുമ്പ് ജോർദാനിലേക്കും യുറോപ്പിലേക്കും കയറ്റുമതിയും ഉണ്ടായിരുന്നു. എന്നാൽ യുദ്ധത്തിൽ എല്ലാം നഷ്ടമായി. ഒരുനാൾ ഗാസയിലേക്ക് മടങ്ങി അവിടെ കൃഷി തുടങ്ങണമെന്നാണ് ഫരിസിൻ്റെയും കുടുംബത്തിൻ്റെയും ആഗ്രഹം. എങ്കിലും യുദ്ധത്തിൽ പൊലിഞ്ഞ ആയിരക്കണക്കിന് ജീവനുകൾ ആര് തിരിച്ച് നൽകും എന്ന ചോദ്യം ഒരു നോവായ് ഇവരുടെ ഉള്ളിലുമുണ്ട്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img