2,200 പേജുള്ള തീസിസ് കണ്ടിട്ടുണ്ടോ? ട്രോളുകളിൽ നിറഞ്ഞ് ‘തേരെ ഇഷ്ക് മേം’

തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി ആനന്ദ് എൽ റായ് അണിയിച്ചൊരുക്കിയ ഹിന്ദി ചിത്രമാണ് ‘തേരെ ഇഷ്ക് മേം’. ഇരുവരും ഒന്നിച്ച മൂന്നാം ചിത്രമാണിത്. ‘രാഞ്ജന’, ‘അതിരംഗി രേ’ എന്നിവയാണ് ആനന്ദ്-ധനുഷ് കൂട്ടുകെട്ടിൽ ഇതിന് മുൻപ് ഇറങ്ങിയ സിനിമകൾ. മികച്ച അഭിപ്രായം നേടിയ ചിത്രം 116 കോടി രൂപയാണ് കളക്ട് ചെയ്തത്. ഇപ്പോഴിതാ, ഒടിടി സ്ട്രീമിങ് ആരംഭിച്ചതിനു പിന്നാലെ ട്രോൾ പേജുകളിൽ നിറയുകയാണ് ഈ ധനുഷ് ചിത്രം.

കൃതി സനോൺ ആണ് സിനിമയിൽ ധനുഷിന്റെ നായികയായി എത്തുന്നത്. ഡൽഹി സർവകലാശാലയിലെ സൈക്കോളജി റിസർച്ച് സ്കോളറാണ് കൃതി അവതരിപ്പിക്കുന്ന ‘മുക്തി ബെനിവാൾ’. ഈ കഥാപാത്രവുമായി ബന്ധപ്പെട്ട ഒരു രംഗമാണ് സോഷ്യൽ മീഡിയയിൽ മീമുകളായി മാറുന്നത്.

ഒരു സീനിൽ, കൃതിയുടെ കഥാപാത്രം 2,200 പേജുള്ള തന്റെ പിഎച്ച്ഡി തീസിസ് സമർപ്പിക്കുന്നു എന്ന് പറയുന്നതാണ് ഗവേഷകരെയും വിദ്യാർത്ഥികളെയും അമ്പരപ്പിച്ചത്. “ഇത്രയും വലിയൊരു തീസിസ് എഴുതിയ ആ റിസർച്ച് സ്റ്റുഡന്റിനെ ഒന്ന് കാണണമല്ലോ” എന്ന് പലരും പരിഹസിച്ചു. ഏത് ഗൈഡ് ആണ് ഇത്രയും ദീർഘമായ പ്രബന്ധം വായിക്കുകയെന്നും ചോദിക്കുന്നവരുണ്ട്. സിനിമകളിൽ സ്വാതന്ത്ര്യം എടുക്കാമെങ്കിലും കുറച്ചെങ്കിലും യാഥാർഥ്യബോധം പുലർത്തേണ്ടെ എന്നാണ് പലരുടെയും ചോദ്യം. 2,200 പേജുള്ള പുസ്തകത്തിന്റെ വലിപ്പം കാണിച്ചും അത് വായിക്കുന്ന പ്രൊഫസർമാരുടെ അവസ്ഥ ചിത്രീകരിച്ചും നിരവധി മീമുകളാണ് എക്സിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരിക്കുന്നത്.

നെറ്റ്‌ഫ്ലിക്സിലൂടെയാണ് ‘തേരെ ഇഷ്ക് മേം’ സ്ട്രീം ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ഒടിടിയിൽ ലഭ്യമാണ്. എ.ആർ. റഹ്‌മാൻ ആണ് സിനിമയുടെ സംഗീതം. ഇതൊരു ടോക്സിക് ചിത്രമാണെന്ന് റിലീസിന് പിന്നാലെ വിമർശനം ഉയർന്നിരുന്നു.

Hot this week

ട്രംപ് പ്രതിനിധിയുടെ നിര്‍ദ്ദേശം ലജ്ജാകരം; ലോക കപ്പില്‍ കളിക്കണമെന്ന യുഎസ് ആവശ്യം തള്ളി ഇറ്റലി

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ ഫിഫ ലോക കപ്പ് കളിപ്പിക്കണമെന്ന...

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നല്‍കാന്‍ മുഖ്യമന്ത്രി...

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

2038-ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യം അരുളാന്‍ താല്‍പ്പര്യമറിയിച്ച് ഇന്ത്യ. ഇതിന്റെ ഭാഗമായി...

കുവൈറ്റിൽ തടവിലായിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ മോചിതനായി

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് കുവൈറ്റിൽ തടവിലായിരുന്ന...

Topics

ഇറാൻ സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികൾ പാകിസ്താനിലേക്ക്; ബ്ലോക്കേഡ് തുടരുമെന്ന് മുന്നറിയിപ്പ്

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ്...

ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക അധിക നികുതി ചുമത്തുന്നു

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സോളാർ സെല്ലുകൾക്കും പാനലുകൾക്കും ട്രംപ് ഭരണകൂടം 'ആന്റി...

പോളണ്ടിൽ കരടിയുടെ ആക്രമണത്തിൽ കാൽനടയാത്രക്കാരി കൊല്ലപ്പെട്ടു

തെക്കുകിഴക്കൻ പോളണ്ടിലെ വനത്തിൽ 58 വയസ്സുകാരി കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മകനോടൊപ്പം...
spot_img

Related Articles

Popular Categories

spot_img