അല്ലു അർജുൻ പ്രേക്ഷകരെ ‘ഹാപ്പി’ ആക്കിയിട്ട് 20 വർഷങ്ങൾ! ലൊക്കേഷൻ ചിത്രങ്ങളുമായി താരം

ടോളിവുഡിന്റെ ഐക്കൺ സ്റ്റാർ, ആരാധകരുടെ സ്വന്തം ‘ബണ്ണി’ അല്ലു അർജുൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം ‘ഹാപ്പി’ റിലീസായിട്ട് ഇന്നേക്ക് 20 വർഷങ്ങള്‍. തെലുങ്ക് നടനായ അല്ലുവിന് ‘ആര്യ’യ്ക്ക് ശേഷം കേരളത്തിൽ നിരവധി ആരാധകരെ നേടിക്കൊടുത്തത് ‘ഹാപ്പി’ ആയിരുന്നു. തുടർന്നങ്ങോട്ട് മലയാളത്തിലെ മൊഴിമാറ്റ ചിത്രങ്ങളുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സിനിമകളുമായാണ് അല്ലു അർജുൻ എത്തിയത്. അങ്ങനെയാണ് നടൻ മലയാളികളുടെ സ്വന്തം ‘മല്ലു അർജുനാ’യി മാറിയത്.

“ഹാപ്പി എന്റെ യാത്രയിലെ ഏറ്റവും ആസ്വാദ്യകരമായ ചിത്രങ്ങളിൽ ഒന്നാണ്. ഈ യാത്ര മനോഹരമാക്കിയ എല്ലാ കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി,” ‘ഹാപ്പി’ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവച്ച് അല്ലു അ‍ർജുൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. സിനിമയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഏവർക്കും താരം നന്ദി രേഖപ്പെടുത്തി.

‘ഹാപ്പി’യെ മനസിൽ കണ്ട സംവിധായകൻ എ. കരുണാകരനോടും സഹതാരം ജനീലിയ ഡിസൂസ, മികച്ച പ്രകടനം കാഴ്ചവെച്ച മനോജ് ബാജ്പേയ് എന്നിവരോടും ഹൃദയസ്പർശിയായ ഗാനങ്ങൾ ഒരുക്കിയ യുവൻ ശങ്കർ രാജയോടും നടൻ നന്ദി രേഖപ്പെടുത്തി. ചിത്രത്തിന് കരുത്തായി നിന്ന പിതാവ് അല്ലു അരവിന്ദിനും ഗീതാ ആർട്‌സിനും അല്ലു അർജുൻ നന്ദി അറിയിച്ചു.

2006ൽ പുറത്തിറങ്ങിയ ‘ഹാപ്പി’ സംവിധാനം ചെയ്തത് എ. കരുണാകരനായിരുന്നു. ഗീത ആർട്സിന്റെ ബാനറിൽ അല്ലു അരവിന്ദ് നിർമിച്ച ചിത്രത്തിൽ അല്ലു അർജുനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. കേരളത്തിലും ചിത്രം മികച്ച കളക്ഷൻ സ്വന്തമാക്കിയിരുന്നു.

അല്ലു അർജുൻ തരംഗം ഏറ്റവും ഒടുവിൽ ‘പുഷ്പ ‘ യിലും ‘പുഷ്പ 2’വിലും വരെ എത്തിയിരിക്കുകയാണ്. സിനിമാ ലോകത്ത് 22 വർഷങ്ങൾ പിന്നിട്ടിരിക്കുന്ന അല്ലു അർജുൻ ലോകേഷിനൊപ്പം ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘എഎ23’യ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോള്‍ സിനിമാ പ്രേക്ഷകർ.

Hot this week

ആറാം ക്ലാസിൽ 90 വയസുള്ള വൃദ്ധന്റെ വേഷം കെട്ടി, മികച്ച നടനായി: മോഹൻലാൽ

അഭിനയം കൊണ്ട് നിരന്തരം മലയാളിയെ വിസ്മയിപ്പിക്കുന്ന പ്രതിഭയാണ് മോഹൻലാൽ. ഇപ്പോഴിതാ, മലയാളത്തിന്റെ...

