സൂരജ് ലാമയുടെ മരണം: കുടുംബത്തിന് നീതി ഉറപ്പാക്കും; വീഴ്ചകളില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവ്. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കണമെന്ന് കോടതി നിർദേശം നൽകി. അന്വേഷണം പൂർത്തിയാക്കാൻ മൂന്നാഴ്ച സമയം അനുവദിച്ചു. കുടുംബത്തിന് നീതി ലഭ്യമാക്കുമെന്നും കോടതി ഉറപ്പുനൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം അവ്യക്തമാണ്. കളമശേരിയിലെ ആളൊഴിഞ്ഞ മേഖലയിൽ നിന്നാണ് സൂരജ് ലാമയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് മ്യതദേഹം ലാമയുടേതെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായത്.

കുവൈറ്റില്‍ വിഷമദ്യ ദുരന്തത്തനിരയായതിന് പിന്നാലെയാണ് സൂരജ് ലാമയെ ഇന്ത്യയിലേക്ക് നാടുകടത്തിയത്. ബെംഗളൂരുവില്‍ താമസക്കാരനും 59കാരനുമായ സൂരജ് ലാമ ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ 2.15ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ബെംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങേണ്ടയാളെയാണ് കൊച്ചിയിലേക്ക് അയച്ചത്.

കൊച്ചിയില്‍ വിമാനമിറങ്ങിയ സൂരജ് മെട്രോ ഫീഡര്‍ ബസില്‍ ആലുവ മെട്രോ സ്‌റ്റേഷനില്‍ എത്തിയെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അത് കഴിഞ്ഞ് ഒക്ടോബര്‍ പത്തിന് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. പരിശോധനയില്‍ കാര്യമായ അസുഖങ്ങള്‍ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതിന് പിന്നാലെ മറവിരോഗമുള്ള സൂരജ് ലാമയെ കാണാതാകുകയായിരുന്നു. സൂരജ് ലാമയുടെ തിരോധാനത്തിൽ കളമശേരി മെഡിക്കൽ കോളേജിനെതിരെ മകൻ സാൻ്റൻ ലാമ രംഗത്തെത്തിയിരുന്നു.

Hot this week

കരാർ ഉറപ്പിച്ച സിനിമ പൂർത്തിയാക്കിയില്ല; ഗൗതം ​മേനോൻ 4.25 കോടി രൂപയും 12 ശതമാനം പലിശയും നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

സിനിമാ നിർമാണത്തിനുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട സിംഗിൽ ബെഞ്ച് ഉത്തരവിന് എതിരെ...

രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു. മൂന്ന്...

‘ഇത്തിരിപ്പോന്നൊരു പിച്ചകപ്പൂവുപോൽ’; ‘ഭീഷ്മരി’ലെ ആദ്യ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക്

ഈസ്റ്റ്‌ കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'ഭീഷ്മർ'...

“ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ചിത്രം”; ‘ധുരന്ധർ 2’വിനെ പ്രശംസിച്ച് രജനികാന്ത്

രൺവീർ സിംഗ് നായകനായ 'ധുരന്ധർ: ദ റിവഞ്ച്' എന്ന സിനിമയെ പ്രശംസിച്ച്...

Topics

ഖമനേയിയെ വധിക്കാന്‍ ട്രംപ് തീരുമാനിച്ചത് ആ ഫോണ്‍ കോളിനു പിന്നാലെ; മണിക്കൂറുകള്‍ക്ക് മുമ്പ് നെതന്യാഹുവമായി ചര്‍ച്ച

 ഇറാനെതിരെ സംയുക്ത ആക്രമണത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയത്...

“ഇത് ആദ്യം കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു”; ചാറ്റ്ജിപിടിയെ കുറിച്ച് സുന്ദര്‍ പിച്ചൈ

2022 ല്‍ ചാറ്റ്ജിപിടി രംഗത്തെത്തിയപ്പോള്‍ ഞെട്ടിയത് സാധാരണക്കാര്‍ മാത്രമല്ല, ടെക് ഭീമന്മാര്‍ക്ക്...

ഇനി കളി വേറെ ലെവല്‍; ഫ്രാന്‍സ് ഫുട്‌ബോള്‍ ടീം പരിശീലകനായി സിദാന്‍ വരുന്നു

ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ പരിശീലകനായി തിരിച്ചുവരുന്നു. ഫ്രാന്‍സ് ദേശീയ ടീമിന്റെ...
spot_img

Related Articles

Popular Categories

spot_img