‘സൂര്യാകാശരംഗമേ…’ യൂട്യൂബിൽ തരംഗമായി ‘മിഹിരാ’ മ്യുസിക്കൽ വീഡിയോ

സംഗീത പ്രേമികളുടെ ഹൃദയം കവരുന്നൊരു അതിമനോഹര ഗാനം.യൂട്യൂബിൽ തരംഗമായി മാറുകയാണ് ‘മിഹിരാ’. ആധുനിക മനുഷ്യൻ പരിസ്ഥിതിയുമായി ചേർന്ന് നിൽക്കേണ്ടതിന്റെ ഓർമ്മപ്പെടുത്തലുമായാണ് ഈ ആൽബം എത്തിയിരിക്കുന്നത്. ജനുവരി 31ന് റിലീസ് ചെയ്ത ഇതിനോടകം തന്നെ പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്.

നന്ദു കർത്തയുടെ മ്യൂസിക് പ്രൊഡക്ഷനിൽ രൂപപ്പെട്ട മിഹിരയിലെ ഉപകരണങ്ങൾ വായിച്ച ആർട്ടിസ്റ്റുകളെല്ലാവരും സ്ത്രീകളാണ് എന്നത് മറ്റൊരു പ്രത്യേകതയാണ്. ചെല്ലോയിൽ മരിയ ഗ്രിഗൊറെവ(റഷ്യ), ഗിറ്റാറിൽ സാഷ സ്വി(യുക്രൈൻ), താളവാദ്യങ്ങളിൽ ചാരു ഹരിഹരൻ(ചെന്നൈ), വയലിനിൽ മാർട്ടീനാ ചാൾസ്(കണ്ണൂർ), ബെയ്‌സ് ഗിറ്റാറിൽ നിയ ജോർജ് മനോജ്(ബാംഗ്ലൂർ)—എന്നിവർ ചേർന്ന് സൃഷ്ടിച്ച ഈ ശബ്ദലോകം, പരമ്പരാഗത ഇന്ത്യൻ സംഗീതത്തെയും ആധുനിക ആഗോള സംഗീതശൈലികളെയും മനോഹരമായി സമന്വയിപ്പിക്കുന്നു. കിരൺ ലാലും, നന്ദു കർത്തയും, രഞ്ജിത്ത് വിശ്വനാഥനും ചേർന്ന് മിക്സിങ് നിർവ്വഹിച്ച ഗാനം മാസ്റ്റർ ചെയ്തത് അമേരിക്കയിലെ പെൻസിൽവാനിയയിൽ നിന്നുള്ള ടോം വോൾപിസെല്ലിയാണ്.

പുരാതന സൂര്യാരാധനാ ദർശനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഗാനം എഴുതിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ശാസ്ത്രീയ സംഗീതജ്ഞയും പിന്നണി ഗായികയുമായ രാഖി. ആർ. നാഥ് ആണ്. ഗാനത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് നന്ദു കർത്തയും, വരികൾ എഴുതിയിരിക്കുന്നത് പ്രശസ്ത ഗാനരചയിതാവായ ബി. കെ. ഹരി നാരായണനുമാണ്.

ഗാനത്തിലെ പോളിഷ് കലാകാരി ഗോസിയ ഡി ജാർസെബാക്കിന്റെ നൃത്തച്ചുവടുകൾ കൂടുതൽ ദൃശ്യഭംഗി നൽകുന്നതാണ്. യു.കെയിലെ മനോഹരമായ ഭൂപ്രകൃതികളിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോ സംവിധാനം ചെയ്തത് ചലച്ചിത്രകാരിയായ ശ്രുതി ശരണ്യമാണ്. ക്യാമറ ചെയ്തിരിക്കുന്നത് യു. കെ മലയാളിയായ മേധ സഗരിയാണ്. കളർ ഗ്രേഡിംഗ് ചെയ്തത് മലയാള സിനിമയിലെ പ്രമുഖനായ കളറിസ്റ്റ് ലിജു പ്രഭാകർ. ഇതൊരു മ്യൂസിക് വീഡിയോ മാത്രമല്ല, മറിച്ച് ഒരു ആഗോള കലാസമാഗമം തന്നെയാണ്.

Hot this week

കേരള ബ്ലാസ്റ്റേഴ്‌സ് കളത്തില്‍; ഐഎസ്എല്‍ പുതിയ സീസണ്‍ നാളെ മുതല്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പന്ത്രണ്ടാം സീസണ്...

‘പാഠ പുസ്തകം നേരത്തെ എത്തിക്കുന്നത് കുറ്റമാണോ?’; രമേശ് ചെന്നിത്തലക്ക് മറുപടിയുമായി വി ശിവന്‍കുട്ടി

പാഠപുസ്തക വിതരണത്തെ വിമര്‍ശിച്ച മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടിയുമായി...

എപ്സ്റ്റീന്‍ ഫയല്‍സ് വിഷയം; ഹര്‍ദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം

എപ്സ്റ്റീന്‍ ഫയല്‍ വിഷയത്തില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട്...

കോപ്പ ഡെല്‍ റെ: സെമി ആദ്യ പാദത്തില്‍ ബാഴ്‌സക്ക് നാലുഗോള്‍ പതനം; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സമനിലയില്‍ കുരുങ്ങി ആര്‍സനല്‍

കോപ്പ ഡെല്‍ റെ കപ്പിന്റെ സെമിഫൈനല്‍ ആദ്യപാദത്തില്‍ ബാഴ്‌സലോണയെ എതിരില്ലാത്ത നാല്...

ഇന്ത്യന്‍ വിപണി പിടിക്കാൻ സ്ട്രാറ്റജിക്ക് പ്ലാനുമായി ജീപ്പ് ! പുത്തൻ എസ്‌യുവി അടുത്ത വര്‍ഷം എത്തിയേക്കും

ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം കൂടുതല്‍ വിപുലപ്പെടുത്താനൊരുങ്ങുകയാണ് അമേരിക്കൻ ഐക്കണിക് വാഹന ബ്രാൻഡായ...

Topics

ഇർഫാൻ ഖാനെ നായകനാക്കി ആലോചിച്ച സിനിമ, ഇന്ന് ഷാഹിദ് ചിത്രം; വെളിപ്പെടുത്തി സുതപ സിക്ദാർ

വിശാൽ ഭരദ്വാജ് ചിത്രം 'ഓ റോമിയോ' തിയേറ്ററുകളിലേക്ക് എത്തിയിരിക്കുന്നു. ആദ്യ ഷോകൾ...

സാംസങ് ഗാലക്സി എസ്26 സീരീസിൻ്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു

ദക്ഷിണ കൊറിയന്‍ ടെക് ബ്രാന്‍ഡായ സാംസങ് ഏറ്റവും പുതിയ ഗാലക്സി എസ്26...

“ബംഗ്ലാദേശിനുള്ള പിന്തുണ തുടരും”; ബിഎൻപിക്കും താരിഖ് റഹ്മാനും അഭിനന്ദനങ്ങളറിയിച്ച് നരേന്ദ്ര മോദി

ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി)ക്ക് അഭിനന്ദനങ്ങളുമായി...
spot_img

Related Articles

Popular Categories

spot_img