ഇറാൻ ഭരണകൂടം തകർച്ചയുടെ വക്കിലല്ലെന്ന് യുഎസ് ഇൻ്റലിജൻസ് ഏജൻസി

രണ്ടാഴ്ചയോളമായി തുടരുന്ന യുഎസ് ഇസ്രയേൽ ആക്രമണങ്ങൾക്കൊന്നും ഇറാനെ തകർക്കാനായിട്ടില്ലെന്ന് യു.എസ് ഇൻ്റലിജൻസ്...

ജക്രാന്തകള്‍ തീര്‍ത്ത വയലറ്റ് വിസ്മയം; ഇതാണ് ഈ വസന്തത്തിലെ മൂന്നാര്‍

സൗന്ദര്യമൊളിപ്പിക്കുന്ന അത്ഭുത ഭൂമിയാണ് മൂന്നാര്‍. സഞ്ചാരികള്‍ക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കി ജക്രാന്ത മരങ്ങള്‍...

ഡെങ്കി വാക്സിനുകളിൽ ഒട്ടകങ്ങളില്‍ നിന്നുള്ള ആൻ്റി ബോഡിസ് ഉപയോഗിക്കാമോ? പുതിയ കണ്ടെത്തൽ

കൊതുകുകള്‍ വഴി അതിവേഗം പടരുന്ന രോഗങ്ങളില്‍ ഒന്നാണ് ഡെങ്കിപ്പനി. ദശലക്ഷത്തോളം പേരെയാണ്...

സമ്മർദം കുറയ്ക്കാൻ ‘ശവപ്പെട്ടി ധ്യാനം’; മരണഭയത്തെ പോസിറ്റീവാക്കുന്ന ജപ്പാനിലെ പുതിയ വെൽനസ് ട്രെൻഡ്

സമ്മർദം കുറയ്ക്കാനും മനസമാധാനം കണ്ടെത്താനും പലതരം മെഡിറ്റേഷനുകളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ...

Topics

ഇത് അപകടം ക്ഷണിച്ച് വരുത്തുന്ന പണി; കാർ ആഫ്റ്റർ മാർക്കറ്റ് മോഡിഫിക്കേഷൻ ചെയ്യുമ്പോൾ ശ്രദ്ധിക്കുക!

കാറുവാങ്ങുമ്പോൾ കയ്യിലെ പണം മാത്രമല്ല നമ്മുടെ താൽപ്പര്യങ്ങളും നോക്കിയാണ് തെരഞ്ഞെടുപ്പ് നടത്തുക....

എഐ ഏജന്റുകൾക്ക് ആശയ വിനിമയത്തിന് പ്രത്യേക പ്ലാറ്റ്ഫോം; ‘മോള്‍ട്ട്ബുക്ക്’ ഏറ്റെടുത്ത് മെറ്റ

എഐ ഏജന്റുകള്‍ക്കായി രൂപകല്‍പ്പന ചെയ്ത സോഷ്യല്‍ നെറ്റ്‌വര്‍ക്ക് 'മോള്‍ട്ട്ബുക്ക്' സ്വന്തമാക്കി മെറ്റ....

സൂമിൽ ഇനി ഏത് ഭാഷയും മനസ്സിലാക്കാം: തത്സമയ വോയ്സ് ട്രാൻസ്ലേഷനും ഡീപ്പ് ഫേക്ക് തിരിച്ചറിയാനുള്ള ഫീച്ചറുമായി ആപ്ലിക്കേഷൻ

തത്സമയം വോയ്സ് ട്രാൻസ്ലേഷനും ഡീപ് ഫേക്ക് തിരിച്ചറിയാനുള്ള സംവിധാനങ്ങളും ഉപയോക്താക്കൾക്കായി അവതരിപ്പിച്ച്...
spot_img

Related Articles

Popular Categories

spot_img