അദാനിക്കെതിരെ സമ്മൻസ്: ഇന്ത്യൻ സർക്കാർ തടസ്സപ്പെടുത്തുന്നുവെന്ന് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (SEC)

 അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, സാഗർ അദാനി എന്നിവർക്ക് കൈക്കൂലി, വഞ്ചന കേസുകളിൽ സമ്മൻസ് അയക്കാൻ കോടതിയുടെ അനുമതി തേടി യുഎസ് റെഗുലേറ്ററായ എസ്ഇസി (SEC). ഇന്ത്യയുടെ നിയമ മന്ത്രാലയം സമ്മൻസ് കൈമാറാനുള്ള അപേക്ഷ രണ്ടുതവണ നിരസിച്ചതിനെത്തുടർന്നാണ് എസ്ഇസി ഇപ്പോൾ ബ്രൂക്ലിനിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയെ നേരിട്ട് സമീപിച്ചിരിക്കുന്നത്.

ഹേഗ് കൺവെൻഷൻ പ്രകാരം സമ്മൻസ് കൈമാറാൻ എസ്ഇസിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ മന്ത്രാലയം അപേക്ഷ തള്ളിയത്. ഇതോടെ ഇമെയിൽ വഴിയോ മറ്റ് മാർഗങ്ങളിലൂടെയോ നേരിട്ട് സമ്മൻസ് നൽകാൻ എസ്ഇസി അനുമതി തേടി.

 സൗരോർജ്ജ പദ്ധതികൾക്കായി 250 ദശലക്ഷം ഡോളർ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നും, നിക്ഷേപകരെ വഞ്ചിച്ച് 3 ബില്യൺ ഡോളറിലധികം സമാഹരിച്ചെന്നുമാണ് കേസ്.

ഈ വാർത്ത പുറത്തുവന്നതോടെ ജനുവരി 23-ന് അദാനി ഗ്രൂപ്പ് ഓഹരികൾ 5 മുതൽ 13 ശതമാനം വരെ ഇടിഞ്ഞു. ഏകദേശം 12.5 ബില്യൺ ഡോളറിന്റെ വിപണി മൂല്യമാണ് ഒരൊറ്റ ദിവസം കൊണ്ട് ഇല്ലാതായത്.

 ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നിയമപോരാട്ടം തുടരുമെന്നുമാണ് അദാനി ഗ്രൂപ്പിന്റെ നിലപാട്.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img