പുതിയ ഇന്ത്യ, വയലന്റ് ഹംസ! ‘ധുരന്ധർ: ദ റിവഞ്ച്’ ടീസർ പുറത്ത്

രൺവീർ സിംഗ് നായകനായ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ‘ധുരന്ധറി’ന്റെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്ത്. ആദിത്യ ധർ സംവിധാനം ചെയ്യുന്ന ‘ധുരന്ധർ: ദ റിവഞ്ച്’ മാർച്ച് 19ന് ലോകവ്യാപകമായി റിലീസ് ചെയ്യും. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ പാൻ ഇന്ത്യൻ ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ആദിത്യ ധർ തന്നെയാണ് ഈ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ഭാഗത്തിൽ രൺവീർ സിംഗിന് ഒപ്പം പ്രധാന കഥാപാത്രങ്ങളായി എത്തിയ ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ എന്നിവർ ഈ ചിത്രത്തിലും ഉണ്ടാകും. സാറാ അർജുൻ ആണ് നായിക. ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് നിർമാണം.

ഇന്ത്യൻ ചാരസംഘടനയായ റോയുടെ പാകിസ്ഥാനിലെ രഹസ്യ ഓപ്പറേഷനുകളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പാക് അധോലോകത്തിൽ നുഴഞ്ഞു കയറുന്ന ഹംസ അലി മസാരി (ജസ്കിരത് സിംഗ് രാംഗി) എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രൺവീർ സിംഗ് അവതരിപ്പിക്കുന്നത്. ടീസറിൽ ജസ്കിരത് സിംഗ് എങ്ങനെ ഹംസയായി മാറുന്നു എന്നതാണ് കാണിക്കുന്നത്. രണ്ടാം ഭാഗത്തിൽ ഈ കഥാപാത്രത്തെ കൂടുതൽ വയലന്റായിട്ടാണ് അവതരിപ്പിക്കുന്നത് എന്നാണ് ‘റിവഞ്ച്’ ട്രെയ്‌‌ലർ നൽകുന്ന സൂചന.

വികാസ് നൗലഖ ആണ് സിനിമയുടെ ഛായാഗ്രഹണം. എഡിറ്റർ – ശിവകുമാർ വി. പണിക്കർ, സംഗീതവും പശ്ചാത്തല സംഗീതവും – ശാശ്വത് സച്ച്ദേവ്, കാസ്റ്റിങ് ഡയറക്ടർ – മുകേഷ് ഛാബ്ര CSA, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – രാഹുൽ എച്ച്. ഗാന്ധി, സൗണ്ട് ഡിസൈനർ – ബിശ്വദീപ് ചാറ്റർജി, കോസ്റ്റ്യൂം ഡിസൈനർ – സ്മൃതി ചൗഹാൻ, ആക്ഷൻ ഡയറക്ടർമാർ – ഐജാസ് ഗുലാബ്, സീ യംഗ് ഓ, യാനിക്ക് ബെൻ, റമസാൻ ബുലട്ട്, കൊറിയോഗ്രാഫർ – വിജയ് ഗാംഗുലി, മ്യൂസിക് ലേബൽ – ടി-സീരീസ്.

അതേസമയം, സിനിമയുടെ ആദ്യ ഭാഗമായ ‘ധുരന്ധർ’ ആഗോളതലത്തിൽ 1200 കോടി രൂപയ്ക്ക് മുകളിൽ കളക്ട് ചെയ്ത ശേഷമാണ് സിനിമ തിയേറ്റർ വിട്ടത്. ആറ് ഗൾഫ് രാജ്യങ്ങളിലെ വിലക്ക് മറികടന്നാണ് ഈ നേട്ടം. പാക് വിരുദ്ധ പരാമർശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിൽ സിനിമയുടെ തിയേറ്റർ റിലീസ് വിലക്കിയത്. പാകിസ്ഥാനിലും സിനിമയ്ക്ക് തിയേറ്റർ പ്രദർശനത്തിന് വിലക്കുണ്ടായിരുന്നു. എന്നാൽ, ഡിജിറ്റൽ റിലീസിന് പിന്നാലെ രാജ്യത്ത് സിനിമ തരംഗമായി മാറി. ജനുവരി 30ന് സ്ട്രീമിങ് ആരംഭിച്ച ‘ധുരന്ധർ’ നിലവിൽ നെറ്റ്‌ഫ്ലിക്സ് പാകിസ്ഥാനിൽ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതാണ്.

റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 130 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളുടെ സ്ട്രീമിങ് അവകാശം നെറ്റ്‌ഫ്ലിക്സ് സ്വന്തമാക്കിയത്. ഒരു ബോളിവുഡ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഡീൽ ആണിത്. ഇതോടെ, അല്ലു അർജുന്റെ ‘പുഷ്പ 2: ദ റൂൾ’ എന്ന പാൻ ഇന്ത്യൻ ഹിറ്റ് ചിത്രത്തിന്റെ റെക്കോർഡ് ‘ധുരന്ധർ’ മറികടന്നു. 275 കോടി രൂപയ്ക്കാണ് ‘പുഷ്പ’യുടെ ഒടിടി അവകാശങ്ങൾ വിറ്റുപോയതെന്നാണ് റിപ്പോർട്ട്.

Hot this week

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം. രണ്ട് ജീവനക്കാർക്ക്...

എന്‍ടിഎ പിരിച്ചുവിടണം, വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്‌ഐ

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. എന്‍ടിഎ പിരിച്ചുവിടണമെന്നും, വിദ്യാര്‍ഥികളുടെ...

പച്ചയ്ക്ക് പകരം 18 വ്യത്യസ്ത നിറങ്ങൾ, പ്രീമിയം സ്റ്റിക്കറുകളും പുതിയ തീമുകളും; വരുന്നു വാട്‌സ്ആപ്പ് പ്ലസ്

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ സേവനമായ ‘വാട്‌സ്ആപ്പ് പ്ലസ്’ ഐഒഎസ്...

സഞ്ജുവിന് ഒപ്പം ഫോട്ടോ എടുക്കാൻ സാധിച്ചതിൽ അഭിമാനം: പ്രിയദർശൻ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഒപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.20%

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in,...

Topics

സംസ്ഥാനത്ത് വേനൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന്‌ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ...

നുബിനിക്സ് ടെക്നോളജീസിനെ ഏറ്റെടുത്ത് സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ്

ക്ലൗഡ്, എഐ, ഡാറ്റ, സൈബർ സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്ന ആഗോള സ്ഥാപനമായ സെയിന്റ്‌സ്...

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഊർജ സുരക്ഷയ്ക്കും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് വിദഗ്ധർ

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതും പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതും സ്വദേശി ഉൽപ്പന്നങ്ങളെ...
spot_img

Related Articles

Popular Categories

spot_img