നെൽ കർഷകർക്ക് പ്രോത്സാഹന ബോണസ് നൽകുന്നത് തുടരും; നിർത്തലാക്കണമെന്ന കേന്ദ്ര ഉത്തരവ് അംഗീകരിക്കാൻ കഴിയില്ല: പി. പ്രസാദ്

നെൽ കർഷകർക്ക് പ്രോത്സാഹന ബോണസ് നൽകുന്നത് തുടരുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര ഉത്തരവ് കേരളത്തിന് അംഗീകരിക്കാൻ കഴിയില്ല. കൃഷി സംസ്ഥാന വിഷയം ആണെന്നും പി. പ്രസാദ് പറഞ്ഞു. ന്യൂസ് മലയാളം ലീഡേഴ്സ് മോണിങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

“കൃഷി എന്നത് സംസ്ഥാന വിഷയമാണ്. കേരളത്തിൽ ആവശ്യമായ നെല്ല് ഉൽപ്പാദിപ്പിക്കുന്നില്ല. എന്നാലും അതിനുള്ള ശ്രമങ്ങൾ പരമാവധി നടത്തുന്നുണ്ട്. അഖിലേന്ത്യ ശരാശരിയേക്കാൾ നെല്ല് ഉൽപ്പാദനത്തിൽ വർധന ഉണ്ടായിട്ടുണ്ട്. കേരളത്തിൻ്റെ പാട ശേഖരം തന്നെ കണ്ടാൽ അറിയാം, പല സ്ഥലങ്ങളും ജലസമ്പന്നമാണെന്ന്. “, മന്ത്രി പറഞ്ഞു.

ഒന്നും മനസിലാകാതെയാണ് കേന്ദ്രം നെല്ല് ഉൽപ്പാദിപ്പിക്കുന്നത് ജല ലഭ്യത കുറയ്ക്കുമെന്ന് പറയുന്നത്. വലിയ ഒരു പദ്ധതിയുടെ ഭാഗമായിട്ടുള്ള നീക്കമാണിത്. 1300 കോടി കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ നെൽക്കർഷകർക്ക് ആർക്കും കുടിശികയില്ല. നെല്ല് സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോർട്ട് ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

സഹകരണ സ്ഥാപനങ്ങൾ വഴി നെല്ല് സംഭരിക്കും. കർഷകർക്ക് തുക വൈകാതെ നൽകാനുള്ള നടപടികളും സ്വീകരിച്ചുണ്ട്.24 മണിക്കൂറിനകം പണം കിട്ടണമെന്നാണ് കർഷകരുടെ ആഗ്രഹം. നെല്ല് സംഭരിച്ചാൽ അപ്പോൾ തന്നെ പണം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും പി. പ്രസാദ് അറിയിച്ചു.

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ശക്തമായ പ്രതിഷേധം ഉയർന്ന് വരണം. രാജ്യം പിന്തുടരുന്ന രീതികൾക്ക് വിരുദ്ധമായ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്. ജനാധിപത്യത്തെയും ഭരണസംവിധാനങ്ങളെയും കേന്ദ്രം ഇരുട്ടിൽ നിർത്തുകയാണ് ചെയ്യുന്നത്. കരാറിൽ ഒപ്പിടേണ്ടി വന്ന അവസ്ഥ വിശദീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img