അപസ്മാരം കണ്ടെത്താനുള്ള പുതിയ ബ്രയിൻ സ്കാനിങ് രീതിക്ക് പേറ്റൻറ് ലഭിച്ചു

രോഗിയുടെ  ബ്രയിൻ ഡാറ്റ ഉപയോഗിച്ച് തലച്ചോറിലെ അപസ്മാര സ്രോതസ്സ്  കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന പുതിയ രീതി കൊച്ചി അമൃത ആശുപത്രയിലെ  ഡോക്ടർമാർ വികസിപ്പിക്കുകയും അതിന് പേറ്റന്റ് നേടുകയും ചെയ്തു.  ശാസ്ത്രീയമായി സാധൂകരിക്കപ്പെട്ട ഈ രീതി, ചികിത്സയോട് പ്രതികരിക്കാത്ത അപസ്മാരമുള്ളവരുടെ ശസ്ത്രക്രിയ ഫലങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും.

ഭൂരിഭാഗം ആളുകൾക്കും മരുന്നുകൾ കൊണ്ട് അപസ്മാരം നിയന്ത്രിക്കാൻ സാധിക്കും. എന്നാൽ മുപ്പത് ശതമാനം രോഗികളിൽ  കൃത്യമായ മരുന്നുകൾ നൽകിയിട്ടും അപസ്മാരം തുടരുന്നു. ‘മരുന്നുകളോട് പ്രതികരിക്കാത്ത അപസ്മാരം’ (Drug-resistant epilepsy) എന്നറിയപ്പെടുന്ന ഈ അവസ്ഥ വിദ്യാഭ്യാസം, തൊഴിൽ, വ്യക്തിസ്വാതന്ത്ര്യം,  ജീവിതനിലവാരം,  എന്നിവയെ മാത്രമല്ല  ഗർഭാവസ്ഥയേയും , കുഞ്ഞുങ്ങളിലെ ബുദ്ധിവളർച്ചയേയും സാരമായി ബാധിക്കുന്നു. ഇത്തരം രോഗികൾക്ക് ശസ്ത്രക്രിയയാണ് അപസ്മാരത്തിൽ നിന്ന് മോചനം നേടാനുള്ള ഏറ്റവും നല്ല മാർഗം. എന്നാൽ ശസ്ത്രക്രിയയുടെ വിജയം തലച്ചോറിലെ  അപസ്മാര സ്രോതസ്സിന്റെ കൃത്യമായ കണ്ടെത്തലിനെ  ആശ്രയിച്ചിരിക്കുന്നു. ഇതിന്റെ കൃത്യതക്കുറവ്  ശസ്ത്രക്രിയയുടെ  പരാജയപ്പെടലിനോ  രോഗികൾക്ക് അനാവശ്യമായ ആരോഗ്യപ്രശ്നങ്ങൾക്കോ  വഴിതെളിക്കാം.

സാധാരണയായി അപസ്മാര സ്രോതസ്സ്  തലച്ചോറിന്റെ എം.ആർ.ഐ സ്കാനിൽ വ്യക്തമാകാറുണ്ട് . എന്നാൽ പല അവസരത്തിലും എം.ആർ.ഐ സ്കാൻ നോർമൽ ആയിരിക്കും. അങ്ങനെയുള്ള അവസരങ്ങളിലാണ്   എഫ് .ഡി.ജി-പെറ്റ് (FDG-PET) എന്ന സ്കാൻ  ഉപയോഗിക്കാറുള്ളത്. എന്നാൽ പലപ്പോഴും  എഫ് .ഡി.ജി-പെറ്റ്  സ്കാൻ നോക്കി വിലയിരുത്തുമ്പോൾ  (visual interpretation) അപസ്മാര സ്രോതസ്സ് കൃത്യമായി വ്യക്തമാകാറില്ല .
ഈ വെല്ലുവിളി നേരിടാൻ,  അമൃത ആശുപത്രിയിലെ  ഡോക്ടർമാർ  നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സ്കാനുകൾ വിശകലനം ചെയ്യുന്നതിനായി ഒരു പുതിയ രീതി വികസിപ്പിച്ചെടുത്തു. ഈ രീതിയിൽ രോഗിയുടെ തന്നെ  തലച്ചോറിന്റെ ഇടതും , വലതും വശങ്ങൾ കംപ്യുട്ടേഷണൽ ടൂളുകൾ മുഖാന്തരം  താരതമ്യപ്പെടുത്തി വളരെ ചെറിയ ഒരു വ്യതിയാനം പോലും രേഖപ്പെടുത്തുകയും അപസ്മാര സ്രോതസ്സ് കൃത്യതയോടെ  മാപ്പ് ചെയ്യുകയും ചെയ്യുന്നു .

