‘ഞാൻ എന്തായാലും മാലാഖയല്ല’; പള്ളിയിലെ പെയിന്റിംഗിലെ മുഖച്ഛായ വിവാദത്തിൽ പ്രതികരിച്ച് മെലോണി

റോമിലെ ക്രൈസ്തവ ദേവാലയങ്ങളിലൊന്നിലെ മാലാഖയുടെ പെയിന്‍റിംഗിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ മുഖച്ഛായ എന്ന് ആരോപണമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കേൾക്കുമ്പോൾ നിസാരമെന്ന് തോന്നുമെങ്കിലും സംഭവം ഇറ്റലിയിൽ രാഷ്ട്രീയ പ്രശ്നമായി മാറിക്കഴിഞ്ഞു. ചിരിക്കുന്ന ഇമോജിക്ക് ഒപ്പം ‘താന്‍ എന്തായാലും മാലാഖയല്ല’ എന്ന ക്യാപ്ഷനില്‍ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് വിവാദത്തില്‍ മെലോണിയുടെ പ്രതികരണം.

ലൂസിനയിലെ സെന്‍റ് ലോറന്‍സ് ബസിലിക്കയിലെ പെയിന്റിംഗിനെ ചൊല്ലിയാണ് വിവാദം. അടുത്തിടെ നടത്തിയ മിനുക്ക് പണികള്‍ക്ക് ശേഷമാണ് മാലാഖയ്ക്ക് മെലോണിയുടെ മുഖച്ഛായ വന്നതെന്നാണ് ആരോപണം. ഇറ്റലിയുടെ ഭൂപടവുമായി നില്‍ക്കുന്ന മാലാഖയുടെ മുഖച്ഛായയില്‍ വന്ന മാറ്റം യാദൃച്ഛികമല്ലെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം, ചിത്രകാരനായ ബ്രൂണോ വാലെന്‍റീനെറ്റി ഈ ആരോപണങ്ങളെല്ലാം തള്ളി.

വിഷയത്തില്‍ റോം രൂപതയും ഇറ്റാലിയൻ സാംസ്കാരിക മന്ത്രാലയവും അന്വേഷണം ആരംഭിച്ചു. നവീകരിക്കുന്നതിന് മുൻപുള്ള മാലഖയുടെ മുഖം കൂടി പരിശോധിച്ചാകും അന്വേഷണം മുന്നോട്ട് പോകുക. അതിനിടെ പള്ളിയെ മെലോണി ചാപ്പൽ എന്നും ആളുകൾ വിളിച്ചു തുടങ്ങി. ഇടവക വികാരിയായ റവ. ഡാനിയേൽ മൈക്കെലെറ്റി മുഖച്ഛായ അംഗീകരിച്ചിട്ടുണ്ട്.

എന്നാൽ ധാരാളം കലാകാരന്മാർ അവരുടെ സൃഷ്ടികളിൽ യഥാർഥ ജീവിതത്തിലെ ആളുകളുമായുള്ള സാമ്യം കൊണ്ടുവരാറുണ്ടെന്നും അതിൽ വലിയ പ്രാധാന്യം ഇല്ലെന്നും റവ. ഡാനിയേൽ മൈക്കെലെറ്റി കൂട്ടിച്ചേർത്തു. റോമിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിൽ ഒന്നാണ് സെന്‍റ് ലോറന്‍സ് ബസിലിക്ക. മുഖച്ഛായ വിവാദം ഉയർന്നതോടെ മെലോണിയുമായി സാമ്യമുള്ള മാലാഖയുടെ ഫോട്ടോ എടുക്കാൻ നിരവധിപ്പേരാണ് ഇവിടേക്കെത്തുന്നത്. കുർബാനയെ പോലും തടസപ്പെടുത്തുന്ന തരത്തിലാണ് ജനപ്രവാഹം.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img