ട്രേഡക്സ് കേരള 2026; അന്താരാഷ്ട്ര ബയര്‍- സെല്ലര്‍ മീറ്റ് നാളെ മുതല്‍ കൊച്ചിയില്‍

സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട സംരംഭക മേഖലയിലെ (എംഎസ്എംഇ) ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിപ്രവേശം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ബയര്‍- സെല്ലര്‍ മീറ്റ് ‘ട്രേഡക്സ് കേരള 2026’ ഈ മാസം 17,18 തീയതികളില്‍ കൊച്ചിയില്‍ നടക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതിലധികം രാജ്യങ്ങളില്‍ നിന്നായി മുപ്പതിലധികം ബയേര്‍സ് ട്രേഡക്സില്‍ എത്തും. കേരളത്തിലെ നാന്നൂറോളം സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭകര്‍ അവരുടെ വ്യത്യസ്ത ഉത്പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചെറുകിട സംരംഭകര്‍ക്ക് ആഗോള വിപണി സാധ്യതകള്‍ തുറന്നിടുന്ന രീതിയില്‍ ഇത്തരമൊരു സമ്മേളനം ആദ്യമായാണ് വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്നത്. 

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെയും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്റെയും (FIEO) സംയുക്താഭിമുഖ്യത്തിലാണ് ട്രേഡക്സ് കേരള 2026 നടക്കുക.

കേരളത്തിലെ തനത് ഭഷ്യ- കാര്‍ഷിക ഉത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, തേയില, കാപ്പി, ഹോം ഫര്‍ണിഷിംഗ് ആന്‍ഡ് ഇന്റീരിയര്‍, കയര്‍, കൈത്തറി, ടെക്സ്റ്റൈല്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, റബ്ബര്‍, പിവിസി എന്നീ ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ ആഗോളവിപണിയിലേക്ക് എത്തിക്കുന്നതിനുള്ള അവസരമൊരുക്കുകയാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. കൊച്ചി ലെ മെറഡിയന്‍ ഹോട്ടലില്‍ സംഘടിപ്പിക്കുന്ന ട്രേഡക്സ് കേരള 2026 മീറ്റ് വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. കെ ബാബു എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, മരട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ അജിത നന്ദകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. വ്യവസായ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തും. വ്യവസായ- വാണിജ്യ ഡയറക്ടര്‍ പി വിഷ്ണുരാജ് ഐഎഎസ്, കസ്റ്റംസ് കമ്മീഷണര്‍ ഗുര്‍കരണ്‍ സിംഗ് ബെയിന്‍സ്, എംഎസ്എംഇ ജോയിന്റ് സെക്രട്ടറി കേശവേന്ദ്ര കുമാര്‍ ഐഎഎസ്, വിദേശ വാണിജ്യ വിഭാഗം അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡി. ശ്രീധര്‍ ഐടിഎസ്, ജില്ലാ കളക്ടര്‍ പ്രിയങ്ക ജി ഐഎഎസ്, കയര്‍ വികസന ഡയറക്ടര്‍ ആനി ജുല തോമസ് ഐഎഎസ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ റീജണല്‍ ചെയര്‍മാന്‍ പി ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. 

കേരള ബ്രാന്‍ഡ് (നന്മ) പദ്ധതിയുടെ ഭാഗമായാണ് ട്രേഡക്സ് കേരള 2026 ഒരുങ്ങുന്നത്. സംസ്ഥാനത്തിന്റെ തനത് ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഗുണമേന്മയുടെയും ധാര്‍മികതയുടെയും സുസ്ഥിരതയുടെയും അംഗീകാരം നല്‍കുന്ന കേരള ബ്രാന്‍ഡിലൂടെ  ഉത്പാദകര്‍ക്ക് ആഗോള വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ആഗോള സംഗമം നടത്തുന്നത്. വനിതാ സംരംഭകര്‍ക്കടക്കം വിദേശ വ്യാപാരികളുമായി നേരിട്ട് ചര്‍ച്ച നടത്താമെന്നതാണ് ട്രേഡക്സ് കേരള 2026ന്റെ പ്രത്യേകത. പരിപാടിയുടെ ഭാഗമായി ബിസിനസ് ടു ബിസിനസ് സംബന്ധിച്ച വ്യക്തിഗത മാര്‍ഗനിര്‍ദേശങ്ങള്‍ക്കു പുറമെ ഉല്‍പന്നങ്ങളുടെ ബ്രാന്‍ഡിംഗ്, പാക്കേജിങ്, കയറ്റുമതി നിലവാരം, ഡോക്യുമെന്റേഷന്‍ തുടങ്ങിയവ ഉറപ്പു വരുത്തുന്നതിന് ടെക്‌നിക്കല്‍സര്‍വ്വീസ് പ്രൊവൈഡേര്‍സിന്റെ സേവനവും  ഒരുക്കിയിട്ടുണ്ട്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img