ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക; സൈനിക നടപടികള്‍ക്ക് അമേരിക്കന്‍ സൈന്യം തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍

ആണവ ചര്‍ച്ചകള്‍ക്കിടെ ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന സൈനിക നടപടികള്‍ക്ക് അമേരിക്കന്‍ സൈന്യം തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യന്‍ തീരത്ത് ഏതു സമയവും അമേരിക്കന്‍ പ്രസിഡന്റിന്റെ ഉത്തരവ് നടപ്പാക്കാന്‍ അമേരിക്കന്‍ സൈന്യം തയാറെന്ന് വിവരമുണ്ട്. ഇറാന്‍- അമേരിക്ക രണ്ടാം വട്ട ആണവചര്‍ച്ച ചൊവ്വാഴ്ച സ്വിറ്റ്സര്‍ലണ്ടിലെ ജനീവയില്‍ നടക്കും.

പേര് വെളിപ്പെടുത്താത്ത രണ്ട് അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് അമേരിക്ക ഇറാനില്‍ സൈനിക ഇടപെടലിന് തയാറായിരിക്കുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇറാനെതിരെ ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന സൈനിക നടപടികള്‍ക്ക് അമേരിക്കന്‍ സൈന്യം തയാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മുമ്പ് ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘര്‍ഷങ്ങളേക്കാള്‍ രൂക്ഷമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇറാന്‍ തിരിച്ചടിക്കുമെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നതിനാല്‍ ഇതിനകം തന്നെ കനത്ത യുദ്ധസന്നാഹമാണ് അമേരിക്ക പശ്ചിമേഷ്യന്‍ തീരത്ത് വിന്യസിച്ചിരിക്കുന്നത്.ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനി യുദ്ധക്കപ്പലായ ജെറാള്‍ഡ് ഫോഡും പശ്ചിമേഷ്യന്‍ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഭരണമാറ്റമാണ് ഇറാന് സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇറാനുമായി ആണവകരാറിലെത്തുന്നത് ബുദ്ധിമുട്ടേറിയ ദൗത്യമാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പ്രതികരിച്ചു. ഇതെല്ലാം യുദ്ധത്തിന് അമേരിക്ക ഒരുങ്ങുകയാണെന്ന സൂചനകളായാണ് കണക്കാക്കപ്പെടുന്നത്. ഇതിനിടെ ഇറാന്‍- അമേരിക്ക രണ്ടാം വട്ട ആണവ ചര്‍ച്ച ചൊവ്വാഴ്ച ജനീവയില്‍ നടക്കും.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img