ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവർത്തനലാഭം 4193 കോടി രൂപയായി ഉയർന്നു; 13% വളർച്ച

നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ 4193 കോടി രൂപ പ്രവർത്തനലാഭം രേഖപ്പെടുത്തി ബാങ്ക് ഓഫ് ഇന്ത്യ. മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 13 ശതമാനമാണ് വളർച്ച. ഇതോടെ 2025-26 വർഷത്തെ ആദ്യ 9 മാസങ്ങളിൽ 12023 കോടി രൂപയാണ് പ്രവർത്തനലാഭമായി ബാങ്ക് നേടിയത്. അറ്റാദായത്തിൽ 7 ശതമാനം വർധനവോടെ 2705 കോടി രൂപ രേഖപ്പെടുത്തി. മൂന്ന് പദങ്ങളിലുമായി ആകെ 7511 കോടി രൂപയാണ് അറ്റാദായം. ബാങ്കിന്റെ ആസ്തി വരുമാനത്തിൽ 0.96 ശതമാനവും ഓഹരി വരുമാനത്തിൽ 15.34 ശതമാനവുമാണ് വളർച്ച. ആഭ്യന്തര വായ്പാ മേഖല 15.16 ശതമാനത്തിന്റെയും ആഗോള വായ്പാ മേഖല 13.63 ശതമാനത്തിന്റെയും വാർഷിക വളർച്ച നേടി. ബാങ്കിന്റെ ആകെ ബിസിനസ് മൂല്യം 16 ലക്ഷം കോടി രൂപയായി. റീട്ടെയ്ൽ വായ്പ, കാർഷിക വായ്പ, ചെറുകിട സംരംഭ വായ്പ, കോർപ്പറേറ്റ് വായ്പ എന്നിവയിലും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അറ്റ പലിശ വരുമാനം 6461 കോടി രൂപയായി ഉയർന്നു. പലിശേതര വരുമാനം 6665 കോടി രൂപയും രേഖപ്പെടുത്തി. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 17.09 ശതമാനമാണ്. ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉൾപ്പടെ മൊത്തം 7 ലക്ഷത്തിലധികം പുതിയ ഇടപാടുകാരെയാണ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് മൂന്നാം പാദത്തിൽ നേടാനായത്. സമാനപാദത്തിൽ 242 ലക്ഷത്തിലധികം യുപിഐ ഇടപാടുകൾ പൂർത്തീകരിച്ചതായും ബാങ്ക് അറിയിച്ചു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img