‘ഇതൊരു മനോഹരമായ യാത്രയായിരുന്നു’; പിന്നണി ഗാനരംഗം വിടുന്നുവെന്ന് ഗായകൻ അരിജിത് സിംഗ്

പിന്നണി ഗാനരംഗത്ത് നിന്ന് പിന്മാറുന്നതായി ഗായകൻ അരിജിത് സിംഗ്.പുതിയ പാട്ടുകൾ പാടില്ലെന്ന് പ്രഖ്യാപനം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അരിജിത് സിംഗിൻ്റെ വിരമിക്കൽ പ്രഖ്യാപനം.

‘എല്ലാവർക്കും പുതുവത്സരാശംസകൾ. ഇത്രയും വർഷങ്ങൾ എന്നെ സ്നേഹിച്ച എൻ്റെ ശ്രോതാക്കൾക്ക് നന്ദി. ഒരു പിന്നണി ഗായകനെന്ന നിലയിൽ ഞാൻ പുതിയ പാട്ടുകൾ ഒന്നും ഇനി പാടുന്നില്ല. ഞാൻ പിന്മാറുകയാണ്. ഇതൊരു മനോഹരമായ യാത്രയായിരുന്നു’എന്നാണ് അരിജിത് സിംഗ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

രാജ്യമെമ്പാടും നിരവധി ആരാധകരുള്ള ഗായകനാണ് അരിജിത് സിംഗ്. അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം ആരാധകരെയൊട്ടാകെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. പലരും വാർത്ത അവിശ്വസനീയമാണെന്ന രീതിയിലാണ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് ഒരു ആരാധകൻ ഇതിന് മറുപടി നൽകിയത്. അദ്ദേഹമില്ലാതെ ബോളിവുഡ് സംഗീതം ശൂന്യമാണെന്നായിരുന്നു മറ്റൊരു ആരാധകൻ്റെ കമൻ്റ്.

ആഷിഖി 2, എ ദിൽ ഹേ മുഷ്കിൽ, ഹാഫ് ഗേൾഫ്രണ്ട് എന്നീ ചിത്രങ്ങളിലെയെല്ലാം ഗാനങ്ങൾ അരിജിതിന് ഇന്ത്യ മുഴുവൻ ആരാധകരെ നേടി കൊടുത്തിരുന്നു. രണ്ട് ദേശീയ അവാർഡുകൾക്കൊപ്പം 2025ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകിയും ആരാധിച്ചിരുന്നു.

അതേസമയം,തൻ്റെ അപ്രതീക്ഷിത തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img