കൊമാര്‍സെം 2026: കൊച്ചിയില്‍ അന്താരാഷ്ട്ര മാരിടൈം സെമിനാര്‍

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മറൈന്‍ എഞ്ചിനീയേഴ്‌സ് (ഇന്ത്യ)യും  ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗുമായി(ഡിജി ഷിപ്പിങ്) ചേർന്ന്  കൊമാര്‍സെം-2026 (കൊച്ചിന്‍ മറൈന്‍ സെമിനാര്‍)  ജനുവരി 29, 30 തീയതികളിൽ  കൊച്ചിയിൽ സംഘടിപ്പിക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നയരൂപകര്‍, വ്യവസായ പ്രമുഖര്‍, സാങ്കേതിക വിദഗ്ധര്‍, അക്കാദമീഷ്യന്മാര്‍, സമുദ്രമേഖലയിലെ പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും. ‘മാരിടൈം ഇന്ത്യ- നൂതനാശയങ്ങളും സഹകരണങ്ങളും’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ഇന്ത്യയെ ഒരു ആഗോള മാരിടൈം ശക്തിയായി മാറ്റുന്നതിനുള്ള നൂതന ആശയങ്ങളും സഹകരണ സാധ്യതകളും സെമിനാറില്‍ ചര്‍ച്ച ചെയ്യും.

സമുദ്രമേഖലയില്‍ നയങ്ങളും സാങ്കേതികവിദ്യയും വ്യവസായവും ഒരുമിച്ച് മുന്നോട്ട് പോകാന്‍ സഹായിക്കുന്ന ഒരു ആഗോള വേദിയാകും കൊമാര്‍സെം 2026 എന്ന് കൊമാര്‍സെം 2026 ചെയര്‍മാന്‍ എസ്. കൃഷ്ണന്‍കുട്ടി പറഞ്ഞു.

നയപരിഷ്‌കാരങ്ങള്‍, സുസ്ഥിര ലക്ഷ്യങ്ങള്‍, സാങ്കേതിക പുരോഗതി എന്നിവയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സമുദ്രമേഖല വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണെന്നും ഈ മാറ്റങ്ങള്‍ക്ക് വേഗം നല്‍കാന്‍ കൊമാര്‍സെം 2026 സഹായകമാകുമെന്നും ഡിജി ഷിപ്പിംഗിലെ ചീഫ് സര്‍വേയര്‍ അജിത് കുമാർ സുകുമാരന്‍ പറഞ്ഞു.

ഇന്ത്യന്‍ ഷിപ്പിംഗ് മേഖലയെ ശക്തിപ്പെടുത്തുന്ന നയങ്ങളും നിയമങ്ങളും, ഷിപ്പിംഗ്, കപ്പല്‍നിര്‍മാണം, അറ്റകുറ്റപ്പണി, കപ്പല്‍ റിസൈക്ലിംഗ് മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനം, കാര്‍ബണ്‍ പുറം തള്ളല്‍ കുറയ്ക്കുന്നതിനുള്ള ഗ്രീന്‍ സാങ്കേതികവിദ്യകള്‍, ബദല്‍ ഇന്ധനങ്ങള്‍, ഡിജിറ്റലൈസേഷന്‍, എഐ, സ്വയം പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരിശീലനം, മാരിടൈം ക്ലസ്റ്ററുകളുടെ വികസനം, ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിന്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയവയാണ് പ്രധാന ചര്‍ച്ചാവിഷയങ്ങള്‍

മുതിര്‍ന്ന വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്ന ഉദ്ഘാടന സെഷന്‍, നാല് സാങ്കേതിക പ്രബന്ധ അവതരണ സെഷനുകള്‍ (ഒരു സെഷനില്‍ നാല് പ്രബന്ധങ്ങള്‍) നാല് ഉന്നതതല പാനല്‍ ചര്‍ച്ചാ സെഷനുകള്‍, സമുദ്ര നവീകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വ്യവസായ പ്രദര്‍ശനങ്ങള്‍, കൊച്ചി കായല്‍ നെറ്റ്‌വര്‍ക്കിംഗ് ക്രൂയിസ്, സമാപന സമ്മേളനം തുടങ്ങിയവയാണ് പ്രധാന ആകര്‍ഷണങ്ങള്‍.

ഇന്ത്യയുടെ സമുദ്രമേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ കൊമാര്‍സെം 2026 നിര്‍ണായക പങ്ക് വഹിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img