‘ല്യൂമിനെക്സ്’ അന്താരാഷ്ട്ര വിദ്യാഭ്യാസ കാർണിവൽ ഇന്ന്

കാരന്തൂർ മെംസ് ഇന്റർനാഷണൽ സ്കൂൾ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ കാർണിവൽ ‘ല്യൂമിനെക്സ്’ ഇന്ന് നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ സ്കൂൾ ക്യാമ്പസിൽ നടക്കുന്ന കാർണിവലിൽ പരമ്പരാഗത ക്ലാസ് മുറി പഠനത്തിനപ്പുറം വിദ്യാഭ്യാസത്തെ പുനർനിർവചിക്കുന്ന പഠനാനുഭവങ്ങളും വൈവിധ്യമാർന്ന പഠ്യേതരാനുഭവങ്ങളും വിദ്യാർഥികൾക്കും, രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ലഭ്യമാകും.

തൊഴിൽ, നൈപുണ്യ വികസനം, ക്രിയാത്മത  എന്നീ ആശയങ്ങളിൽ ഊന്നി 18ലധികം വ്യത്യസ്തമായ പഠന-പ്രവൃത്തി പരിചയ സെഷനുകൾ   ഉൾക്കൊള്ളുന്ന ബഹുമുഖ വിദ്യാഭ്യാസ കാർണിവലാണ് ല്യൂമിനെക്സ്. സ്റ്റം ആൻഡ് ഇന്നൊവേഷൻ സോൺ, റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ്, വിദ്യാർഥി സ്റ്റാർട്ടപ്പുകളും സംരംഭകത്വവും പരിചയപ്പെടുത്തുന്ന സോൺ, കരിയർ ഗൈഡൻസ് ആൻഡ് സിവിൽ സർവീസസ്, സാമ്പത്തിക സാക്ഷരത, ഡിജിറ്റൽ ഫെസ്റ്റ്, കോഡിംഗ് ആൻഡ് ഗെയിമിംഗ്, ഗവേഷണം യുവ ശാസ്ത്രജ്ഞർക്കുള്ള വേദി, വായനയും വിമർശനാത്മക ചിന്തയും വളർത്തുന്ന ഹബ്, ചരിത്ര–പൈതൃക മേഖല, സുസ്ഥിരതയും ഹരിതഭാവിയും മുൻനിർത്തിയ പഠനമേഖലകൾ, രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഫുഡ് സ്റ്റാളുകൾ എന്നിവയാണ് കാർണിവലിലെ പ്രധാന ആകർഷണങ്ങൾ.

ദേശീയ വിദ്യാഭ്യാസ നയവും ദേശീയ പാഠ്യചട്ടക്കൂടും മുന്നോട്ടുവെക്കുന്ന സമഗ്രവികസനം, അനുഭവാധിഷ്ഠിത പഠനം എന്നീ ആശയങ്ങളെ മുൻനിർത്തിയാണ് ല്യൂമിനെക്സ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും രക്ഷിതാക്കൾ, വിദ്യാർഥികൾ, പൂർവ വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർക്കെല്ലാം കാർണിവലിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയതായും സംഘാടകർ അറിയിച്ചു.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img