ക്യാൻസർ ദിനാചരണവും വാക്കത്തോണും സംഘടിപ്പിച്ച് അമൃത ആശുപത്രി

ക്യാൻസർ ചികിത്സയിൽ ഔഷധങ്ങളോളം തന്നെ പ്രാധാന്യമുള്ളതാണ് കൃത്യമായ പോഷകാഹാരം എന്ന സന്ദേശം ഉയർത്തിക്കൊണ്ട്  കൊച്ചി അമൃത ആശുപത്രിയിൽ ലോക ക്യാൻസർ ദിനം ആചരിച്ചു.  ‘യുണൈറ്റഡ് ബൈ യൂണീക്ക്’  എന്ന ആഗോള പ്രമേയത്തിൽ ഊന്നിക്കൊണ്ട് നടന്ന ദിനാഘോഷത്തിൻ്റെ ഭാഗമായി വാക്കത്തോണും, പ്രത്യേക പോഷകാഹാര കിറ്റുകളുടെ വിതരണവും നടന്നു. 100 സ്ത്രീകൾക്ക് സൗജന്യമായി മാമ്മോഗ്രാം ചെയ്യുന്നതിനുള്ള പദ്ധതി പ്രഖ്യാപനവും ഇതോടൊപ്പം നടന്നു. 

ചികിത്സയ്ക്കിടെ ശരീരത്തിന് ആവശ്യമായ ഊർജ്ജവും പ്രതിരോധശേഷിയും നൽകുന്നതിൽ ഭക്ഷണത്തിനുള്ള പങ്കിനെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനാണ് പോഷകാഹാര കിറ്റുകളുടെ വിതരണം നടത്തിയത്. ഇതോടൊപ്പം തന്നെ സംഘടിപ്പിച്ച പാചക മത്സരത്തിലെ വിജയികൾക്ക് സമ്മാന വിതരണവും നടന്നു. രോഗ പ്രതിരോധത്തിൽ ജീവിതശൈലിക്കുള്ള പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഈ മത്സരം. ക്യാൻസർ ദിനാചരണത്തോടനുബന്ധിച്ച അമൃത ആശുപത്രിയിലെ ഡോക്ടർമാരും, ജീവനക്കാരും വിദ്യാർത്ഥികളും പങ്കെടുത്ത വാക്കത്തോൺ അമൃത ആശുപത്രി പരിസരത്തു നിന്നും ആരംഭിച്ച് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ അവസാനിച്ചു. തുടർന്ന് വിവിധ കലാ പരിപാടികളും നടന്നു.

ക്യാൻസർ ദിനാചരണ ചടങ്ങിൽ പ്രമുഖ സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ, പ്രശസ്ത നാടക പ്രവർത്തക ആശാ ദേവി ടി.എസ്. എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. നാടക പ്രവർത്തക ആശാ ദേവി ഏകാംഗ നാടകം അവതരിപിച്ചു. രോഗാവസ്ഥയുടെ വേദനകളെ സർഗ്ഗാത്മകതയിലൂടെയും സാഹിത്യത്തിലൂടെയും എങ്ങനെ മറികടക്കാം എന്ന് അവർ പങ്കുവെച്ചു. കേവലം ആശുപത്രി മുറികൾക്കുള്ളിൽ ഒതുങ്ങേണ്ടതല്ല രോഗശാന്തി എന്നും, കലയും സാഹിത്യവും മനുഷ്യന്റെ മനസ്സിനെ സുഖപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും ടിഡി രാമകൃഷ്ണൻ പറഞ്ഞു. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

