റഫ ഇടനാഴി നാളെ തുറക്കും; പലായനം ചെയ്ത പലസ്തീനികളെ ഇടനാഴിയിലൂടെ തിരിച്ചെത്താൻ അനുവദിക്കുമെന്ന് ഇസ്രയേൽ

റഫ ഇടനാഴി നാളെ തുറക്കും. രണ്ടു വർഷത്തോളം അടച്ചിട്ടിരുന്ന തെക്കൻ ഗസയിലെ റഫ ഇടനാഴി നാളെ തുറക്കുമെന്ന് ഇസ്രയേൽ. ഗസയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് റഫ. നിയന്ത്രണങ്ങളോടെ ഇരു വശത്തേക്കുമുള്ള ഗതാഗതം ഉറപ്പാക്കുമെന്നും ഇസ്രയേൽ വ്യക്തമാക്കി.

യുദ്ധസമയത്ത് പലായനം ചെയ്ത പലസ്തീനികളെ റഫ ഇടനാഴിയിലൂടെ തിരിച്ചെത്താൻ അനുവദിക്കുമെന്നും ഇസ്രയേൽ അറിയിച്ചു. കർശനമായ സുരക്ഷാ പരിശോധനയ്ക്കുശേഷം ഇസ്രയേലിന്റെ ക്ലിയറൻസ് ലഭിച്ചവരെ മാത്രമാണ് കടത്തിവിടുക.ഗസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റഫ അതിർത്തി ക്രോസിംഗ് “പരിമിതമായി വീണ്ടും തുറക്കാൻ” ഇസ്രയേൽ സമ്മതിച്ചതായി ജറുസലേമിലെ യുഎസ് പ്രതിനിധികളുമായി നടത്തിയ ചർച്ചകൾക്ക് ശേഷം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.ഗസയിലേക്കുള്ള സഹായത്തിനായുള്ള സുപ്രധാന പ്രവേശന കേന്ദ്രമായ ക്രോസിംഗ് വീണ്ടും തുറക്കാൻ യുഎസ് പ്രതിനിധികൾ ഇസ്രയേൽ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കിയതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് പ്രഖ്യാപനം വന്നത്.ഒക്ടോബറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന വെടിനിർത്തലിന്റെ ആദ്യ ഘട്ടത്തിൽ തുറക്കേണ്ടിയിരുന്ന റഫ അതിർത്തി, ആളുകളുടെ യാത്രക്കായി മാത്രമായിരിക്കും തുറക്കുകയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുന്നതിനും, മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തി തിരികെ നൽകുന്നതിനും ഹമാസിന്റെ ഭാഗത്തുനിന്നും നൂറ് ശതമാനം പരിശ്രമമുണ്ടാകണം എന്ന ഉപാധിയോടെയാണ് ഈ നീക്കമെന്നും ഓഫീസ് വ്യക്തമാക്കി.

Hot this week

കേരള ബ്ലാസ്റ്റേഴ്‌സ് കളത്തില്‍; ഐഎസ്എല്‍ പുതിയ സീസണ്‍ നാളെ മുതല്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പന്ത്രണ്ടാം സീസണ്...

‘പാഠ പുസ്തകം നേരത്തെ എത്തിക്കുന്നത് കുറ്റമാണോ?’; രമേശ് ചെന്നിത്തലക്ക് മറുപടിയുമായി വി ശിവന്‍കുട്ടി

പാഠപുസ്തക വിതരണത്തെ വിമര്‍ശിച്ച മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടിയുമായി...

എപ്സ്റ്റീന്‍ ഫയല്‍സ് വിഷയം; ഹര്‍ദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം

എപ്സ്റ്റീന്‍ ഫയല്‍ വിഷയത്തില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട്...

കോപ്പ ഡെല്‍ റെ: സെമി ആദ്യ പാദത്തില്‍ ബാഴ്‌സക്ക് നാലുഗോള്‍ പതനം; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സമനിലയില്‍ കുരുങ്ങി ആര്‍സനല്‍

കോപ്പ ഡെല്‍ റെ കപ്പിന്റെ സെമിഫൈനല്‍ ആദ്യപാദത്തില്‍ ബാഴ്‌സലോണയെ എതിരില്ലാത്ത നാല്...

ഇന്ത്യന്‍ വിപണി പിടിക്കാൻ സ്ട്രാറ്റജിക്ക് പ്ലാനുമായി ജീപ്പ് ! പുത്തൻ എസ്‌യുവി അടുത്ത വര്‍ഷം എത്തിയേക്കും

ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം കൂടുതല്‍ വിപുലപ്പെടുത്താനൊരുങ്ങുകയാണ് അമേരിക്കൻ ഐക്കണിക് വാഹന ബ്രാൻഡായ...

Topics

ഇർഫാൻ ഖാനെ നായകനാക്കി ആലോചിച്ച സിനിമ, ഇന്ന് ഷാഹിദ് ചിത്രം; വെളിപ്പെടുത്തി സുതപ സിക്ദാർ

വിശാൽ ഭരദ്വാജ് ചിത്രം 'ഓ റോമിയോ' തിയേറ്ററുകളിലേക്ക് എത്തിയിരിക്കുന്നു. ആദ്യ ഷോകൾ...

സാംസങ് ഗാലക്സി എസ്26 സീരീസിൻ്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു

ദക്ഷിണ കൊറിയന്‍ ടെക് ബ്രാന്‍ഡായ സാംസങ് ഏറ്റവും പുതിയ ഗാലക്സി എസ്26...

“ബംഗ്ലാദേശിനുള്ള പിന്തുണ തുടരും”; ബിഎൻപിക്കും താരിഖ് റഹ്മാനും അഭിനന്ദനങ്ങളറിയിച്ച് നരേന്ദ്ര മോദി

ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി)ക്ക് അഭിനന്ദനങ്ങളുമായി...
spot_img

Related Articles

Popular Categories

spot_img