ബെയിന്‍ കാപ്പിറ്റലുമായി സംയുക്ത ഉടമസ്ഥത മണപ്പുറം ഫിനാന്‍സിന് ആര്‍ബിഐ അനുമതി

വലപ്പാട്-മണപ്പുറം ഫിനാന്‍സില്‍ സംയുക്ത നിയന്ത്രണത്തിനും കമ്പനിയുടെ അടച്ചു തീര്‍ത്ത മൂലധനത്തിന്റെ (പെയ്ഡപ്പ് ഇക്വിറ്റി കാപ്പിറ്റല്‍) 41.66 ശതമാനം ഓഹരികള്‍  കൈവശം വെയ്ക്കുന്നതിനും ബെയിന്‍ കാപ്പിറ്റലിന് റിസര്‍വ് ബാങ്കിന്റെ അന്തിമാനുമതി ലഭിച്ചു.  ബെയിന്‍ കാപ്പിറ്റലിന്റെ അനുബന്ധ സ്ഥാപനങ്ങളായ ബിസി ഏഷ്യ ഇന്‍വെസ്റ്റ്‌മെന്റ്‌സ് XXV ലിമിറ്റഡ്, ബിസി ഏഷ്യ ഇന്‍വെസ്റ്റ്‌മെന്റ്‌സ് XIV ലിമിറ്റഡ് എന്നിവയായിരിക്കും ഇത് കൈകാര്യം ചെയ്യുക എന്ന്്  മണപ്പുറം ഫിനാന്‍സ് പത്രക്കുറിപ്പില്‍ അറിയിച്ചു.

2025 മാര്‍ച്ച് 30ന് ഇരു സ്ഥാപനങ്ങളും തമ്മിലുണ്ടാക്കിയ ഉടമ്പടിക്കാണ് കഴിഞ്ഞ ദിവസം ആര്‍ബിഐ അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് കമ്പനിയുടെ 18 ശതമാനം ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതിന് ബെയിന്‍ കാപ്പിറ്റല്‍ 4385 കോടി രൂപയോളം നിക്ഷേപിക്കും. ഷെയറൊന്നിന്  236 രൂപ പ്രകാരമാണിത്. സെബി നിബന്ധനകള്‍ക്കു വിധേയമായി പൊതു ഷെയറുടമകളില്‍ നിന്ന്് ഷെയറിന് 236 രൂപ പ്രകാരം 26.0 ശതമാനം ഷെയറുകള്‍ കൂടി ബെയിന്‍ കാപ്പിറ്റല്‍ വാങ്ങും.

ഓപണ്‍ ഓഫര്‍ സബ്‌സ്‌ക്രിബ്ഷന്‍ അടിസ്ഥാനത്തില്‍ നിക്ഷേപത്തിനു ശേഷം മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ ബെയിന്‍ കാപ്പിറ്റലിനുള്ള ഉടമസ്ഥാവകാശം 18 ശതമാനത്തിനും 41.7 ശതമാനത്തിനും ഇടയിലായിരിക്കും. ആര്‍ബിഐ അനുമതി ലഭിച്ചതോടെ ബെയിന്‍ കാപ്പിറ്റല്‍ സംയുക്ത പ്രൊമോട്ടര്‍മാരായി കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കും. ഇതനുസരിച്ച് ഉടമ്പടിക്കു വിധേയമായി ബെയിന്‍ കാപ്പിറ്റല്‍ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി മണപ്പുറം ഫിനാന്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിക്കും.

ബെയിന്‍ കാപ്പിറ്റല്‍ നിക്ഷേപത്തിന് റിസര്‍വ് ബാങ്ക് അംഗീകാരം ലഭിച്ചതില്‍ സന്തുഷ്ടരാണെന്ന്് മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ പറഞ്ഞു. ഇരു സ്ഥാപനങ്ങളും തമ്മിലുള്ള കൂട്ടുകെട്ടില്‍ ഇത് നാഴികക്കല്ലാവുമെന്നും കമ്പനിയുടെ നടത്തിപ്പിന്റേയും  മണപ്പുറം ബിസിനസ് മോഡലിന്റെയും കരുത്താണിത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വിലയിരുത്തി. സംയുക്ത നിയന്ത്രണാധികാരമുള്ള പങ്കാളികളായി ബെയിന്‍ കാപ്പിറ്റല്‍ വരുന്നതോടെ ബിസിനസ് വളര്‍ച്ച ശക്തിപ്പെടുകയും സാങ്കേതിക വിദ്യയിലും റിസ്‌ക് മാനേജ്‌മെന്റിലും കൂടുതല്‍ നിക്ഷേപിക്കപ്പെടുകയും  തികച്ചും പ്രൊഫഷണലായ ഭാവി കുതിപ്പിനു വഴി തെളിക്കുകയും ചെയ്യമെന്ന് അദ്ദേഹം പ്രത്യാശിച്ചു. രാജ്യമെങ്ങും ശാഖകളുടെ എണ്ണം കൂട്ടാനും ഇടപാടുകാരോടും ഓഹരി ഉടമകളോടും ജീവനക്കാരോടുമുള്ള പ്രതിബദ്ധത വര്‍ധിക്കാനും ഈ നീക്കം സഹായിക്കും.  

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img