“ആക്ഷൻ സിനിമ ചെയ്യാൻ രജനിക്കും കമലിനും താല്പര്യം ഇല്ലായിരുന്നു” ; ലോകേഷ് കനഗരാജ്

40 വർഷങ്ങൾക്ക് ശേഷം സൂപ്പർസ്റ്റാർ രജനികാന്തും ഉലകനായകൻ കമൽ ഹാസനും ഒരുമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നതിൽ നിന്നും താൻ പിന്മാറിയത്തിൽ വിശദീകരണവുമായി ലോകേഷ് കനഗരാജ്. ഇരുവരുടെയും കാലങ്ങൾക്ക് ശേഷമുള്ള ഒത്തുചേരലിൽനായി ലോകേഷ് ഒരുക്കാൻ പോകുന്നത് ഒരു ഗ്യാങ്‌സ്റ്റർ ഡ്രാമയാണെന്ന രീതിയിൽ ചർച്ചകൾ നടക്കുകയും പിന്നീട് ലോകേഷിനെ ചിത്രത്തിൽ നിന്നും ഒഴിവാക്കിയെന്നുമുള്ള തരത്തിൽ സോഷ്യൽ മീഡിയയിൽ സംസാരമുണ്ടായിരുന്നു.

“കൂലിയുടെ റിലീസ് സമയം രജനി സാറും, കമൽ സാറും തമ്മിൽ കാണുകയും ഒരു ചിത്രത്തിലൂടെ ഒന്നിക്കാം എന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. അവർ രണ്ടു പേരും ഒന്നിക്കുന്ന ഒരു ചിത്രം സംവിധാനം ചെയ്യാൻ എന്നെ ക്ഷണിച്ചത് എനിക്ക് വളരെ വലിയ കാരണമായി തന്നെ തോന്നിയിരുന്നു. എന്നാൽ അപ്പോൾ എനിക്ക് കൈതി 2 സംവിധാനം ചെയ്യാനുണ്ടായിരുന്നു. എന്നാൽ ഇത്ര വലിയൊരു അവസരം ഉപേക്ഷിക്കാൻ മനസ് വരാത്തതിനാൽ ഞാൻ ഈ ചിത്രത്തിന് ശേഷം കൈതി ഏറ്റെടുക്കാം എന്ന് നിർമ്മാതാവിനോട് അനുവാദം വാങ്ങിയിട്ട് വരികയും, വളരെ ആത്മാർത്ഥമായി ഒന്നര മാസം ഇരുന്ന് കഥ എഴുതുകയും ചെയ്തു” ലോകേഷ് കനഗരാജ് പറഞ്ഞു.

കഥ എഴുതി തുടങ്ങിയ ശേഷം പ്രമേയം ഇരുവരോടും സൂചിപ്പിച്ചപ്പോൾ അവർക്ക് ഒരു ആക്ഷൻ സിനിമ ചെയ്യാൻ താല്പര്യം ഇല്ല എന്ന് തന്നെ അറിയിക്കുകയായിയുന്നു എന്ന് ലോകേഷ് കനഗരാജ് പറയുന്നു. രജനി ചെയ്തുകൊണ്ടിരുന്ന ജയിലർ 2 ഉം, കമൽ ചെയ്യാനിരിക്കുന്ന അൻബ് അറിവ് ചിത്രവും വമ്പൻ ആക്ഷൻ ചിത്രങ്ങളായതിനാൽ വേണ്ടിയും ആക്ഷൻ ചെയ്യാൻ താല്പര്യമില്ലായെന്നും മറിച്ച് ഒരു ഫീൽ ഗുഡ് ചിത്രമാണ് അവർ പ്രതീക്ഷിക്കുന്നതെന്നും അറിയിച്ചപ്പോൾ, അങ്ങനൊന്ന് തനിക്ക് അത്ര എളുപ്പമല്ലാത്തതിനാൽ പിന്മാറുകയായിരുന്നുവെന്നും ലോകേഷ് പറയുന്നു.

“കൈതി 2 മാറ്റിവെച്ചതിനാൽ ആ ഡേറ്റ് ഒക്കെ കാർത്തി സാറും ടീമും മറ്റൊരു സംവിധായകൻ നൽകിരുന്നു. അതിനാൽ ആ ഗ്യാപ്പിൽ എന്ത് ചെയ്യണമെന്ന് ചിന്തിച്ചപ്പോൾ ആണ് മൈത്രി മൂവീസുമായി ഒരുമിക്കാൻ തീരുമാനിച്ചത്. എനിക്ക് അല്ലു അർജുൻ വളരെ ഇഷ്ട്ടമാണ്, അദ്ദേഹവുമായി ഒരുമിക്കുന്നതിനായി പല വട്ടം ചർച്ചകൾ നടന്നിരുന്നു. അതിനാൽ കയ്യിലുണ്ടായിരുന്ന ഒരു ഐഡിയ അദ്ദേഹത്തിന്റെ അടുത്ത് വിവരിക്കുകയും പ്രൊജക്റ്റ് ഓൺ ആകുകയും ചെയ്തു” ലോകേഷ് കനഗരാജ് പറയുന്നു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img