“കൊലപാതകി ആരാണെന്ന് ആർക്കും ഒരു പിടിയുമില്ല”; ‘ഈ തനിനിറം’ ടീസർ

അനൂപ് മേനോൻ ഇൻവെസ്റ്റിഗേറ്റീവ് ഓഫീസറായ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഈ തനിനിറം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ്. മോഹൻ നിർമിച്ച് രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 13നാണ് പ്രദർശനത്തിനെത്തുന്നത്.

മഹാരാജാ ടാക്കീസ്, അഡ്വ.ലഷ്മണൻ ലേഡീസ് ഒൺലി എന്നീ ചിത്രങ്ങൾക്കു ശേഷം ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ്. മോഹനൻ നിർമിക്കുന്ന ചിത്രം കൂടിയാണിത്.

കെ. മധു, ഹരികുമാർ എന്നിവർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്ന രതീഷ് നെടുമങ്ങാട് , ഗുഡ് ബാഡ് അഗ്ളി, ഡയൽ 100 എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ഇപ്പോൾ ‘ഈ തനിനിറം’ എന്ന ചിത്രം ഒരുക്കുന്നത്. പതിവായി ക്യാംപ് വിത്ത് സ്ട്രേഞ്ചേഴ്സ് പ്രോഗ്രാമുകൾ നടന്നു വരുന്ന ഇല്ലിക്കൽ ഹോളിഡേയ്സ് എന്ന റിസോർട്ടിൽ ഒരു ക്യാംപിൽ പങ്കെടുക്കാനായി നാടിന്റെ നാനാഭാഗത്തു നിന്നും നിരവധി ചെറുപ്പക്കാർ ഒത്തുചേരുന്നു. ഇവിടുത്തെ പ്രോഗാമുകൾ നടക്കുന്നതിനിടയിൽ ഒരു പെൺകുട്ടിക്ക് ദാരുണമായ ഒരു ദുരന്തം സംഭവിക്കുന്നു. ഈ ദുരന്തത്തിന്റെ അന്വേഷണമാണ് പിന്നീട് ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. പൂർണമായും ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്.

രമേഷ് പിഷാരടി, ഇന്ദ്രൻസ്, നോബി പ്രസാദ് കണ്ണൻ, ജി. സുരേഷ് കുമാർ, ദീപക് ശിവരാജൻ (അറബിക്കഥ ഫെയിം), അജിത്, രമ്യാ മനോജ്, അനഘാ രോഹൻ, ആദർശ് ഷേണായ്, ബാലു ശ്രീധർ, ആദർശ് ഷാനവാസ്, വിജീഷ, ഗൗരി ഗോപൻ, ആതിര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തിരക്കഥ -അംബികാ കണ്ണൻ ഭായ്, ഗാനങ്ങൾ – അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു, സംഗീതം – ബിനോയ് രാജ് കുമാർ, ഛായാഗ്രഹണം – പ്രദീപ് നായർ, എഡിറ്റിങ് – അജു അജയ്, കലാസംവിധാനം – അശോക് നാരായൺ, കോസ്റ്റ്യും – ഡിസൈൻ – റാണാ, മേക്കപ്പ് – രാജേഷ് രവി, സ്റ്റിൽസ് – സാബി ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രാജു സമഞ്ജ്സ, അസോസിയേറ്റ് ഡയറക്ടേർസ് – ഷാജി വിൻസന്റ്, സൂര്യ, ഫിനാൻസ് കൺട്രോളർ – ദില്ലി ഗോപൻ, പ്രൊഡക്ഷൻ കൺട്രോളർ – പ്രതാപൻ കല്ലിയൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – ആനന്ദ് പയ്യന്നർ.

ഓശാനാ മൗണ്ട്, വാഗമൺ, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.

Hot this week

ധർമടത്ത് പിണറായിയെ വിറപ്പിച്ച കോൺ​ഗ്രസ് സ്ഥാനാർഥി; ആരാണ് വി.പി. അബ്ദുള്‍ റഷീദ്

ധർമടത്ത് പിണറായിക്ക് കാലിടറിയ വാർത്ത തന്നെയാണ് ഈ വോട്ടെണ്ണൽ ​ദിനത്തിൽ രാഷ്ട്രീയ...

വിശ്രമജീവിതം ലളിതമായിട്ടോ അതോ… എന്താണ് നിങ്ങളുടെ ഫയർ സ്ട്രാറ്റജി?

നമ്മൾ മരണംവരെ ജോലിചെയ്ത് ടെൻഷനടിച്ച് ജീവിക്കണോ അതോ ഒരു പ്രായം വരെ...

ഫുൾ ചാർജിൽ 1200 കിലോമീറ്റർ; മൂന്നര ലക്ഷത്തിന് പുത്തൻ മൈക്രോ-ഇലക്ട്രിക് കാർ അവതരിപ്പിച്ച് ബെസ്റ്റ്യൂൺ

ഇന്ധനവില കത്തിക്കയറുന്ന കാലത്ത് ഒരു വാഹനം എടുക്കാൻ ആഗ്രഹിക്കുന്നർ ഒന്ന് പിന്നോട്ടടിക്കും....

പാന്‍ക്രിയാറ്റിക് കാന്‍സര്‍ കണ്ടെത്താന്‍ എഐ! ഡോക്ടര്‍മാര്‍ക്കും മുന്നേ രോഗനിര്‍ണയം; ‘റെഡ്‌മോഡു’മായി യുഎസ് ശാസ്ത്രജ്ഞര്‍

പാന്‍ക്രിയാറ്റിക് കാന്‍സര്‍ ഡോക്ടര്‍മാര്‍ കണ്ടെത്തുന്നതിനും മുമ്പേ കണ്ടെത്താന്‍ സാധിച്ചാലോ? അതിന് സഹായിക്കുന്ന...

“മുടി ചൂടാ മന്നൻ”; തമിഴകത്ത് വെന്നിക്കൊടി പാറിച്ച് വിജയ്

എംജിആറിനും ജയലളിതയ്ക്കും പിൻഗാമിയായി കന്നിയങ്കത്തിൽ തന്നെ വെന്നിക്കൊടി പാറിച്ച് മുന്നേറുകയാണ് വിജയ്....

Topics

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്

മർകസ് ഐടിഐയിൽ ഈ വർഷം പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്കായി നടത്തുന്ന പ്ലേസ്മെന്റ്...

യൂറോപ്യൻ വാഹനങ്ങൾക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് ട്രംപിന്റെ ഭീഷണി

യൂറോപ്യൻ യൂണിയനിൽ (EU) നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും മറ്റ് വാഹന ഭാഗങ്ങൾക്കും...

മീനു ബത്രയെ മോചിപ്പിക്കാൻ അമേരിക്കൻ കോടതി ഉത്തരവിട്ടു

മുപ്പത് വർഷത്തിലേറെയായി അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ കോടതി വിവർത്തക മീനു...
spot_img

Related Articles

Popular Categories

spot_img