രോഗികൾക്ക് വിദഗ്ദ്ധ ഡോക്ടർമാരുമായി നേരിട്ട് സംവദിക്കാൻ അവസരമൊരുക്കിയിരുന്നു.  വിവിധ വിഭാഗങ്ങളിലെ ക്യാൻസർ വിദഗ്ദ്ധർ രോഗികളുടെയും ബന്ധുക്കളുടെയും സംശയങ്ങൾക്ക് മറുപടി നൽകി. ക്യാൻസർ രോഗ ബാധിതർക്കും അതിജീവിതർക്കും വേണ്ടി “അമൃത സ്നേഹം” എന്ന പേരിൽ പതിനഞ്ചോളം ഭാഷയിൽ തയ്യാറാക്കിയ ചോദ്യാവലിയുടെ പ്രകാശനം ഡോ. മാല മഥുർ ശർമ നിർവഹിച്ചു.ഡോ. പ്രതാപൻ നായർ, ഡോ. ബീന കെ.വി, ഡോ. വിജയകുമാർ ഡി.കെ, ഡോ. വെസ്‌ലി എം ജോസ്, ഡോ. അനൂപ് ആർ, ഡോ. നീതു. പി.കെ. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Hot this week

കരുതലിന്റെയും ആത്മസമർപ്പണത്തിന്റെയും പര്യായമായി ഭൂമിയിലെ മലാഖമാർ; ഇന്ന് രാജ്യാന്തര നഴ്സസ് ദിനം

ഇന്ന് രാജ്യാന്തര നഴ്സസ് ദിനം. കരുതലിന്റെയും അചഞ്ചലമായ ആത്മസമർപ്പണത്തിന്റെയും പര്യായമായി മാറിയ...

ഇന്ധന വില വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ: രണ്ട് ദിവസത്തിനകം പ്രഖ്യാപനം

ഇന്ധന വില വർധിപ്പിക്കാനൊരുങ്ങി പൊതുമേഖല എണ്ണ കമ്പനികൾ. കേന്ദ്ര സർക്കാരിൽ നിന്ന്...

വാണിജ്യ LPG വില വർധന; ഹോട്ടൽഭക്ഷണങ്ങളുടെ വില കൂട്ടി

വാണിജ്യ സിലിണ്ടറിന്റെ വില കുത്തന കൂടിയതിന് പിന്നാലെ ഹോട്ടൽഭക്ഷണങ്ങളുടെ വിലയും കൂട്ടി....

കാത്തിരുന്ന്… കാത്തിരുന്ന്… മുഖ്യമന്ത്രിയെ കണ്ടെത്താൻ ചർച്ച തുടർന്ന് ഹൈക്കമാൻഡ്

കോൺഗ്രസ് മുഖ്യമന്ത്രിയെ കണ്ടെത്താൻ ചർച്ച തുടർന്ന് ഹൈക്കമാൻഡ്. ഡൽഹിയിലേക്ക് വിളിപ്പിച്ച മുൻ...

ശക്തിയും സൗന്ദര്യവും ഒന്നിക്കുന്നു; ഇതാണ് ഫെനോമെനോ കരുത്ത്

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി അവരുടെ ഏറ്റവും ശക്തമായ ഓപ്പണ്‍-ടോപ്പ് പ്രൊഡക്ഷന്‍...

Topics

‘മോശം ഭാഷാ ഉപയോഗം’; ആർസിബി കോച്ച് ആൻഡി ഫ്ലവറിന് താക്കീതും പിഴയും

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായി ഞായറാഴ്ച്ച റായ്പൂരിൽ വെച്ച് നടന്ന മത്സരത്തിനിടയിൽ മോശം...

സാങ്കേതികവിദ്യയിലൂടെ സഹവര്‍ത്തിത്വത്തിൻ്റെ പുതിയ പാഠങ്ങള്‍ പകര്‍ന്ന് മള്‍ട്ടിസ്പീഷീസ് ഹാക്കത്തണ്‍

പ്രകൃതിയിലെ ജീവജാലങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കി മള്‍ട്ടിസ്പീഷീസ് ഹാക്കത്തണ്‍....

വര്‍ക്ക് ഫ്രം ഹോം തിരിച്ചു വരുമോ? പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ആശങ്ക

പശ്ചിമേഷ്യന്‍ പ്രതിസന്ധി തുടരുന്നതിനിടെ പ്രധാനമന്ത്രി മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ ആശങ്ക. സ്വര്‍ണം വാങ്ങുന്നത്...
spot_img

Related Articles

Popular Categories

spot_img