‘ടിവികെ അഴിമതി ചെയ്യില്ല, എനിക്ക് അതിന്റെ ആവശ്യമില്ല’; ക്ഷുദ്രശക്തികളിൽ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ദൗത്യം’; വിജയ്

രാഷ്ട്രീയ യാത്രയിലെ സുപ്രധാന ഘട്ടത്തിലാണ് ടിവികെയെന്ന് ഭാരവാഹി യോഗത്തിൽ വിജയ്. തമിഴ് നാട്ടിൽ മുൻപ് ഭരിച്ചിരുന്നവരും ബിജെപിയ്ക്ക് അടിമകളായിരിക്കുന്നു. ഡിഎംകെ രഹസ്യമായി ബിജെപിയെ പിന്തുണയ്ക്കുന്നു. ജനങ്ങൾ ടിവികെയെ വിശ്വസിയ്ക്കുന്നു. ആ വിശ്വാസം ടിവികെ സംരക്ഷിക്കണം. ടിവികെയെ എല്ലാ രാഷ്ട്രീയകക്ഷികളും വിലകുറച്ച് കാണുന്നു. എന്നാൽ ജനങ്ങൾ ടിവികെയെ ഹൃദയത്തിലേറ്റിയെന്നും വിജയ് വ്യക്തമാക്കി.

നിലവിലെ രാഷ്ട്രീയ പാർട്ടികൾപോലെ ടിവികെ അഴിമതി ചെയ്യില്ല. തനിക്ക് അതിന്റെ ആവശ്യമില്ല. ഒരു ദിവസം കൊണ്ട് എല്ലാം നടക്കുമെന്ന് പറയുന്നില്ല. ഇത് ഒരു ദീർഘനാൾ പ്രവർത്തനമാണ്. ക്ഷുദ്രശക്തികളും അഴിമതിക്കാരും ഇനി തമിഴ് നാട് ഭരിക്കണ്ട. ആര് എന്ത് ചെയ്താലും അടിമയായിരിക്കാൻ ടിവികെയെ കിട്ടില്ല. തന്റെ മേൽ മാത്രം വിശ്വാസം ഉണ്ടയതുകൊണ്ട് കാര്യമില്ല. ഓരോ പ്രവർത്തകനെയും ജനങ്ങൾ വിശ്വസിക്കണം. എല്ലാവരും ഒരുമിച്ച് നിൽക്കണം. രാഷ്ട്രീയ പാർട്ടികൾ അണ്ണാ ദുരൈയെ പോലും മറന്നു. എന്നാൽ ടിവികെ അത് ചെയ്യില്ലെന്നും വിജയ് വിമർശിച്ചു.ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും ബൂത്തുകൾ കള്ളവോട്ട് ചെയ്യുന്ന ഇടം മാത്രം. ടിവികെയ്ക്ക് അത് ജനാധിപത്യത്തിന്റെ ഇടം. വോട്ട് മോഷ്ടിക്കുന്നവരെ ടിവികെ തടയണം. ഡിഎംകെ ക്ഷുദ്രശക്തിയാണ്. ക്ഷുദ്രശക്തികളിൽ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ടിവികെയുടെ കർത്തവ്യം. അതിനായാണ് പടയൊരുക്കം നടത്തേണ്ടത്. തമിഴ് നാട്ടിൽ ഒറ്റയ്ക്ക് ജയിക്കാനുള്ള ശക്തി തമിഴക വെട്രി കഴകത്തിനുണ്ടെന്നും വിജയ് കൂട്ടിച്ചേർത്തു.

Hot this week

ഉത്തരേന്ത്യയിൽ ശൈത്യതരംഗം; ഹിമാചൽ പ്രദേശിൽ മഞ്ഞുവീഴ്ച

ഉത്തരേന്ത്യയിൽ ശൈത്യതരംഗം. ഹിമാചലിലും ജമ്മു കാശ്മീരിലും മഞ്ഞുവീഴ്ചയുണ്ടായി. മഞ്ഞുവീഴ്ചയെ തുടർന്ന് മണാലി...

എഡ്യു വിഷന്‍: അന്തര്‍ദേശീയ വിദ്യാഭ്യാസ കോണ്‍ക്ലേവ് തിങ്കളാഴ്ച മുതല്‍

അന്തര്‍ദേശീയ വിദ്യാഭ്യാസ കോണ്‍ക്ലേവ് എഡ്യു വിഷന്‍ 2035 തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ (ജനുവരി...

വിഎസ് അച്യുതാനന്ദന് പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പത്മവിഭൂഷൺ. നടൻ മമ്മൂട്ടിക്കും എസ്എൻഡിപി...

ഇന്ത്യയിൽ കളിക്കാൻ ആവില്ലെന്ന് ബംഗ്ലാദേശ്; ടി 20 ലോകകപ്പിൽ നിന്ന് പുറത്താക്കി ഐസിസി; പകരം സ്കോട്ട്‌ലൻഡ് കളിക്കും

ബംഗ്ലാദേശിനെ ടി 20 ലോകകപ്പിൽ നിന്ന് പുറത്താക്കി ഐസിസി. സ്കോട്ട്ലൻഡ് പകരം...

Topics

ഉത്തരേന്ത്യയിൽ ശൈത്യതരംഗം; ഹിമാചൽ പ്രദേശിൽ മഞ്ഞുവീഴ്ച

ഉത്തരേന്ത്യയിൽ ശൈത്യതരംഗം. ഹിമാചലിലും ജമ്മു കാശ്മീരിലും മഞ്ഞുവീഴ്ചയുണ്ടായി. മഞ്ഞുവീഴ്ചയെ തുടർന്ന് മണാലി...

എഡ്യു വിഷന്‍: അന്തര്‍ദേശീയ വിദ്യാഭ്യാസ കോണ്‍ക്ലേവ് തിങ്കളാഴ്ച മുതല്‍

അന്തര്‍ദേശീയ വിദ്യാഭ്യാസ കോണ്‍ക്ലേവ് എഡ്യു വിഷന്‍ 2035 തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ (ജനുവരി...

വിഎസ് അച്യുതാനന്ദന് പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പത്മവിഭൂഷൺ. നടൻ മമ്മൂട്ടിക്കും എസ്എൻഡിപി...

നാല് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിച്ചേക്കും? റഷ്യ-യുക്രൈന്‍ സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണായക ചര്‍ച്ച

യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണായക ചര്‍ച്ച ഇന്നും തുടരും. അമേരിക്കയുടെ...

കെ റെയിൽയിൽ ഒരു നാടുമുഴുവൻ എതിർത്തു, അതിവേഗ റെയിലുമായി മുന്നോട്ടുവന്നാൽ അതിശക്തമായ സമരം നടത്തും’; കെ സുധാകരൻ

കെ റെയിൽയിൽ ഒരു നാടുമുഴുവൻ എതിർത്തതാണ്, അതിവേഗ റെയിലുമായി മുന്നോട്ടുവന്നാലും അതിശക്തമായ...
spot_img

Related Articles

Popular Categories

spot_img