അമിത ഉപയോഗം വേണ്ട ;15 വയസിൽ താഴെയുള്ളവർക്ക് സമൂഹ മാധ്യമങ്ങൾ നിരോധിക്കാൻ ഫ്രാൻസ്

15 വയസിൽ താഴെയുള്ള കുട്ടികളിൽ സമൂഹ മാധ്യമങ്ങൾ നിരോധിക്കാനൊരുങ്ങി ഫ്രാൻസ്. കുട്ടികളിലെ അമിത സോഷ്യൽ മീഡിയ ഉപയോഗവും ,മോശം മാനസികാരോഗ്യവും കണക്കിലെടുത്താണ് പുതിയ തീരുമാനം. ബിൽ സെനറ്റിൻ്റെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. സെപ്റ്റംബർ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് നീക്കം.

കുട്ടികൾക്കിടയിൽ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾക്ക് കാരണം സോഷ്യൽ മീഡിയ ആണെന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, ടിക് ടോക്ക്, യൂട്യൂബ് തുടങ്ങിയ എല്ലാ പ്ലാറ്റ്‌ഫോമുകൾക്കും വിലക്ക് ബാധകമായിരിക്കും. ലോകത്ത് ആദ്യമായി കുട്ടികളിൽ സമൂഹമാധ്യമ വിലക്ക് ഏർപ്പെടുത്തിയ ഓസ്‌ട്രേലിയയുടെ തീരുമാനം രാജ്യത്തും നടപ്പാക്കാൻ പോകുന്നതായും അടുത്ത അധ്യയന വർഷത്തിൽ നിയമം നടക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് വ്യക്തമാക്കി.

നിയമം നടപ്പാക്കുന്നതിലൂടെ കൂട്ടികൾക്കിടയിൽ ഒരു പരിധി നിശ്ചയിക്കപ്പെടുന്നു. നമ്മുടെ കുട്ടികൾ അവരുടെ ദിനചര്യകൾ ചെയ്യുന്നതിൽ പോലും വലിയ വിമുഖത ഉള്ളവരായി മാറിയിട്ടുണ്ട്. മുഴുവൻ സമയവും കുട്ടികൾ സോഷ്യൽ മീഡിയ ലോകത്ത് ചിലവഴിക്കുന്നത് അവരുടെ ഉറക്കത്തെയും ,പഠനത്തെയും ,പോലും ബാധിക്കുന്നുണ്ട്. ഇതിനൊരു പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നിയമം നടപ്പിലാക്കാനൊരുങ്ങുന്നതെന്ന് നിയമവിദഗ്ധൻ ലോർ മില്ലർ അഭിപ്രായപ്പെട്ടു.

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനുള്ള പ്രായം നിശ്ചയിക്കണമെന്ന് യൂറോപ്യൻ പാർലമെന്റ് യൂറോപ്യൻ യൂണിയനോട് ആവശ്യപെട്ടിട്ടുണ്ട്. എന്നാൽ പ്രായപരിധി സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് അതാത് രാജ്യങ്ങളാണ്. ബ്രിട്ടൻ, ഡെൻമാർക്ക്, സ്പെയിൻ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും ഓസ്‌ട്രേലിയയുടെ സോഷ്യൽ മീഡിയ നിരോധനത്തെ പിന്തുടരാൻ ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Hot this week

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുഎസ് പ്രതിരോധ...

രണ്ട് US യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു; പാകിസ്താന്റെ മധ്യസ്ഥയിലുള്ള ചർച്ചയ്ക്ക് തയാറല്ലെന്ന് ഇറാൻ

സൈനിക നീക്കത്തിനിടെ രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടു. എഫ് 15...

LPGയുമായി ഒരു കപ്പൽ കൂടി എത്തുന്നു; ഇതുവരെ ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത് ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ്

ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഗ്രീൻ...

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തർവാഹിനി: INS അരിധമൻ നാവികസേനയുടെ ഭാഗമായി

ആണവായുധ ശേഷിയുള്ള അന്തർവാഹിനി INS അരിധമൻ നാവികസേനയുടെ ഭാഗമായി. അന്തർവാഹിനി കേന്ദ്രപ്രതിരോധ...

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. മൂന്ന് ദിവസം ഒറ്റപ്പെട്ട...

Topics

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുഎസ് പ്രതിരോധ...

രണ്ട് US യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു; പാകിസ്താന്റെ മധ്യസ്ഥയിലുള്ള ചർച്ചയ്ക്ക് തയാറല്ലെന്ന് ഇറാൻ

സൈനിക നീക്കത്തിനിടെ രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടു. എഫ് 15...

LPGയുമായി ഒരു കപ്പൽ കൂടി എത്തുന്നു; ഇതുവരെ ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത് ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ്

ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഗ്രീൻ...

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തർവാഹിനി: INS അരിധമൻ നാവികസേനയുടെ ഭാഗമായി

ആണവായുധ ശേഷിയുള്ള അന്തർവാഹിനി INS അരിധമൻ നാവികസേനയുടെ ഭാഗമായി. അന്തർവാഹിനി കേന്ദ്രപ്രതിരോധ...

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...
spot_img

Related Articles

Popular Categories

spot_img