‘സീതാ രാമം’ ജോഡി വീണ്ടും; ദുൽഖറും മൃണാൾ താക്കൂറും ഒന്നിക്കുന്ന ‘ഭീഗി ഭീഗി’, സംഗീതം റഹ്‌മാൻ

ഓസ്കാർ ജേതാവ് എ.ആർ. റഹ്‌മാന്റെ സംഗീതത്തിൽ ഒരുങ്ങിയ പുതിയ മ്യൂസിക് വീഡിയോ പുറത്ത്. ‘ഭീഗി ഭീഗി’ എന്ന് തുടങ്ങുന്ന ഗാനത്തിൽ ദുൽഖർ സൽമാനും മൃണാൾ താക്കൂറുമാണ് അഭിനയിച്ചിരിക്കുന്നത്. ‘സീതാ രാമം’ എന്ന ബ്ലോക്ബസ്റ്റർ പ്രണയ ചിത്രത്തിലെ ഈ ജോഡിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

റഹ്‌മാന്റെ മകൻ എ.ആർ. അമീനും ജസ്‌ലീൻ റോയലും ചേർന്നാണ് ഈ പ്രണയ ഗാനം ആലപിച്ചിരിക്കുന്നത്. ‘ഹീരിയേ’ എന്ന ഹിറ്റ് ഗാനത്തിന് ശേഷം ജസ്‌ലീനൊപ്പമുള്ള ദുൽഖറിന്റെ രണ്ടാമത്തെ പ്രോജക്ടാണിത്. അമീനും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇർഷാദ് കാമിൽ ആണ് ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത്.

ഫ്യൂച്ചറിസ്റ്റിക് സെറ്റിങ്ങിൽ വ്യത്യസ്ത ലുക്കുകളിലാണ് ദുൽഖറും മൃണാളും ഈ ഗാനത്തിൽ വരുന്നത്. ഈ പ്രോജക്ട് ആവേശകരമായിരുന്നു എന്നാണ് മൃണാൾ പറയുന്നത്. ഗാനത്തിന്റെ വൈകാരികത തന്നെ വല്ലാതെ ആകർഷിച്ചവെന്നും ആദ്യമായി കേട്ടപ്പോൾ മുതൽ ഇത് ലൂപ്പിൽ കേട്ടുകൊണ്ടിരിക്കുകയാണെന്നും നടി കൂട്ടിച്ചേർത്തു. റൂഹ് റെക്കോർഡ്സിന്റെ തുടക്കം മാത്രമാണിതെന്നാണ് അമീൻ പ്രതികരിച്ചത്.

അതേസമയം, ‘ആർഡിഎക്സ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’ ആണ് ദുൽഖർ സൽമാന്റെ വരാനിരിക്കുന്ന മലയാള ചിത്രം. സിനിമയിലെ ദുൽഖറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വമ്പൻ ശ്രദ്ധ നേടിയിരുന്നു. ആരാധകരെയും സിനിമാ പ്രേമികളേയും ആവേശം കൊള്ളിക്കുന്ന സ്റ്റൈലിഷ്, മാസ് ലുക്കിലാണ് നടനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രം 2026 ഓണം റിലീസായി ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുമെന്നാണ് സൂചന.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img