പുതിയ ലോഗോ അവതരിപ്പിച്ച് സ്വലെക്റ്റ് സിസ്റ്റംസ് ലിമിറ്റഡ്

പുനരുപയോഗ ഊർജ്ജ മേഖലയിലെ പ്രമുഖ സ്ഥാപനമായ സ്വലെക്റ്റ് എനർജി സിസ്റ്റംസ് ലിമിറ്റഡ് (മുൻപ് ന്യൂമെറിക് പവർ സിസ്റ്റംസ് ലിമിറ്റഡ്) പുതിയ ലോഗോയും ആപ്തവാക്യവും അവതരിപ്പിച്ചു. കമ്പനിയുടെ സുസ്ഥിര വളർച്ചയോടും ഉത്തരവാദിത്തപൂർവ്വമായ പ്രവർത്തനങ്ങളോടുമുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് ‘പവറിംഗ് ദി വേൾഡ് റെസ്പോൺസിബിലി’ എന്ന കമ്പനിയുടെ പുതിയ ആപ്തവാക്യം.

ഇതോടൊപ്പം, വൈദ്യുത സംഭരണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്ത ‘ന്യൂമെർജി’ എന്ന ഉത്പന്ന ശ്രേണിയും അവതരിപ്പിച്ചു. വീടുകളിലും ചെറുകിട സ്ഥാപനങ്ങളിലും ഉപയോഗിക്കാവുന്ന 1–10 കിലോവാട്ട് ശേഷിയുള്ള ‘ന്യൂമെർജി ഹോം’, ഉയർന്ന വൈദ്യുതി ഉപഭോഗമുള്ള വീടുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും അനുയോജ്യമായ 5–20 കിലോവാട്ട് ‘ന്യൂമെർജി ഹൈബ്രിഡ്’, വ്യാപാര-വ്യാവസായിക ആവശ്യങ്ങൾക്കായി 3–50 കിലോവാട്ട് ശേഷിയുള്ള ‘ന്യൂമെർജി എച്ച്.പി’ എന്നിവയാണ് ഈ ഉത്പന്ന ശ്രേണിയിൽ ഉൾപ്പെടുന്നത്.

സോളാർ, ഊർജ്ജ സംഭരണം, സംയോജിത ഊർജ്ജ പരിഹാരങ്ങൾ എന്നീ മേഖലകളിലെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റീബ്രാൻഡിങ് നടത്തിയതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. പുതിയ ഐഡന്റിറ്റി കമ്പനിയുടെ അടിസ്ഥാന മൂല്യങ്ങളായ വിശ്വാസ്യത, ഉത്തരവാദിത്വം, ആത്മവിശ്വാസം എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് സ്ഥാപകനും വൈസ് ചെയർമാനുമായ ശ്രീ. ആർ. ചെല്ലപ്പൻ പറഞ്ഞു.

Hot this week

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം. രണ്ട് ജീവനക്കാർക്ക്...

എന്‍ടിഎ പിരിച്ചുവിടണം, വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്‌ഐ

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. എന്‍ടിഎ പിരിച്ചുവിടണമെന്നും, വിദ്യാര്‍ഥികളുടെ...

പച്ചയ്ക്ക് പകരം 18 വ്യത്യസ്ത നിറങ്ങൾ, പ്രീമിയം സ്റ്റിക്കറുകളും പുതിയ തീമുകളും; വരുന്നു വാട്‌സ്ആപ്പ് പ്ലസ്

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ സേവനമായ ‘വാട്‌സ്ആപ്പ് പ്ലസ്’ ഐഒഎസ്...

സഞ്ജുവിന് ഒപ്പം ഫോട്ടോ എടുക്കാൻ സാധിച്ചതിൽ അഭിമാനം: പ്രിയദർശൻ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഒപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.20%

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in,...

Topics

സംസ്ഥാനത്ത് വേനൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന്‌ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ...

നുബിനിക്സ് ടെക്നോളജീസിനെ ഏറ്റെടുത്ത് സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ്

ക്ലൗഡ്, എഐ, ഡാറ്റ, സൈബർ സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്ന ആഗോള സ്ഥാപനമായ സെയിന്റ്‌സ്...

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഊർജ സുരക്ഷയ്ക്കും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് വിദഗ്ധർ

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതും പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതും സ്വദേശി ഉൽപ്പന്നങ്ങളെ...
spot_img

Related Articles

Popular Categories

spot_img