റിപ്പബ്ലിക് ദിനത്തിൽ തരംഗമായി ‘ബോർഡർ 2’; ഇന്ത്യയിലെ കളക്ഷൻ 150 കോടി കടന്നു

സണ്ണി ഡിയോൾ നായകനായ ‘ബോർഡർ 2’ ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് നാലാം ദിവസം, റിപ്പബ്ലിക് ദിനത്തിൽ ചിത്രം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 150 കോടി രൂപയ്ക്ക് മുകളിലാണ് ചിത്രം ഇതുവരെ ഇന്ത്യയിൽ നിന്ന് മാത്രം കളക്ട് ചെയ്തത്. ആഗോള തലത്തിൽ 250 കോടി ക്ലബിലും ചിത്രം ഇടംപിടിച്ചു.

ബോക്സ് ഓഫീസ് ട്രാക്കറായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, റിപ്പബ്ലിക് ദിനത്തിൽ ഏകദേശം 56 – 59 കോടി രൂപയോളമാണ് സിനിമ നേടിയത്. ഇത് ചിത്രത്തിന്റെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ഏകദിന കളക്ഷനാണ്. ഇതോടെ റിപ്പബ്ലിക് ദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായി ‘ബോർഡർ 2’ മാറി. 70 കോടി രൂപ നേടിയ ഷാരൂഖ് ഖാന്റെ ‘പത്താൻ’ ആണ് ഒന്നാമത്. ഹൃത്വിക് റോഷന്റെ ‘ഫൈറ്റർ’ (39.5 കോടി) എന്ന ചിത്രത്തിന്റെ റെക്കോർഡും ‘ബോർഡർ 2’ മറികടന്നു.

വമ്പൻ കളക്ഷനാണ് സിനിമ ആദ്യ ദിനം തന്നെ സ്വന്തമാക്കിയത്. റിപ്പോർട്ട് പ്രകാരം, സിനിമ ഇന്ത്യയിൽ നിന്ന് മാത്രം ആദ്യദിനം 30 കോടി രൂപയാണ് നേടിയത്. ഇതോടെ, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ രൺവീർ സിംഗിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ധുരന്ധർ’ ആദ്യദിനം നേടിയ 28 കോടി രൂപ എന്ന റെക്കോർഡ് ‘ബോർഡർ 2’ മറികടന്നു. ആദ്യ നാല് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം ഏകദേശം 177 – 180 കോടി രൂപയാണ് ‘ബോർഡർ 2’ സ്വന്തമാക്കിയത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നായി ചിത്രം 250 കോടി രൂപയ്ക്ക് മുകളിലും സിനിമ കളക്ട് ചെയ്തു.

സണ്ണി ഡിയോളിനൊപ്പം വരുൺ ധവാൻ, ദിൽജിത്ത് ദോസഞ്ച്, അഹാൻ ഷെട്ടി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം, അനുരാഗ് സിംഗ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഭുഷൻ കുമാർ, ജെ.പി. ദത്ത എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. 1971ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘ഗദർ 2’ന് ശേഷം സണ്ണി ഡിയോളിന്റെ മറ്റൊരു വമ്പൻ ഹിറ്റായി ‘ബോർഡർ 2’ മാറിക്കഴിഞ്ഞു.

സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ നിരവധി ട്രോളുകളും വിമർശനങ്ങളും വന്നിരുന്നു. ഒരു ക്ലാസിക് ചിത്രത്തെ നശിപ്പിക്കുകയാണോ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്ന ചോദ്യം. എന്നാൽ, റിലീസിന് ശേഷം മികച്ച അഭിപ്രായമാണ് ‘ബോർഡർ 2’ നേടിയെടുക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് സിനിമയ്ക്ക് ലഭിക്കുന്ന ഗംഭീര കളക്ഷൻ.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img