രജനി – കമൽ ചിത്രം ഒരുക്കാൻ നെൽസൺ; പ്രൊമോ ഷൂട്ട് ഉടൻ

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ രജനികാന്തും കമൽ ഹാസനും 46 വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമാണ് ഏറെ നാളായി ആരാധകർക്ക് ഇടയിൽ സംസാരവിഷയം. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. നിരവധി യുവ സംവിധായകരുടെ പേരുകൾ ഈ ബിഗ് ബജറ്റ് പ്രൊജക്ടുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരുന്നു. നെൽസൺ ദിലീപ് കുമാറാകും ഈ രജനി-കമൽ ചിത്രം ഒരുക്കുക എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.

നേരത്തെ, തമിഴ് യുവ സംവിധായകരിൽ മുൻനിരയിലുള്ള ലോകേഷ് കനകരാജിന്റെ പേരാണ് ഈ സിനിമയുടെ സംവിധായകനായി കേട്ടിരുന്നത്. രജനികാന്ത്-കമൽഹാസൻ ചിത്രത്തിന് വേണ്ടി ഒന്നര മാസത്തോളം എടുത്ത് ലോകേഷ് തിരക്കഥയും എഴുതി. എന്നാൽ, ആക്ഷൻ സിനിമയ്ക്ക് പകരം രസകരമായ ഒരു എന്റർടെയ്‌നർ ചിത്രമാണ് ഇരുതാരങ്ങളും ആഗ്രഹിച്ചത്. ഇതോടെ, ലോകേഷ് പ്രോജക്ടിൽ നിന്ന് പിന്‍മാറി. ഇതാണ് നെൽസണ് നറുക്ക് വീഴാൻ കാരണമായത്.

രജനികാന്തുമായുള്ള നെൽസന്റെ മൂന്നാമത്തെ ചിത്രമായിരിക്കും ഇത്. കമൽഹാസനുമായി നെൽസൺ ഒന്നിക്കുന്ന ആദ്യ ചിത്രവും. രജനിയെ നായകനാക്കി നെൽസൺ ഒരുക്കിയ ‘ജയിലർ’ വൻ വിജയമായിരുന്നു. നിലവിൽ ഈ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും.

ഡാർക്ക് കോമഡി കൈകാര്യം ചെയ്യാനുള്ള നെൽസന്റെ കഴിവ് രജനി-കമൽ ചിത്രത്തിന് മുതൽക്കൂട്ടാകുമെന്നാണ് കരുതപ്പെടുന്നത്. സിനിമയുടെ പ്രൊമോ ഷൂട്ട് അടുത്ത ആഴ്ച തന്നെ നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, രജനികാന്തിനെ നായകനാക്കി രാജ് കമൽ ഇന്റർനാഷണലിന്റെ ബാനറിൽ ആർ. മഹേന്ദ്രനൊപ്പം കമൽ നിർമിക്കുന്ന ചിത്രവും അടുത്ത് തന്നെ ഉണ്ടാകും. ‘ഡോൺ’ എന്ന ഹിറ്റ് ചിത്രം ഒരുക്കിയ സിബി ചക്രവർത്തിയാണ് ‘തലൈവർ 173’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ സിനിമയുടെ സംവിധാനം. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ ‘എവെരി ഫാമിലി ഹാസ് എ ഹീറോ’ എന്നാണ്. 2027 പൊങ്കൽ റിലീസ് ആയി സിനിമ ആഗോള തലത്തിൽ പ്രദർശനത്തിന് എത്തും എന്നാണ് സൂചന.

Hot this week

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ....

സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചു; പാകിസ്താനിൽ ചാവേറാക്രമണം; 8 മരണം, 35 പേർക്ക് പരുക്ക്

പാകിസ്താനിൽ ചാവേറാക്രമണം. എട്ട് പേർ മരിച്ചു. 35 പേർക്ക് പരുക്ക്. ഖൈബർ...

വെള്ളിയാഴ്ചത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം മാറ്റിവയ്ക്കുമോ ? പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചെങ്കിലും പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ ഇത്തവണത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ...

ചോദ്യപേപ്പര്‍ ചോര്‍ച്ച; മെയ് 3ന് നടത്തിയ നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കി. മെയ് 3ന്...

ഒടുവില്‍ കൊതുക് അവിടെയും എത്തി; റെയ്‌ക്‌ജാവിക്കിന് “ആ പദവി” നഷ്ടമായി

ഭൂമിയില്‍ കൊതുകില്ലാതിരുന്ന പ്രദേശം എന്ന പദവി റെയ്‌ക്‌ജാവിക്കിന് നഷ്ടമായി. തണുത്ത സമുദ്ര...

Topics

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ....

വെള്ളിയാഴ്ചത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം മാറ്റിവയ്ക്കുമോ ? പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചെങ്കിലും പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ ഇത്തവണത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ...

ചോദ്യപേപ്പര്‍ ചോര്‍ച്ച; മെയ് 3ന് നടത്തിയ നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കി. മെയ് 3ന്...

ഒടുവില്‍ കൊതുക് അവിടെയും എത്തി; റെയ്‌ക്‌ജാവിക്കിന് “ആ പദവി” നഷ്ടമായി

ഭൂമിയില്‍ കൊതുകില്ലാതിരുന്ന പ്രദേശം എന്ന പദവി റെയ്‌ക്‌ജാവിക്കിന് നഷ്ടമായി. തണുത്ത സമുദ്ര...

പുതിയ ‘കോൺട്രാ ഫണ്ട്’ അവതരിപ്പിച്ച് മോത്തിലാൽ ഓസ്‌വാൾ മൂച്വൽ ഫണ്ട്

വിപണിയിൽ മികച്ച മുന്നേറ്റം നടത്താൻ സാധ്യതയുള്ള ഓഹരികളിൽ നിക്ഷേപിച്ച് ദീർഘകാല നേട്ടം...

കെ.എച്ച്.എൻ.എ കാനഡ-ഒന്റാറിയോ റീജിയണൽ വൈസ് പ്രസിഡന്റായി കവിത കെ. മേനോൻ

നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ **Kerala Hindus of...
spot_img

Related Articles

Popular Categories

spot_img