“മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് പറയാത്തത് തന്നെ ഭാഗ്യം”; സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച മണിശങ്കർ അയ്യറിനെ പരിഹസിച്ച് രമേശ് ചെന്നിത്തല

സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറിനെ തള്ളി രമേശ് ചെന്നിത്തല. മണിശങ്കര്‍ അയ്യര്‍ കോണ്‍ഗ്രസില്‍ ഇല്ലെന്ന് എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രസ്താവന യോഗത്തിന് വിളിച്ചതിന്റെ ഉപകാര സ്മരണ മാത്രമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഗാന്ധി കണ്ട സ്വപ്നം സിപിഐഎം ആണ് നടപ്പാക്കിയതെന്ന് മണിശങ്കറിന്റെ പ്രസ്താവനയെ രമേശ് ചെന്നിത്തല പരിഹസിച്ചു. ‘മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് പറയാത്തത് തന്നെ ഭാഗ്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഗാന്ധിയുടെ ദിശയില്‍ പുരോഗതി നേടിയ ഏക സംസ്ഥാനം കേരളമാണ്. പഞ്ചായത്തിരാജില്‍ കേരളം രണ്ടാം സ്ഥാനത്ത് ആണെങ്കിലും ഉടന്‍ ഒന്നാം സ്ഥാനത്ത് എത്തുമെന്ന് മണി ശങ്കര്‍ പറഞ്ഞു. ‘വിഷന്‍ 2031: വികസനവും ജനാധിപത്യവും’ അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടന വേദിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് മണിശങ്കറിന്റെ പ്രശംസ. പരിപാടിയില്‍ തന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകരുടെ അഭാവത്തില്‍ ഖേദിക്കുന്നുവെന്നും മണിശങ്കര്‍ പറഞ്ഞു.

ഇതൊരു പ്രശംസയാണോ അതോ പരിഹാസമാണോ എന്ന് എനിക്കറിയില്ല. പക്ഷേ, ഇതൊരു ദേശീയ പ്രാധാന്യമുള്ള സംസ്ഥാന സര്‍ക്കാര്‍ ചടങ്ങായിട്ടും തന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ ഇവിടെ ഇല്ലാത്തതില്‍ താന്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കമ്യൂണിസ്റ്റുകാര്‍ അച്ചടക്കമുള്ളവരാണെന്ന മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു. ഇന്‍ഡ്യാ സഖ്യത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും ഉണ്ട്. എന്നാല്‍ കേരളത്തില്‍ എതിര്‍കക്ഷികളായി പോരാടുന്നത് എന്തുകൊണ്ടാണ് എന്ന് അറിയില്ലെന്നും ഒരു മലയാളി ആയിരുന്നെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞിരുന്നു.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img