‘ആവേശം’ സിനിമയിലെ അവസരം വേണ്ടെന്ന് വച്ചു, അറിവില്ലായ്മയായിരുന്നു: അഖിൽ എൻആർഡി

ഫഹദ് ഫാസിൽ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘ആവേശ’ത്തിൽ ലഭിച്ച വേഷം നഷ്ടപ്പെടുത്തിയതിലുള്ള നിരാശ പങ്കുവച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി. ജിത്തു മാധവൻ സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രം വമ്പൻ ഹിറ്റായി മാറിയിരുന്നു. സിനിമയിലെ രംഗണ്ണനും പിള്ളേരും തിയേറ്ററുകളിൽ വലിയ ഓളമാണ് തീർത്തത്.

‘ആവേശം’ സിനിമയിൽ ഫഹദ് അവതരിപ്പിച്ച ‘രംഗ’ എന്ന കഥാപാത്രത്തിന് ഒപ്പം നിൽക്കുന്ന യുവാക്കൾക്കായി പുതുമുഖങ്ങളെ തേടുന്ന സമയത്താണ് അഖിലിന് ക്ഷണം ലഭിച്ചത്. എന്നാൽ, അറിവില്ലായ്മ കാരണം ആ വലിയ അവസരം വേണ്ടവിധം ഉപയോഗിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്ന് അഖിൽ പറയുന്നു. ഹിപ്സ്റ്റർ, മിഥുൻ രാജ് ശങ്കർ, റോഷൻ ഷാനവാസ് തുടങ്ങിയവരാണ് ഈ വേഷം ചെയ്തത്. ഇവരുടെ പ്രകടനം വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ തിയേറ്ററിൽ കണ്ടപ്പോൾ വലിയൊരു ചാൻസ് ആണല്ലോ താൻ വേണ്ടെന്ന് വച്ചത് എന്നോർത്ത് വിഷമം തോന്നിയെന്നും അഖിൽ വെളിപ്പെടുത്തി.

പിന്നീട് നിരവധി സംവിധായകർക്ക് മെസേജുകൾ അയച്ചു. ഒടുവിൽ സംവിധായകൻ ജൂഡ് ആന്തണി ജോസഫ് വഴിയാണ് ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ‘ആശകൾ ആയിരം’ എന്ന പുതിയ സിനിമയിൽ വേഷം ലഭിച്ചതെന്നും അഖിൽ കൂട്ടിച്ചേർത്തു. ജയറാം, കാളിദാസ് ജയറാം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഫെബ്രുവരി ആറിന് തിയേറ്ററുകളിലെത്തും. ജൂഡ് ആണ് ഈ ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ. അരവിന്ദ് രാജേന്ദ്രന് ഒപ്പം തിരക്കഥ തയ്യാറാക്കിയതും ജൂഡ് ആണ്.

‘ഒരു വടക്കൻ സെൽഫി’ക്ക് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആശകൾ ആയിരം’. ആശാ ശരത്, ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻആർഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോ- പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ്. ‘ആശകൾ ആയിരം’ കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസും ഓവർസീസ് വിതരണം ഫാർസ് ഫിലിംസുമാണ്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img