അപസ്മാര ശസ്ത്രക്രിയയിലൂടെ  രോഗം ഭേദമായവരിൽ നടത്തിയ പഠനത്തിൽ പാസ്കോം (PASCOM – PET Asymmetry after Anatomical Symmetrization Coregistered to MRI) എന്ന് വിളിക്കപ്പെടുന്ന ഈ നൂതന സാങ്കേതികവിദ്യ   സാധാരണരീതിയിലുള്ള  പെറ്റ് സ്കാൻ വിശകലനം ചെയ്യുന്ന രീതിയുമായി താരതമ്യം ചെയ്യുമ്പോൾ  വളരെ അധികം കൃത്യതയുള്ളതായി സ്ഥിരീകരിക്കപ്പെട്ടു.

ഈ പഠനങ്ങളുടെ ഫലങ്ങൾ വിഖ്യാതമായ ജേണൽ ഓഫ്  ന്യൂറോ സർജറിയിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു . ഇതിന്റെ പുതുമയും പ്രാധാന്യവും കണക്കിലെടുത്ത്, ഇന്ത്യയിലും അമേരിക്കയിലും ഈ സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് ലഭിച്ചിട്ടുണ്ട്. സാങ്കേതികമായ നേട്ടങ്ങൾക്ക് പുറമെ  താരതമ്യ പഠനത്തിനായി മറ്റ് വിവരശേഖരങ്ങളെ (Comparison datasets) ആശ്രയിക്കേണ്ടതില്ല എന്നതും വളരെ ചെലവേറിയതല്ല  എന്നതും   പാസ്കോം സാങ്കേതിക വിദ്യയുടെ  പ്രത്യേകതയാണ്.  രോഗികളിൽ ഇതിന്റെ ഉപയോഗവും എളുപ്പമാണ്.  

പരിമിതമായ സൗകര്യങ്ങളുള്ള ആശുപത്രികൾക്കും ഈ സാങ്കേതിക വിദ്യയിലൂടെ   നൂതനമായ  അപസ്മാര ശസ്ത്രക്രിയ ആസൂത്രണം ചെയ്യുന്നത് എളുപ്പമാക്കാൻ സാധിക്കും.

ശസ്ത്രക്രിയ സാധ്യമല്ലെന്ന് വിധിച്ചിരുന്ന സങ്കീർണ്ണമായ അപസ്മാര രോഗികളിൽ ഈ നൂതന സാങ്കേതികവിദ്യയുടെ  സഹായത്താൽ ശസ്ത്രക്രിയ വിജയകരമായി സാധ്യമായെന്നും പരിമിതമായ സൗകര്യങ്ങളുള്ള ആശുപത്രികൾക്കും ഈ സാങ്കേതിക വിദ്യയിലൂടെ  നൂതനമായ  അപസ്മാര ശസ്ത്രക്രിയകളുടെ ആസൂത്രണം  എളുപ്പമാക്കാൻ സാധിക്കുമെന്നും അമൃത അഡ്വാൻസ്ഡ് സെന്റർ ഫോർ എപ്പിലെപ്സി മേധാവി ഡോ. സിബി ഗോപിനാഥ് പറഞ്ഞു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img