ഹരിതഗൃഹ വാതകങ്ങളുടെ എമിഷൻ നിയന്ത്രിക്കുന്ന വിധി റദ്ദാക്കി ട്രംപ്

ഹരിതഗൃഹ വാതകങ്ങളുടെ എമിഷൻ നിയന്ത്രിക്കുന്ന പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ വിധി റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹരിതഗൃഹ വാതകങ്ങൾ പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്ന വിധിയാണ് റദ്ദാക്കിയത്. ബരാക് ഒബാമയുടെ ആദ്യ ടേമിലാണ് കാർബൺ ഡൈ ഓക്‌സൈഡും മീഥെയ്‌നുമടക്കം ആറ് വാതകങ്ങൾ പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്ന് ഏജൻസി ശാസ്ത്രീയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ചത്.

മോട്ടോർ വാഹനങ്ങൾക്കു പുറമേ, വൈദ്യുത പ്ലാന്റുകൾക്കും എണ്ണ-വാതക മേഖലയ്ക്കും വ്യോമയാനത്തിനും മേലുള്ള എമിഷൻ നിയന്ത്രണങ്ങളാണ് ഇതോടെ ഇല്ലാതാകുന്നത്. നിയമം റദ്ദാക്കിയതിലൂടെ ഒരു ട്രില്യൺ ഡോളറിലധികം ലാഭിക്കാനാകുമെന്നും വൈദ്യുതിയുടെയും ഗതാഗതത്തിന്റെയും ചെലവ് കുറയുമെന്നും ട്രംപ് ഭരണകൂടം അവകാശപ്പെടുന്നു.

ഒരു വാഹനത്തിന്റെ നിർമ്മാണ ചെലവിൽ 2400 ഡോളർ ഇതിലൂടെ ലാഭിക്കാനാകുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. നിയമം റദ്ദാക്കുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുമെന്ന് പരിസ്ഥിതി സംഘടനകൾ കുറ്റപ്പെടുത്തി.

Hot this week

സൈനിക നയതന്ത്രത്തിൽ അടിമുടി മാറ്റം; തീരുമാനം ഓപ്പറേഷൻ സിന്ദൂറിന് ശേഷം

 ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ നിർണായക ചുവടുവെപ്പായ ഓപ്പറേഷൻ സിന്ദൂർ ഓപ്പറേഷന് ഒരു...

‘ലോൺ എടുത്താലും കുഴപ്പമില്ലാ… കൂളാകണം’; സംസ്ഥാനത്ത് വേനലിൽ എ.സി വിൽപ്പനയിൽ വൻ വർധന

ചൂട് വർധിച്ചതോടെ സംസ്ഥാനത്ത് എസി വിൽപ്പനയിൽ വൻ വർധന. കഴിഞ്ഞ വർഷത്തെക്കാൾ...

‘ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ വെള്ളപൂശുന്നു’; ‘പള്ളിച്ചട്ടമ്പി’ക്ക് എതിരെ സന്ദീപ് വാര്യർ

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'പള്ളിച്ചട്ടമ്പി'...

പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 590 കോടിയുടെ ട്രോള്‍ അസംബ്ലികളുടെ ഓര്‍ഡര്‍ സ്വന്തമാക്കി ബിഇഎംഎൽ

ഇന്ത്യയുടെ പ്രതിരോധ സജ്ജീകരണത്തിനും സ്വദേശീയ നിര്‍മ്മാണ ശേഷിക്കും വലിയ പ്രോത്സാഹനമായി പ്രതിരോധ...

Topics

പശ്ചിമ ബംഗാൾ നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

മാസങ്ങൾ നീണ്ടുനിന്ന തീപാറുന്ന പരസ്യപ്രചാരണത്തിനൊടുവിൽ ആദ്യഘട്ട വോട്ടെടുപ്പിനായി പശ്ചിമ ബംഗാൾ നാളെ...

അമിതമായാൽ കുടിവെള്ളവും ആപത്തോ? എന്താണ് വാട്ടർ ഇൻടോക്‌സിക്കേഷൻ

കേരളത്തിൽ ദിനംപ്രതി ചൂട് വർധിക്കുകയാണ്. ഇടയ്ക്കിടെ വേനൽമഴ ഉണ്ടെങ്കിൽ കൂടിയും അതൊരു...
spot_img

Related Articles

Popular Categories

spot_img